ആള്‍ട്യുറാസ് G4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

പുതിയ മഹീന്ദ്ര ആള്‍ട്യുറാസ് G4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര. തന്റെ സ്വകാര്യ വാഹന ശേഖരത്തിലേക്ക് ആള്‍ട്യൂറാസ് G4 കടന്നുവന്ന കാര്യം ട്വിറ്ററിലൂടെ മഹീന്ദ്ര തലവന്‍ പങ്കുവെച്ചു. ഇപ്പോള്‍ പുതിയ എസ്‌യുവിക്കിടാന്‍ പറ്റിയൊരു പേരിനുള്ള അന്വേഷണത്തിലാണ് ഇദ്ദേഹം. പേരുകള്‍ ആര്‍ക്കും നിര്‍ദ്ദേശിക്കാം.

ആള്‍ട്യുറാസ് G4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

പേര് തിരഞ്ഞെടുക്കപ്പെട്ടാല്‍ നിര്‍ദ്ദേശിച്ച വ്യക്തിക്ക് മഹീന്ദ്ര വാഹനങ്ങളുടെ സ്‌കെയില്‍ മോഡല്‍ സമ്മാനമായി ലഭിക്കും. നേരത്തെ താന്‍ സ്വന്തമാക്കിയ TUV300 എസ്‌യുവിക്ക് ഗ്രെയ് ഗോസ്റ്റ് എന്ന പേരു നല്‍കിയതായും ട്വിറ്ററില്‍ ആനന്ദ് മഹീന്ദ്ര അറിയിച്ചു.

മോഡിഫൈ ചെയ്ത TUV300 എസ്‌യുവിയാണ് ഗ്രെയ് ഗോസ്റ്റ്. ഇതുകൂടാതെ ഏഴു സീറ്റര്‍ TUV300 പ്ലസ് മോഡലിനെയും ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമാണ് ആള്‍ട്യുറാസ് G4 -നെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നത്.

ആള്‍ട്യുറാസ് G4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

നിലവില്‍ മഹീന്ദ്രയുടെ ഏറ്റവും വിലകൂടിയ എസ്‌യുവിയാണിത്. വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ മോഡലുകള്‍ക്ക് എതിരെ മത്സരിക്കുന്ന ആള്‍ട്യുറാസ് G4 -ന് 26.95 ലക്ഷം രൂപയാണ് മുതലാണ് വില. രണ്ടു വകഭേദങ്ങള്‍ മാത്രമെ എസ്‌യുവിയിലുള്ളൂ.

ആള്‍ട്യുറാസ് G4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

ഏറ്റവും ഉയര്‍ന്ന നാലു വീല്‍ ഡ്രൈവ് പതിപ്പ് 29.95 ലക്ഷം രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണ്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്‌യോങ് റെക്സ്റ്റണാണ് ആള്‍ട്യുറാസ് G4 -ന് ആധാരം. എസ്‌യുവിയിലുള്ള 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ആള്‍ട്യുറാസ് G4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

മെര്‍സിഡീസില്‍ നിന്നുള്ള ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ആള്‍ട്യുറാസ് ഉപയോഗിക്കുന്നത്. ഒമ്പതു എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്റി - റോള്‍ പ്രൊട്ടക്ഷന്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷയ്ക്കായി മോഡലിലുണ്ട്.

Most Read: 'ഡീസല്‍ഗേറ്റ്': ഫോക്‌സ്‌വാഗണ്‍ ഇന്ത്യയ്ക്ക് 171 കോടി രൂപ പിഴ

ആള്‍ട്യുറാസ് G4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

അകത്തളത്തില്‍ പരമാവധി ആഢംബരം നിറച്ചാണ് ആള്‍ട്യുറാസിനെ മഹീന്ദ്ര അവതരിപ്പിക്കുന്നത്. സീറ്റുകള്‍ക്കും സെന്റര്‍ കണ്‍സോളിനും സ്റ്റീയറിംഗ് വീലിനും തുകല്‍ ആവരണമുണ്ട്. പിന്‍നിര യാത്രക്കാര്‍ക്കുള്ള സീറ്റുകളിലും തുകല്‍ അപ്ഹോള്‍സ്റ്ററിയാണ് കമ്പനി ഉപയോഗിക്കുന്നത്.

ആള്‍ട്യുറാസ് G4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകളുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എസ്യുവിയുടെ മറ്റൊരാകര്‍ഷണമാണ്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എട്ടു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, തിളങ്ങുന്ന ഗ്ലോവ് ബോക്സ്, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവയെല്ലാം ഏഴു സീറ്റര്‍ ആള്‍ട്യുറാസിന്റെ സവിശേഷതകളില്‍പ്പെടും.

ആള്‍ട്യുറാസ് G4 സ്വന്തമാക്കി ആനന്ദ് മഹീന്ദ്ര

മധ്യനിര സീറ്റുകള്‍ 60:40 അനുപാതത്തിലും മൂന്നാംനിര സീറ്റുകള്‍ 50:50 അനുപാതത്തിലും വിഭജിക്കാം. വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക്, ഹോണ്ട CR-V എന്നിവരുമായാണ് മഹീന്ദ്ര എസ്‌യുവിയുടെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Anand Mahindra Adds The Alturas G4 To His Car Collection And You Can Suggest A Name For It. Read in Malayalam.
Story first published: Wednesday, January 16, 2019, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X