Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

ജർമ്മൻ വാഹന നിർമ്മാതാക്കളായ ഔഡി തങ്ങളുടെ Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് ആനുകൂല്യം പ്രഖ്യാപിച്ചു. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പത്താം വർഷത്തെ സാന്നിധ്യം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഔഡി Q5, Q7 മോഡലുകളിൽ പുതിയ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നത്.

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

നിലവിൽ 55.80 ലക്ഷം രൂപയാണ് ഔഡി Q5-ന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങളുടെ പ്രാരംഭ വില. പരിമിത കാല ഓഫറിൽ എസ്‌യുവിക്ക് 5.9 ലക്ഷം രൂപയുടെ വിലകുറവാണ് ലഭിക്കുന്നത്. അതായത് വാഹനത്തിന്റെ പുതിയ ആരംഭ വില 49.99 ലക്ഷം രൂപയാണ്.

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

45TFSI പെട്രോൾ, 45TDI ഡീസൽ ഡീസൽ വകഭേദങ്ങളിൽ ഔഡി Q7 ലഭ്യമാണ്. നിലവിൽ വാഹനത്തിന്റെ പ്രാരംഭ വില യഥാക്രമം 73.82 ലക്ഷം, 78.01 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. കമ്പനിയിൽ നിന്നുള്ള പുതിയ പരിമിതകാല ഓഫറിന് കീഴിൽ Q7 45TFSI, 45TDI വകഭേദങ്ങളുടെ പുതിയ വില 68.99 ലക്ഷം മുതൽ 71.99 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

2009-ൽ Q5, Q7 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചതിനുശേഷം രണ്ട് എസ്‌യുവികൾക്കും ഉപഭോക്താക്കളെ ആകർഷിക്കാനായി. ഒപ്പം ബ്രാൻഡിന്റെ വിജയകരമായ മോഡലുകളായി മാറുകയും ചെയ്തെന്ന് ഔഡി ഇന്ത്യ തലവൻ ബൽ‌ബീർ സിംഗ് ധില്ലോൺ പറഞ്ഞു.

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

ഇന്ത്യയിലെ Q5, Q7 എസ്‌യുവികളുടെ പത്താം വാർഷികത്തിന്റെ ഓർമയ്ക്കായി, ഞങ്ങളുടെ ഉപഭോക്താക്കൾക്കും ഔഡി പ്രേമികൾക്കും പ്രത്യേക വില നൽകി അവരെ സന്തുഷ്ടരാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഔഡി Q5 വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റർ '40 TDI'നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് ആദ്യത്തേത്. ഇത് 187.7 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

രണ്ടാമത്തെ 2.0 ലിറ്റർ 45 TFSI ടർബോ-പെട്രോൾ എഞ്ചിൻ 248 bhp കരുത്തിൽ 370 Nm torque സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളും ഔഡിയുടെ ‘ക്വാട്രോ' ഓൾ-വീൽ ഡ്രൈവ് സംവിധാനമുള്ള ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

Most Read: 2020 GLE-യുടെ ബുക്കിംഗ് ആരംഭിച്ച് മെർസിഡീസ് ബെൻസ്

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

മറുവശത്ത് ഔഡി Q7 ഫുൾ സൈസ് എസ്‌യുവിയും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. 3.0 ലിറ്റർ V6 ടർബോ-ഡീസൽ എഞ്ചിൻ 245.4 bhp കരുത്തും 600 Nm torque ഉത്പാദിപ്പിക്കുന്നു.

Most Read: മാരുതി എർട്ടിഗ എംപിവിയുടെ എതിരാളിയെ ഹ്യുണ്ടായി 2021-ൽ അവതരിപ്പിക്കും

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 248 bhp പവറിൽ 370 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും എട്ട് സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ‘ക്വാട്രോ'ഓൾ-വീൽ ഡ്രൈവ് സംവിധാനവുമുണ്ട്.

Most Read: ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

രണ്ട് എസ്‌യുവികളിലും എൽഇഡി ലൈറ്റിംഗ് സ്റ്റാൻഡേർഡായി അവതരിപ്പിക്കുന്നു. എന്നിരുന്നാലും, താഴ്ന്ന മോഡൽ Q5-ൽ സാധാരണ എൽഇഡി ഹെഡ്‌ലാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നു.

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

അതേസമയം Q7-ൽ എല്ലാവിധ കാലാവസ്ഥയ്ക്കും അനുയോജ്യമായ എൽഇഡി ഹെഡ്‌ലാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് എസ്‌യുവികൾക്കും ഡി‌ആർ‌എല്ലുകളും (ഡേടൈം റണ്ണിംഗ് ലൈറ്റ്സ്) ലഭിക്കും. അലുമിനിയം റൂഫ് റെയിലുകൾ, റിയർ സ്‌പോയിലർ, പനോരമിക് സൺറൂഫ് എന്നിവ മറ്റുള്ള സവിശേഷതയിൽ ഇടംപിടിക്കുന്നു.

Q5, Q7 എസ്‌യുവികൾക്ക് പരിമിതകാല വിലക്കിഴിവ് പ്രഖ്യാപിച്ച് ഔഡി

ഇന്റീരിയറിൽ രണ്ട് മോഡലുകളുടെയും ക്യാബിന്റെ പ്രീമിയം രൂപം വർധിപ്പിക്കുന്നതിന് ധാരാളം സവിശേഷതകൾ ലഭിക്കുന്നു. ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ലെതർ അപ്ഹോൾസ്റ്ററി, മൾട്ടിപ്പിൾ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയും അതിലേറെയും ഇതിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Q5 & Q7 Prices Reduced For A Limited Time In India. Read more Malayalam
Story first published: Monday, November 4, 2019, 17:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X