ഔഡി A4 ഫെയിസ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു- വില 41.49 ലക്ഷം മുതൽ

ജർമ്മൻ ആഢംബര വാഹന നിർമ്മാതാക്കളായ ഔഡി തങ്ങളുടെ പ്രീമിയം സെഡാനായ A4-ന്റെ ഫെയിസ്‌ലിഫ്റ്റ്‌ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കി. പ്രീമിയം പ്ലസ്, ടെക്നോളജി എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് വാഹനത്തെ വിപണിയിലെത്തിച്ചിരിക്കുന്നത്.

ഔഡി A4 ഫെയിസ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു- വില 41.49 ലക്ഷം മുതൽ

ഔഡി A4 പ്രീമിയം പ്ലസിന് 42 ലക്ഷം രൂപയും ടെക്നോളജി വകഭേദത്തിന് 45.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പരിഷ്ക്കരിച്ച മോഡലിനെ A4 ക്വിക്ക് ലിഫ്റ്റ് എന്നാണ് കമ്പനി വിളിക്കുന്നത്. നിലവിലെ 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പുതിയ A4 സെഡാനും കരുത്തേകുന്നത്.

ഔഡി A4 ഫെയിസ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു- വില 41.49 ലക്ഷം മുതൽ

നവീകരിച്ച ആഢംബര സെഡാന്റെ പുറംമോഡിയിൽ നിരവധി കോസ്മെറ്റിക്ക് പരിഷ്ക്കരണങ്ങളും പുതുക്കിയ ഉപകരണ ലിസ്റ്റും വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ അലോയ് വീൽ ഡിസൈനുകൾക്കൊപ്പം പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകളും കോസ്മെറ്റിക്ക് മാറ്റങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ ക്യാബിനിലെ മാറ്റങ്ങൾ വളരെ കുറവാണ്.

ഔഡി A4 ഫെയിസ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു- വില 41.49 ലക്ഷം മുതൽ

വാഹനത്തിന്റെ മുന്നിലും പിന്നിലും പുതിയ ബമ്പർ ഉൾപ്പെടെയുള്ള സ്റ്റൈലിംഗ് മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. കൂടാതെ ഔഡി A4 ക്വിക്ക് ലിഫ്റ്റിന്റെ ടെക്നോളജി വകഭേദത്തിന് സ്റ്റാൻഡേർഡായി ഓട്ടോ പാർക്ക് അസിസ്റ്റും വാഗ്ദാനെ ചെയ്യുന്നെന്ന് മോഡലിനെക്കുറിച്ച് അഭിപ്രായപ്പെട്ട ഓഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ദില്ലൺ പറഞ്ഞു.

ഔഡി A4 ഫെയിസ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു- വില 41.49 ലക്ഷം മുതൽ

ത്രീ-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഔഡിയുടെ വിർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക്ക് സൺറൂഫ്, ഡ്രൈവറിനായി മെമ്മറി ഫംഗ്ഷനോടുകൂടിയ പവർ ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്‌സ് ക്യാമറ എന്നിവ ഔഡി A4 ഫെയിസ്‌ലിഫ്റ്റിന്റെ മറ്റ് സവിശേഷതകളാണ്.

ഔഡി A4 ഫെയിസ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു- വില 41.49 ലക്ഷം മുതൽ

150 bhp കരുത്തേകുന്ന 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് A4 ഫെയിസ്‌ലിഫ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് വഴി ഫ്രണ്ട് വീലുകളെ ശക്തിപ്പെടുത്തുന്നു.

Most Read: ഇന്ത്യയിൽ രണ്ട് ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാൻ ടെസ്‌ല

ഔഡി A4 ഫെയിസ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു- വില 41.49 ലക്ഷം മുതൽ

വാഹനത്തിന് ഡീസൽ എഞ്ചിൻ ഇല്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ വരാനിരിക്കുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷം ഡീസൽ യൂണിറ്റ് വാഹനത്തിൽ അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല.

Most Read: മിനി കൺട്രിമാൻ ബ്ലാക്ക് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു

ഔഡി A4 ഫെയിസ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു- വില 41.49 ലക്ഷം മുതൽ

പുതിയ ബി‌എം‌ഡബ്ല്യു 3 സീരീസ്, ജാഗ്വാർ XE, മെർസിഡീസ് ബെൻസ് സി ക്ലാസ് എന്നീ മോഡലുകളാണ് പുതുക്കിയ ഔഡി A4-ന്റെ വിപണി എതിരാളികൾ.

Most Read: ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ഔഡി A4 ഫെയിസ്‌ലിഫ്റ്റ്‌ അവതരിപ്പിച്ചു- വില 41.49 ലക്ഷം മുതൽ

അടുത്തിടെയാണ് ആഢംബര സെഡാനായ A6-ന്റെ പരിഷ്ക്കരിച്ച പതിപ്പ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. പുതിയ 2019 മോഡലിന് പൂർണ്ണമായും നവീകരിച്ച സ്റ്റൈലിംഗും അകത്തളത്ത് നിരവധി മാറ്റങ്ങളും അധിക സവിശേഷതകളും A6-ന് ലഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi A4 facelift launched. Read more Malayalam
Story first published: Monday, November 4, 2019, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X