കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

ആഗോളവിപണിയില്‍ ശ്രദ്ധ നേടിയ ഹ്യുണ്ടായിയുടെ ക്രെറ്റ പുതിയ മോഡലിനെ അവതരിപ്പിക്കും. സ്വന്തം രാജ്യമായ ദക്ഷിണ കൊറിയയിലും ചൈനയിലും ക്രെറ്റയുടെ പുതിയ പതിപ്പ് വിപണിയിലുണ്ട്‌.

കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

ക്രെറ്റയുടെ ചൈനീസ് പതിപ്പായ ix25 നെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ വിപണിയില്‍ പുതിയ ക്രെറ്റ എത്തുക. 2015-ലാണ് ക്രെറ്റ വിപണിയിലെത്തുന്നത്. പിന്നീട് ഉപഭോക്താക്കളുടെ പ്രിയ വാഹനമായി മാറുകയായിരുന്നു ക്രെറ്റ.

കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

പിന്നീട് കൂടുതല്‍ സവിശേഷതകളുമായി പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും ഹ്യുണ്ടായി അവതരിപ്പിച്ചു. എന്നാല്‍ പുതിയ ക്രെറ്റ അടിമുടിമാറ്റങ്ങളുമായാകും ഇനി എത്തുക. പുതിയ പ്ലാറ്റ്‌ഫോം, പുതിയ എഞ്ചിന്‍ തുടങ്ങിയ ഒട്ടേറെ പുതിയ മാറ്റങ്ങള്‍ കമ്പനി വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

വാഹനത്തിന്റെ ഇന്ത്യന്‍ നിരത്തിലെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പുതിയ പതിപ്പിന് ഒരു ഉരുണ്ട രൂപമാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. സാധാരണയായി കണ്ടുവരുന്ന വലിയ കാസ്‌കേഡ് ഗ്രില്ലും വാഹനത്തിലുണ്ടാകും.

കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

എന്നാല്‍ ix25 ല്‍ നിന്ന് വ്യത്യസ്തമായി ആയിരിക്കും ഗ്രില്ല് നല്‍കുക. പുതിയ ക്രെറ്റയില്‍ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും കമ്പനി അവതരിപ്പിക്കും. വെന്യു, വരാനിരിക്കുന്ന കോന എന്നീ വാഹനങ്ങളിലേതു പോലെ ഹെഡ്‌ലാമ്പ് ബീമുകള്‍ക്കായി പ്രത്യേക ഹൗസിങ്ങുകളും ക്രെറ്റ വാഗ്ദാനം ചെയ്യും.

കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

ഗ്രില്ലിന് സമീപം സ്ഥാപിച്ചിരിക്കുന്ന ചെറിയ ലാമ്പുകള്‍ എല്‍ഇഡി ഡിആര്‍എല്ലുകളായി പ്രവര്‍ത്തിക്കും. പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍ പ്രത്യേക ഹൗസിങ്ങിന്റെ താഴെയായി സ്ഥാപിക്കും. ക്രെറ്റയുടെ മുന്‍ ബംബറില്‍ ഇന്റഗ്രേറ്റഡ് ഫോഗ് ലാമ്പുകളും ഉള്‍പ്പെടുത്തും.

കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

പുതിയ മോഡലിന്റെ വശങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. അലോയ് വീലുകളില്‍ മാറ്റമുണ്ടാകാനാണ് സാധ്യത. ഹെഡ്‌ലാമ്പുകളുടെ ഡിസൈനിലാകും ടെയില്‍ ലാമ്പുകളുട രൂപകല്‍പ്പന. കൂടാതെ ബോഡി-വൈഡ് എല്‍ഇഡി സ്‌ട്രൈപ്പും ഉണ്ടാകും. ഇത് ബ്രേക്ക് ലൈറ്റിനെയും ഇന്‍ഡിക്കേറ്ററുകളെയും വേര്‍തിരിക്കും.

Most Read:മാരുതി XL6 -ന്റെ ടീസര്‍ വീഡിയോ പുറത്ത്‌

കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

പുതിയ കിയ സെല്‍റ്റോസിന്റെ അതേ പ്ലാറ്റഫോമിലാണ് പുതിയ ക്രെറ്റ എത്തുന്നത്. അകത്തളത്ത് നിരവധി മാറ്റങ്ങളാകും പുതിയ പതിപ്പില്‍ ഹ്യുണ്ടായി അണിനിരത്തുന്നത്. പ്രീമിയം ലുക്ക് നല്‍കുന്നതിനായി ഡാഷ്‌ബോര്‍ഡ് നവീകരിക്കും.

Most Read:അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

ഡാഷ്‌ബോര്‍ഡിന് നടുവിലായി വിശാലമായ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, വെന്റിലേറ്റഡ് സീറ്റുകള്‍, സണ്‍റൂഫ്, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്‌ളാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, ലെതര്‍ ഇന്റീരിയര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കുകള്‍ എന്നിവയെല്ലാം ക്രെറ്റ വാഗ്ദാനം ചെയ്‌തേക്കും.

Most Read:ഹോം ഡെലിവറിയുമായി ഹീറോ മോട്ടാര്‍കോര്‍പ്പ്

കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും പുതിയ ഹ്യുണ്ടായി ക്രെറ്റക്ക് കരുത്ത് പകരുക. ഓട്ടോമാറ്റിക്ക്, മാനുവല്‍ ട്രാന്‍സിമിഷനായിരിക്കും കമ്പനി വാഗ്ദാനം ചെയ്യുക. അതിനുശേഷം ക്രെറ്റയുടെ ഏഴ് സീറ്റര്‍ പതിപ്പും ഹ്യുണ്ടായി പുറത്തിറക്കും.

കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

കഴിഞ്ഞ ദിവസം പഴയ മോഡല്‍ ക്രെറ്റയുടെ സ്‌പോര്‍ട്‌സ് പതിപ്പ് ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ലിമിറ്റഡ് എഡിഷന്‍ പതിപ്പായ വാഹനത്തില്‍ ചെറിയ പരിഷ്‌ക്കരണങ്ങളും സവിശേഷതകളും ഉള്‍പ്പെടുത്തിയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.

Source: Indianautosblog

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
All-new Hyundai Creta will take on Kia Seltos. Read more Malayalam.
Story first published: Wednesday, August 7, 2019, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X