വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമോ? മസ്ദയുടെ വിലയിരുത്തൽ

വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമാണെന്നും പുതുതലമുറ കാറുകളില്‍ നിന്ന് ഈ സംവിധാനം നീക്കം ചെയ്യാനാണ് പ്രമുഖ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മസ്ദയുടെ തീരുമാനം. അതിനുപകരം ഇന്‍ഫോടെയ്ന്‍മെന്റ്, വാഹനത്തിന്റെ മറ്റ് ഫംഗ്ഷനിംഗ് എന്നിവ നിയന്ത്രിക്കാന്‍ പരമ്പരാഗത നോബുകളും ബട്ടണുകളും തിരികെ കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം.

വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമോ? മസ്ദയുടെ വിലയിരുത്തൽ

ഡ്രൈവര്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിനായി വാഹനത്തിന്റെ വിന്റ്‌സ്‌ക്രീനില്‍ വിവരങ്ങള്‍ പ്രത്യക്ഷപ്പെടുംവിധം ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലെയാണ് പുതിയ മസ്ദ 3 സെഡാനില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തിപ്പിക്കാന്‍ റോഡില്‍ നിന്നും പൂര്‍ണമായി ശ്രദ്ധ തിരിക്കേണ്ട ടച്ച്‌സ്‌ക്രീന്‍ സിസ്റ്റത്തേക്കാള്‍ ഇവ കൂടുതല്‍ സുരക്ഷിതമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമോ? മസ്ദയുടെ വിലയിരുത്തൽ

ഇത്തരമൊരു വലിയ മാറ്റത്തിന് പിന്നില്‍ മസ്ദക്ക് വളരെ ശക്തമായൊരു കാരണമുണ്ട്. പുതിയ കാറുകള്‍ വികസിപ്പിക്കുന്നതിനിടയില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉപയോഗിക്കുവാനായി നീങ്ങുമ്പോള്‍ അറിയാതെ സ്റ്റിയറിങ്ങും തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് വാഹനങ്ങള്‍ ഓടുന്നതിനിടെ ലെയിന്‍ വിട്ട് മാറുന്നതിനും അപകടമുണ്ടാക്കുന്നതിനും ഇടവരുത്തും.

വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമോ? മസ്ദയുടെ വിലയിരുത്തൽ

പക്ഷേ എന്തുകൊണ്ടാണ് ഒരു വിധം എല്ലാ നിര്‍മ്മാതാക്കളും തങ്ങളുടെ വാഹനങ്ങളില്‍ ടച്ച്‌സ്‌ക്രീന്‍ നല്‍കുന്നത്.?

Most Read: പുതുതലമുറ മാരുതി സെലറിയോ അടുത്ത വർഷം

വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമോ? മസ്ദയുടെ വിലയിരുത്തൽ

1. ടച്ച്‌സ്‌ക്രീനുകള്‍ കാണാന്‍ സുന്ദരവും ഉപഭോക്താക്കള്‍ക്ക് അവ ഇഷ്ടവുമാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഈ കാലഘട്ടത്തില്‍ വാഹനങ്ങളിലെ ടച്ച്‌സ്‌ക്രീനുകള്‍ അവയുടെ തുടര്‍ച്ചകളാവുന്നു. ആപ്പിള്‍ കാര്‍പ്ലേ ആഡ്രോയിഡ് ഓട്ടോ എന്നിവയില്ലാത്ത വാഹനങ്ങള്‍ ആര്‍ക്കും സങ്കല്പ്പിക്കാന്‍ കഴിയില്ല.

2. ഇന്‍ഫോടെയ്ന്‍മെന്റും വാഹനത്തിന്റെ നിയന്ത്രണങ്ങളുമടക്കം നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും.

3. പരമ്പരാഗത നോബുകള്‍ക്കും ബട്ടണിനും ചിലവാകുന്ന വയറിംഗ് ചിലവ് കുറയ്ക്കാന്‍ സഹായിക്കും.

4. വൃത്തിയും ഒഴുക്കുമുള്ള ഡാഷ്‌ബോര്‍ഡ് ഡിസൈന്‍ ലഭിക്കും.

Most Read: ഹ്യുണ്ടായി ക്രെറ്റയ്ക്കും കിട്ടും വലിയ ഡിസ്പ്ലേ, ഒരുക്കങ്ങൾ തുടങ്ങി

വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമോ? മസ്ദയുടെ വിലയിരുത്തൽ

മിക്ക വാഹന നിര്‍മാതാക്കളും ഓരോ തവണയും വണ്ടി സൈഡില്‍ ഒതുക്കിയ ശേഷം ഉപയോഗിക്കാവൂ എന്ന് സുരക്ഷാ വാര്‍ണിങ്ങുകള്‍ നല്‍കുന്ന ടച്ച്‌സ്‌ക്രീന്‍ സിറ്റങ്ങളാണ് വാഹനത്തില്‍ ഘടിപ്പിക്കുന്നതെങ്കിലും ഉപഭോക്താക്കള്‍ ഇവ വകവയ്ക്കില്ല എന്നതാണ് സത്യം.

Most Read: റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമോ? മസ്ദയുടെ വിലയിരുത്തൽ

ഫണ്‍ ടു ഡ്രൈവ് കാറുകള്‍ക്ക് എന്നും അറിയപ്പെടുന്ന നിര്‍മ്മാതാക്കളാണ് മസ്ദ. ടച്ച്‌സ്‌ക്രീനുകളെ മാറ്റി വീണ്ടും നോബുകളിലേക്കും ബട്ടണുകളിലേക്കും തിരികെ പോവുമ്പോള്‍ എന്നും ഡ്രൈവര്‍ക്കും ഡ്രൈവിങ്ങിനും മുന്‍ഗണന നല്‍കിയിട്ടുള്ള തങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് മസ്ദ.

Source: MotorAuthority

Most Read Articles

Malayalam
കൂടുതല്‍... #മസ്ദ #mazda
English summary
Are touchscreens in vehicles dangerous? Mazda thinks so.Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X