ഇന്ത്യൻ നിരത്തിൽ നിസാൻ ലീഫ്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് പുതിയ കിക്ക്‌സ് എസ്‌യുവിയെ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ വിപണിയിലവതരിപ്പിച്ചത്. ഇപ്പോഴിതാ തങ്ങളുടെ നിരയിലെ ഇലക്ട്രിക്ക് കാറായ ലീഫിനെയും ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയിലാണ് നിസാന്‍. ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന നിസാന്‍ ലീഫിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നു കഴിഞ്ഞു.

ഇന്ത്യൻ നിരത്തിൽ നിസാൻ ലീഫ്

മുംബൈ-പൂനെ എക്‌സ്പ്രസ്സ് വേയ്ക്ക് അടുത്ത് പരീക്ഷണയോട്ടം നടത്തുന്ന കാറിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. നിലവില്‍ രാജ്യാന്തര വിപണിയില്‍ വില്‍പ്പനയ്ക്കുള്ള ലീഫ് ഇലക്ട്രിക്കിന്‍റെ 3.80 ലക്ഷം യൂണിറ്റാണ് കമ്പനി ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്.

ഇന്ത്യൻ നിരത്തിൽ നിസാൻ ലീഫ്

യൂറോപ്പിലെ മികച്ച വില്‍പ്പനയുള്ള കാറുകലവിലൊന്നാണ് നിസാന്‍ ലീഫ്. മാത്രമല്ല ഏഷ്യയില്‍ ഭൂട്ടാനുള്‍പ്പടെയുള്ള ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലും നിസാന്‍ ലീഫ് ഇലക്ട്രിക്ക് വില്‍പ്പനയ്ക്കുണ്ട്.

ഇന്ത്യൻ നിരത്തിൽ നിസാൻ ലീഫ്

കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായിട്ടായിരിക്കും (CBU) നിസാന്‍ ലീഫ് ഇന്ത്യയിലെത്തുക. ഏകദേശം 40 ലക്ഷം രൂപയാണ് കാറിന്റെ വിലയായി പ്രതീക്ഷിക്കുന്നത്. ഡിസൈനിലും പെര്‍ഫോര്‍മെന്‍സിലും മാറ്റങ്ങള്‍ വരുത്തിയാവും പുതിയ ലീഫിനെ കമ്പനി ഇന്ത്യയിലെത്തിക്കുക.

ഇന്ത്യൻ നിരത്തിൽ നിസാൻ ലീഫ്

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം, പ്രൊപൈലറ്റ് സിംഗിള്‍ ലേന്‍ ഓട്ടോണമസ് ഡ്രൈവിംഗ്, സെമി ഓട്ടോണമസ് ഡ്രൈവിംഗ് സംവിധാനം, ഇ-പെഡല്‍ മോഡ് തുടങ്ങിയ ഫീച്ചറുകള്‍ കാറിലുണ്ട്.

ഇന്ത്യൻ നിരത്തിൽ നിസാൻ ലീഫ്

ട്രാഫിക്ക് സിഗ്‌നല്‍ റെക്കഗ്‌നിഷന്‍, ഇന്റലിജന്റ് ലേന്‍ ഇന്റര്‍വെന്‍ഷന്‍, എമര്‍ജന്‍സി ബ്രേക്കിംഗ്, ഓള്‍ എറൗണ്ട് വ്യൂ മോണിറ്റര്‍ എന്നീ സുരക്ഷ ഫീച്ചറുകളും ലീഫ് ഇലക്ട്രിക്ക് കാറിലുണ്ട്.

Most Read: എംവി അഗസ്റ്റ F3 800 RC ഇന്ത്യയില്‍, വില 21.99 ലക്ഷം രൂപ

ഇന്ത്യൻ നിരത്തിൽ നിസാൻ ലീഫ്

കൂടാതെ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് വാര്‍ണിംഗ്, റിയര്‍ ക്രോസ്സ് ട്രാഫിക്ക് അലര്‍ട്ട് എന്നീ സംവിധാനങ്ങളും ലീഫില്‍ നിസാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read: വന്‍വിലക്കുറവില്‍ മഹീന്ദ്ര എസ്‌യുവികള്‍ - ജൂണ്‍ ഓഫറുകള്‍ ഇങ്ങനെ

ഇന്ത്യൻ നിരത്തിൽ നിസാൻ ലീഫ്

138 bhp കരുത്ത് കുറിക്കുന്ന വൈദ്യുത മോട്ടോറാണ് ലീഫിന്റെ ഹൃദയം. 40 kWh ശേഷിയുള്ള ബാറ്ററി പാക്കാണ് കാറിലുള്ളത്. ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിവുള്ളതാണ് നിസാന്‍ ലീഫ് ഇലക്ട്രിക്ക്.

Most Read: കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

ഇന്ത്യൻ നിരത്തിൽ നിസാൻ ലീഫ്

8 മുതല്‍ 16 മണിക്കൂര്‍ വരെ ചാര്‍ജ് നിലകൊള്ളും. 40 മിനുറ്റുകള്‍ കൊണ്ട് 80 ശതമാനത്തിലേറെ ചാര്‍ജ് കേറുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ് ലീഫിലുള്ളതെന്നാണ് കമ്പനി വാദം. ലീഫിനെ കൂടാതെ മറ്റു ഇലക്ട്രിക്ക് വാഹനങ്ങളും ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയിലാണ് നിസാന്‍.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
All New Nissan Leaf Electric Car Spied In India. Read In Malayalam
Story first published: Wednesday, June 12, 2019, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X