പുതിയ മാരുതി വിറ്റാര ബ്രെസ്സ പരസ്യചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ മത്സരം കനക്കുകയാണ്. രാജ്യത്തെ മികച്ച വില്‍പ്പനയുള്ള എസ്‌യുവിയാണ് മാരുതി വിറ്റാര ബ്രെസ്സ. എന്നാല്‍ അടുത്തിടെ വിപണിയിലെത്തിയ മഹീന്ദ്ര XUV300 -യും ഉടന്‍ തന്നെ ഇന്ത്യയിലെത്താനിരിക്കരുന്ന ഹ്യുണ്ടായി വെന്യൂ എസ്‌യുവിയും ബ്രെസ്സയ്ക്ക് വല്ലാതെ ഭീഷണിയുയര്‍ത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്കിടയില്‍ എസ്‌യുവിയുടെ സാന്നിധ്യം സജീവമാക്കാനും എസ്‌യുവിയെ കൂടുതല്‍ അടുത്തറിയുന്നതിനുമായി പുതിയ രണ്ട് പരസ്യചിത്രങ്ങള്‍ മാരുതി സുസുക്കി പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.

പുതിയ മാരുതി വിറ്റാര ബ്രെസ്സ പരസ്യചിത്രങ്ങള്‍ പുറത്ത്

സുഗമമായ ഡ്രൈവിംഗ് അനുഭൂതി ഉയര്‍ത്തിക്കാട്ടിയുള്ള പരസ്യങ്ങളാണ് മാരുതിയിപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഫിയറ്റ് നിര്‍മ്മിത 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിനാണ് മാരുതി വിറ്റാര ബ്രെസ്സയിലുള്ളത്.

പുതിയ മാരുതി വിറ്റാര ബ്രെസ്സ പരസ്യചിത്രങ്ങള്‍ പുറത്ത്

ഇത് 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നതാണ്. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് പുതിയ മാരുതി വിറ്റാര ബ്രെസ്സയിലുള്ളത്.

Most Read:പുത്തന്‍ ഥാറുമായി മഹീന്ദ്ര, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ ബ്രെസ്സയ്ക്ക് പെട്രോള്‍ പതിപ്പില്ലെങ്കിലും ഉടന്‍ തന്നെ ബ്രെസ്സയുടെ പെട്രോള്‍ പതിപ്പിലേക്ക് മാരുതി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രബല്യത്തിലെത്തുന്നതിന് മുമ്പ് തന്നെ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ പെട്രോള്‍ പതിപ്പ് എത്തിമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമ്പനി തദ്ദേശിയമായി വികസിപ്പിച്ച 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ പുതിയ മാരുതി ബ്രെസ്സയ്ക്ക് ലഭിക്കുമെന്നും സൂചനകളുണ്ട്. നാല് സിലിണ്ടറുള്ള ഈ മോട്ടോര്‍, മാരുതി സിയാസ് സെഡാനില്‍ ഇതിനകം എത്തിക്കഴിഞ്ഞു.

പുതിയ മാരുതി വിറ്റാര ബ്രെസ്സ പരസ്യചിത്രങ്ങള്‍ പുറത്ത്

1.3 ലിറ്റര്‍ യൂണിറ്റിനെക്കാളും അധിക കരുത്ത് പകരുന്നതാണീ എഞ്ചിന്‍. 94 bhp കരുത്തും 225 Nm torque ഉം കുറിക്കാന്‍ കഴിവുള്ള പുത്തന്‍ എഞ്ചിനില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്.

പുതിയ മാരുതി വിറ്റാര ബ്രെസ്സ പരസ്യചിത്രങ്ങള്‍ പുറത്ത്

നിലവില്‍ ഉപയോഗിക്കുന്ന ഫിയറ്റ് നിര്‍മ്മിത എഞ്ചിന്‍ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമല്ല എന്നിരിക്കേ, പുത്തന്‍ എഞ്ചിനില്‍ വിറ്റാര ബ്രെസ്സ എന്നെത്തുമെന്ന കാര്യത്തില്‍ മാത്രമെ ഇനി ചിന്തിക്കേണ്ടതുള്ളൂ. ആറ് സ്പീഡ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെ പുത്തന്‍ എഞ്ചിനില്‍ തുടരാനാണ് സാധ്യത.

Most Read:35,760 രൂപ പിഴ കുടിശ്ശികയുമായൊരു മഹീന്ദ്ര XUV500, പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ

പുതിയ മാരുതി വിറ്റാര ബ്രെസ്സ പരസ്യചിത്രങ്ങള്‍ പുറത്ത്

എന്നാല്‍, ബ്രെസ്സയുടെ എതിരാളികളെല്ലാം തന്നെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിലേക്ക് ചുവട് മാറിക്കഴിഞ്ഞു. നേരിയ ഹൈബ്രിഡ് സംവിധാനവും പുതിയ ബ്രെസ്സ പെട്രോള്‍ പതിപ്പില്‍ മാരുതി അവതരിപ്പിക്കാനാവണ് സാധ്യത.

പുതിയ മാരുതി വിറ്റാര ബ്രെസ്സ പരസ്യചിത്രങ്ങള്‍ പുറത്ത്

ദില്ലി എക്‌സ്‌ഷോറൂം പ്രകാരം വിറ്റാര ബ്രെസ്സയുടെ പ്രാരംഭ വകഭേദത്തിന് 7.85 ലക്ഷം രൂപയാണ് വില. ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട്. സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷ സജ്ജീകരണങ്ങള്‍ മാരുതി വിറ്റാര ബ്രെസ്സയിലുണ്ട്. അടുത്ത വര്‍ഷം എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കമ്പനി വിപണിയിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Most Read Articles

Malayalam
English summary
all new maruti suzuki vitara brezza tvc video out: read in malayalam
Story first published: Wednesday, April 10, 2019, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X