ഔഡി Q7 ബ്ലാക്ക് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ഔഡി Q7 ബ്ലാക്ക് എഡിഷൻ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ ലിമിറ്റഡ് എഡിഷൻ ഔഡി Q7 ന് 82.15 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇന്ത്യൻ വിപണിയിൽ പരിമിതപ്പെടുത്തിയ 100 യൂണിറ്റുകൾ മാത്രമായിരിക്കും വിൽപ്പനക്കെത്തുക.

ഔഡി Q7 ബ്ലാക്ക് എഡിഷൻ മോഡൽ അവതരിപ്പിച്ചു

പുതിയ Q7 ബ്ലാക്ക് എഡിഷൻ പതിപ്പിനായുള്ള ബുക്കിംഗ് രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിൽ ധാരാളം ബ്ലാക്ക് ഔട്ട് ഘടകങ്ങളും ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് വിപണിയിലെത്തിക്കുന്നത്.

ഔഡി Q7 ബ്ലാക്ക് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ഇത് സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ മുൻനിര എസ്‌യുവിയെ കൂടുതൽ ആക്രമണാത്മകവുമായ രൂപം നൽകുന്നു. കോസ്മെറ്റിക് പരിഷ്ക്കരണങ്ങളുടെ കാര്യത്തിൽ, പുതിയ ഔഡി Q7 കറുത്ത സ്റ്റൈലിംഗ് പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. റേഡിയേറ്റർ ഗ്രിൽ ഫ്രെയിമിലെ ടൈറ്റാനിയം ബ്ലാക്ക് ഗ്ലോസ് ഫിനിഷ്, റേഡിയേറ്റർ ഗ്രിൽ സ്ട്രറ്റുകൾ, ലാറ്ററൽ എയർ ഇൻടേക്ക് സ്ട്രറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഔഡി Q7 ബ്ലാക്ക് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ടൈറ്റൻ ബ്ലാക്ക് ഗ്ലോസിൽ പൂർത്തിയായ ഡോർ ട്രിം സ്ട്രിപ്പുകളും ‘ക്വാട്രോ' എംബോസിംഗും Q7 എസ്‌യുവിയിൽ ഉണ്ട്. കൂടാതെ സൈഡ് വിൻഡോകളിലും റൂഫിലും ഹൈ-ഗ്ലോസ് ബ്ലാക്ക് ഫ്രെയിം മോൾഡിംഗാണ് നൽകിയിരിക്കുന്നത്. റിയർ ഡിഫ്യൂസർ മാറ്റ് ടൈറ്റാനിയം ബ്ലാക്കിൽ പൂർത്തിയാക്കി. ഔഡി Q7 കറുത്ത നിറത്തിലുള്ള റൂഫ് റെയിലുകളും കറുത്ത അലോയ് വീലുകളും പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിൽ ഉൾപ്പെടുന്നു.

ഔഡി Q7 ബ്ലാക്ക് എഡിഷൻ മോഡൽ അവതരിപ്പിച്ചു

കാഴ്ച്ചയിലെ മാറ്റങ്ങൾ മാറ്റി നിർത്തിയാൽ പുതിയ ഔഡി Q7 ബ്ലാക്ക് എഡിഷനിൽ മറ്റ് മെക്കാനിക്കൽ നവീകരണങ്ങളൊന്നും ഔഡി നൽകിയിട്ടില്ല. സ്റ്റാൻഡേർഡ് എസ്‌യുവിയുടെ അതേ മെക്കാനിക്കലുകളും എഞ്ചിൻ ഓപ്ഷനുകളും തന്നെയാണ് ഈ പതിപ്പിനും നൽകിയിരിക്കുന്നത്.

ഔഡി Q7 ബ്ലാക്ക് എഡിഷൻ മോഡൽ അവതരിപ്പിച്ചു

3.0 ലിറ്റർ V6 TDI ഡീസൽ അല്ലെങ്കിൽ 2.0 ലിറ്റർ നാല് സിലിണ്ടർ TFSI പെട്രോൾ എഞ്ചിനുകളാണ് Q7 ൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 248 bhp കരുത്തും 370 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. വലിയ 3.0 ലിറ്റർ V6 TDI ഡീസൽ എഞ്ചിൻ 245 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കും.

Most Read: ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

ഔഡി Q7 ബ്ലാക്ക് എഡിഷൻ മോഡൽ അവതരിപ്പിച്ചു

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡ് എട്ട് സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഓഡിയുടെ ക്വാട്രോ സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവർ ഡെലിവർ ചെയ്യും.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ഔഡി Q7 ബ്ലാക്ക് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ആഢംബര എസ്‌യുവി വിഭാഗത്തില മുൻ ‌നിരക്കാരനാണ് ഔഡി. വിപണിയിൽ എത്തിയതു മുതൽ ഔഡി Q7 ഈ ശ്രേണിയിൽ ഒന്നാമത് തന്നെയുണ്ട്. ബ്ലാക്ക് എഡിഷന്റെ 100 യൂണിറ്റുകൾ മാത്രമാണ് വിപണിയിൽ എത്തിക്കുന്നതെന്നും. ആകർഷകമായ കാർ സ്വന്തമാക്കാനുള്ള അവസരം ഔഡി ആരാധകർ പ്രയോജനപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ദില്ലൺ പറഞ്ഞു.

Most Read: ജെറ്റ് എഞ്ചിന് സമാനമായ ശബ്ദവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വെയര്‍; വീഡിയോ

ഔഡി Q7 ബ്ലാക്ക് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ബ്രാൻഡിന്റെ തന്നെ ഔഡി Q7, ബി‌എം‌ഡബ്ല്യു X7, മെഴ്‌സിഡസ് ബെൻസ് GLS എന്നിവയാണ് പുതിയ ബ്ലാക്ക് എഡിഷന്റെ വിപണിയിലെ എതിരാളികൾ

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Q7 Black Edition Launched In India. Read more Malayalam
Story first published: Friday, September 13, 2019, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X