പിനിന്‍ഫറീന ബറ്റിസ്റ്റയുടെ മൈലേജ് അന്വേഷിച്ച് ഒരു വിരുതന്‍, രസികന്‍ മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

ഉരുളയ്ക്ക് ഉപ്പേരി കണക്കെ മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്ര കുറിക്കുന്ന മറുപടി ട്വിറ്റര്‍ ലോകത്ത് പ്രസിദ്ധമാണ്. ആരാധകര്‍ക്ക് രസികന്‍ മറുപടി നല്‍കി കൈയ്യടി വാങ്ങിയ സംഭവങ്ങള്‍ നിരവധി. ഇപ്പോള്‍ വീണ്ടും ആനന്ദ് മഹീന്ദ്രയുടെ നര്‍മ്മ ബോധം ആരാധകരില്‍ ചിരി പടര്‍ത്തുകയാണ്.

മഹീന്ദ്ര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനി പിനിന്‍ഫറീന, കഴിഞ്ഞ ദിവസമാണ് ആദ്യ ഇലക്ട്രിക്ക് ഹൈപ്പര്‍ കാര്‍ ബറ്റിസ്റ്റയെ പൊതുസമക്ഷം അവതരിപ്പിച്ചത്. ബുഗാട്ടി വെയ്‌റോണിനെക്കാളും വേഗം. ഏറ്റവും വേഗം കൂടിയ ഇറ്റാലിയന്‍ കാറെന്ന് അവകാശപ്പെട്ടാണ് 2019 ജനീവ മോട്ടോര്‍ ഷോയില്‍ ബറ്റിസ്റ്റ കടന്നുവരുന്നത്.

ഈ അഭിമാനനിമിഷം ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചതിന് പിന്നാലെ ആരാധകരില്‍ നിന്നും ആദ്യ ചോദ്യമെത്തി, 'മൈലേജ് എന്തുതരും?'. ഇലക്ട്രിക്ക് ഹൈപ്പര്‍ കാറായ ബറ്റിസ്റ്റയുടെ ഇന്ധനക്ഷമത അന്വേഷിച്ച വിരുതന് നര്‍മ്മത്തിന്റെ മേമ്പൊടി ചാര്‍ത്തി ആനന്ദ് മഹീന്ദ്രയും നല്‍കി മറുപടി: 'സാര്‍, ഇത് ഇലക്ട്രിക്ക് കാറാണ്. മൈലേജില്ല, ചെന്നന്വേഷിച്ചാല്‍ ഷോക്കായിരിക്കും പകരം കിട്ടുക'. നേരത്തെ പുതിയ ബറ്റിസ്റ്റയെ വ്യക്തമായി കാണാന്‍ പറ്റിയില്ലെന്ന് പരിഭവം ഉയര്‍ന്നപ്പോള്‍, മോഡലിന്റെ പൂര്‍ണ്ണ ദൃശ്യങ്ങള്‍ ആരാധകര്‍ക്കായി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

പിനിന്‍ഫറീന SpA, ഓട്ടോമൊബീലി പിനിന്‍ഫറീന വിഭാഗങ്ങള്‍ സംയുക്തമായി ചേര്‍ന്നാണ് ബറ്റിസ്റ്റയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഫോര്‍മുല E ടീമായ മഹീന്ദ്ര റേസിംഗും കാറിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തി. വായുപ്രതിരോധം കുറച്ച് പരമാവധി വേഗം വരിക്കാന്‍ പാകത്തില്‍ വടിവൊത്ത ബോഡി ഡിസൈന്‍ ബറ്റിസ്റ്റയില്‍ കാണാം.

പിനിന്‍ഫറീന ബറ്റിസ്റ്റയുടെ മൈലേജ് അന്വേഷിച്ച് ഒരു വിരുതന്‍, രസികന്‍ മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

പ്രകടനക്ഷമത മുന്‍നിര്‍ത്തി കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതമാണ് പുറംമോടി. രൂപകല്‍പ്പനയില്‍ എയറോഡൈനാമിക് ശൈലി ശ്രദ്ധയാകര്‍ഷിക്കും. മുന്നില്‍ വലിയ ബോണറ്റ് സ്‌കൂപ്പുണ്ട്. വലിയ കാര്‍ബണ്‍ ഫൈബര്‍ സ്പ്ലിറ്ററും ആക്ടിവ് ഡിഫ്യൂസറും കാറിന്റെ പ്രകടനക്ഷമതയെ സ്വാധീനിക്കും. സന്ദര്‍ഭോചിതമായി ഡൗണ്‍ഫോഴ്സ് ഉറപ്പുവരുത്തുകയാണ് ഡിഫ്യൂസറിന്റെ ലക്ഷ്യം.

