മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

വിപണിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നാളിതു വരെ മാരുതി സുസുക്കി എര്‍ട്ടിഗ കാഴ്ചവെച്ചിട്ടുള്ളത്. വര്‍ധിച്ചു വരുന്ന ഡിമാന്‍ഡ് കാരണം വിപണിയിലത്തി എട്ട് വര്‍ഷത്തിന് ശേഷം എംപിവിയുടെ രണ്ടാം തലമുറ മോഡല്‍ കമ്പനി പുറത്തിറക്കുകയുണ്ടായി. 2018 നവംബറിലാണ് രണ്ടാം തലമുറ എര്‍ട്ടിഗയെ കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ചത്.

മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

ഇന്റീരിയറിയും എക്സ്റ്റീരിയറിലും ചില മാറ്റങ്ങളോടെയെത്തിയ രണ്ടാം തലമുറ എര്‍ട്ടിഗയ്ക്ക് മുന്‍തലമുറ മോഡലിന് ലഭിച്ച സമാനമായ വരവേല്‍പ്പാണ് വിപണിയില്‍ ലഭിച്ചത്. വില്‍പ്പനയില്‍ കമ്പനി പ്രതീക്ഷിച്ച മുന്നേറ്റമാണ് എര്‍ട്ടിഗ നേടിയത്.

മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

സുസുക്കിയുടെ HEARTECT അടിത്തറയിലൊരുങ്ങിയ എര്‍ട്ടിഗ ധാരാളം ഫീച്ചറുകള്‍ രണ്ടാം തലമുറ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ദീര്‍ഘ നാള്‍ മാരുതി നിരയിലുണ്ടായിരുന്ന 1.4 ലിറ്റര്‍ എഞ്ചിന് പകരമായെത്തിയ പുത്തന്‍ 1.5 ലിറ്റര്‍ SHVS യൂണിറ്റാണ് രണ്ടാം തലമുറ എര്‍ട്ടിഗയില്‍ തുടിക്കുന്നത്.

മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

മാരുതിയുടെ വില്‍പ്പന കണക്കുകളിലും മുന്‍പന്തിയിലാണ് എര്‍ട്ടിഗ. ഏതാണ്ട് 9,000 യൂണിറ്റ് എര്‍ട്ടിഗയാണ് 2019 മാര്‍ച്ചില്‍ കമ്പനി വിറ്റഴിച്ചത്. ശ്രേണിയിലെ വ്യക്തമായ മുന്‍തൂക്കം മനസിലാക്കിയാണ് എര്‍ട്ടിഗയുടെ പുതിയ വകഭേദത്തെ മാരുതിയിപ്പോള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നതും.

മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

വളര്‍ച്ചയുടെ പാതയിലുള്ള ടാക്‌സി വിപണിയെ ലക്ഷ്യമാക്കിയാണ് എര്‍ട്ടിഗയുടെ പുത്തന്‍ വകഭേദമായ ടൂര്‍ M എത്തിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിലെത്തുന്ന മാരുതി എര്‍ട്ടിഗ ടൂര്‍ M -ന് 7.99 ലക്ഷം രൂപയാണ് വില.

മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

നിരവധി ഫീച്ചറുകളാണ് പുതിയ ടൂര്‍ M -ല്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്.

Most Read: പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

മുന്‍വശത്തെ ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, സ്പീഡ് ലിമിറ്റിംഗ് ഫംഗ്ഷന്‍, സ്റ്റിയറിംഗ് മൗംണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍ & ബ്ലൂടൂത്ത് എന്നിവയോട് കൂടിയ സ്റ്റീരിയോ എന്നിവയാണ് ടൂര്‍ M -ലെ പ്രധാന സവിശേഷതകള്‍.

Most Read: ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

വൈദ്യുതമായി ക്രമീകരിക്കാവുന്ന മിററുകള്‍, TFT -യോട് കൂടിയുള്ള MID, എസി വെന്റുകള്‍, ഇരട്ട ടോണ്‍ ഇന്റീരിയര്‍ എന്നിവ മറ്റു സവിശേഷതകള്‍. ടൂര്‍ M -ന്റെ മെക്കാനിക്കല്‍ വശങ്ങളില്‍ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട്‌ തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

എര്‍ട്ടിഗയിലെ 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ SHVS എഞ്ചിന്‍ തന്നെ പുതിയ ടൂര്‍ M വകഭേദത്തിലും തുടരും. 103 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണീ എഞ്ചിന്‍. അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്കിടയില്‍ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്താന്‍ ടൂര്‍ M -ന് സാധിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. ലിറ്ററിന് 18.18 കിലോമീറ്റര്‍ മൈലേജായിരിക്കും ടൂര്‍ M കുറിക്കുക. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തിലുള്ള സുരക്ഷ സംവിധാനങ്ങളും ശ്രേണിയില്‍ ടൂര്‍ M -ന് മുന്‍തൂക്കം നല്‍കും.

Most Read Articles

Malayalam
English summary
All New Maruti Suzuki Ertiga Tour M Trim Launched. Read In Malayalam
Story first published: Friday, May 31, 2019, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X