Most Read: രണ്ടും കല്‍പ്പിച്ചാണ് ടാറ്റ, പുതിയ കാറുകളുടെ ആദ്യ പരസ്യം പുറത്ത്

120 kWh ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി കാറിന് ഊര്‍ജ്ജം പകരും. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഒരുങ്ങുന്ന ബറ്റിസ്റ്റയില്‍, നാലു ചക്രങ്ങള്‍ക്കും നാലു വ്യക്തിഗത മോട്ടോറുകളാണ് കരുത്ത് പകരുക.

പിനിന്‍ഫറീന ബറ്റിസ്റ്റയുടെ മൈലേജ് അന്വേഷിച്ച് ഒരു വിരുതന്‍, രസികന്‍ മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

മികവേറിയ ടോര്‍ഖ് വെക്ടറിംഗ് സംവിധാനം 1,900 bhp കരുത്തും 2,300 Nm torque ഉം കാറിന് സമര്‍പ്പിക്കുന്നതില്‍ നിര്‍ണായകമാവുന്നു. വൈദ്യുത പവര്‍ട്രെയിനായതുകൊണ്ടാണ് കാറിനിത്രയധികം ടോര്‍ഖ്.

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കുറിക്കാന്‍ പിനിന്‍ഫറീന ബറ്റിസ്റ്റയ്ക്ക് രണ്ടു സെക്കന്‍ഡുകള്‍ മതി. 12 സെക്കന്‍ഡുകള്‍ കൊണ്ട് മുന്നൂറ് കിലോമീറ്റര്‍ വേഗം മോഡല്‍ പിന്നിടും. മണിക്കൂറില്‍ 350 കിലോമീറ്ററാണ് ബറ്റിസ്റ്റയുടെ പരമാവധി വേഗം. കമ്പനി ആവിഷ്‌കരിച്ച പെര്‍ഫോര്‍മന്‍സ് പാക്കേജുണ്ടെങ്കില്‍ ഒറ്റ ചാര്‍ജ്ജില്‍ 450 കിലോമീറ്റര്‍ ദൂരം വരെ കാര്‍ പിന്നിടും.

പിനിന്‍ഫറീന ബറ്റിസ്റ്റയുടെ മൈലേജ് അന്വേഷിച്ച് ഒരു വിരുതന്‍, രസികന്‍ മറുപടി നല്‍കി ആനന്ദ് മഹീന്ദ്ര

ഹൈപ്പര്‍ കാറുകളുടെ ഗാംഭീര്യമുള്ള 'മുരള്‍ച്ച' കൃത്രിമമായി പകര്‍ത്താന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. വേറിട്ട ശബ്ദാനുഭവമാണ് ഇലക്ട്രിക്ക് ഹൈപ്പര്‍കാര്‍ ബറ്റിസ്റ്റ നല്‍കുകയെന്ന് കമ്പനി പറയുന്നു. വിന്‍ഡ് നോയിസ്, എയര്‍ഫ്ളോ, HVAC സംവിധാനം, വൈദ്യുത മോട്ടോറുകള്‍, കാര്‍ബണ്‍ മോണോകോഖ് റെസോനന്‍സ് തുടങ്ങിയ ഘടകങ്ങളെല്ലാം കാറിന്റെ ശബ്ദത്തെ സ്വാധീനിക്കും.

Most Read: വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഫോർഡ് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

അടുത്തവര്‍ഷം തങ്ങളുടെ ആദ്യ കാറിനെ കമ്പനി ആഗോള വിപണിയില്‍ കൊണ്ടുവരും. ആകെമൊത്തം 150 ബറ്റിസ്റ്റ യൂണിറ്റുകള്‍ പുറത്തിറക്കാനാണ് പിനിന്‍ഫറീനയുടെ തീരുമാനം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Anand Mahindra's Witty Reply. Read in Malayalam.
Story first published: Saturday, March 9, 2019, 17:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X