Just In
- 32 min ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 35 min ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
- 1 hr ago
ശ്രേണിയില്‍ ഇത് ആദ്യം; എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിച്ച് ബജാജ്
- 1 hr ago
കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു
Don't Miss
- Movies
'ഇറ്റ് വാസ് ചീപ്പസ്റ്റ് സ്ട്രാറ്റജി എവർ'; മണിക്കുട്ടനോട് പരാതി പറഞ്ഞ് ഡിംപൽ,
- News
ഇന്ത്യ സ്വതന്ത്ര രാജ്യമല്ലാതായി മാറുന്നുവെന്ന് ഫ്രീഡം ഹൗസിന്റെ റിപ്പോര്‍ട്ട്; ഏകാധിപത്യത്തിലേക്ക്
- Sports
IND vs ENG: സിറാജിനെ സ്ലെഡ്ജ് ചെയ്ത് സ്റ്റോക്സ്, ഇടപെട്ട് കോലി, വാക്കുതര്‍ക്കം
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Travel
നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂന്ന് ലക്ഷം രൂപയ്ക്ക് മോഡിഫൈ ചെയ്ത 'ടക്ക്-ടക്ക്' എന്ന ഓട്ടോറിക്ഷ
ഏറ്റവും സാധാരണമായ പൊതു ഗതാത സംവിധാനത്തിലൊന്നാണ് ഓട്ടോറിക്ഷകള്‍. നിരത്തുകളിലൂടെ ആളുകളേയും വഹിച്ചുകൊണ്ട് തലങ്ങും വിലങ്ങും ഓടുന്ന ഓട്ടോറിക്ഷകള്‍ നമ്മുക്ക് സുപരിചിതമാണ്. ഏഷ്യയുടെ ദക്ഷിണ കിഴക്കന്‍ മേഖലയുടേയും ദക്ഷിണാമേരിക്കയുംടെയും അന്താരാഷ്ട്ര വിപണിയിലും ഇവ വളരെ പ്രസിദ്ധമാണ്.

'ടക്ക്-ടക്ക്' എന്നാണ് ഓട്ടോറിക്ഷകള്‍ ഇവിടെ അറിയപ്പെടുന്നത്. വളരെ തിരക്കേറിയ നഗരങ്ങളില്‍ ആളുകളുമായി സഞ്ചരിക്കാന്‍ ഇവയുടെ അത്ര കഴിവ് മറ്റൊരു വാണിജ്യ പാസഞ്ചര്‍ വാഹനത്തിനുമില്ല.

ടക്ക്-ടക്കുകളുടെ ലളിതമായ രൂപവും, തിരക്കുകളിലൂടെ മുന്നേറാനുള്ള കഴിവും വിനോദ സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്നു. നിരത്തുകളില്‍ എടുത്ത് നില്‍ക്കാനും ആളുകളെ ആകര്‍ഷിക്കാനും ഓട്ടോറിക്ഷകളെ സ്വന്തം ഇഷ്ടപ്രകാരം മോഡി പിടിപ്പിക്കുന്നതില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഓട്ടോറിക്ഷ ഉടമകള്‍ പ്രസിദ്ധരാണ്.

എന്നാല്‍ പെറു ആസ്ഥാനമായ RL ഫൈബര്‍ഗ്ലാസ് എന്നൊരു കമ്പനി ഈ മോഡിപിടിപ്പിക്കലിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ടിവിഎസ് കിങ് ഓട്ടോറിക്ഷകള്‍ എടുത്ത മോഡിഫൈ ചെയ്ത് മുഴുവനും മൂടിയ നാഗരിക വാഹനങ്ങളാക്കി മാറ്റുകയാണ് കമ്പനി. ടക്ക്-ടക്കുകളുടെ പുറം ചട്ട തീര്‍ക്കാന്‍ ഫൈബര്‍ ഗ്ലാസാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ടിവിഎസ് ഓട്ടോറിക്ഷയുടെ മുന്‍വശവും പിന്‍വശവും അതേ പോലെ നിലനിര്‍ത്തി വാഹനത്തിന്റെ ടാര്‍പ്പൊളിന്‍ പടുത വരുന്ന ഭാഗം ഒരു കാറിന്റെ ആകൃതിയില്‍ ഫൈബര്‍ ഗ്ലാസ് കൊണ്ട് മൂടുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. ഇതോടൊപ്പം വാഹനത്തിന് ഇരുവശങ്ങളില്ും നാല് ഡോറുകളും, ബട്ടര്‍ഫ്ളൈ ടൈപ്പ് വിന്‍ഡോകളും കമ്പനി നല്കിയിരിക്കുന്നു.

മോഡിഫൈ ചെയ്ത വാഹനത്തിന്റെ മേല്‍ഭാഗം മുമ്പോട്ടും പിമ്പോട്ടും നീട്ടിയിട്ടുണ്ട്. പിന്‍വശത്ത് ഭംഗിയായി കോമ്പിനേഷന്‍ ലൈറ്റുകള്‍ നല്കിയിരിക്കുന്നു. വായു സഞ്ചാരത്തിനായി നിരവധി എയര്‍ വെന്റുകളും മുകളില്‍ സണ്‍ റൂഫും വാഹനത്തിലുണ്ട്. വീതിയേറി ബമ്പറുകളാണ് ടക്ക്-ടക്കിന് നല്കിയിരിക്കുന്നു.

ഓട്ടോറിക്ഷയുടെ പുറമേയുള്ള മാറ്റത്തിലുപരി അകത്തും നിരവധി മാറ്റങ്ങള്‍ കമ്പനി നല്കിയിരിക്കുന്നു. ഒരു ചെറു കാറിന്റെ ഉള്‍വശം പോലെ തോന്നിപ്പിക്കുന്ന ടക്ക്-ടക്കിന്റെ ഉള്ളില്‍ റേഡിയോയോടൊപ്പം ആറ് സ്പീക്കറുകളാണ് കമ്പനി നല്‍കുന്നത്. വാഹനത്തിനുള്ളില്‍ ചെറു ഫാനുകളും ഘടിപ്പിക്കാമെന്ന് കമ്പനി പറയുന്നു.

ഓട്ടോറിക്ഷയുടെ മോഡിഫിക്കേഷന് 43,000 രൂപ മുതല്‍ ആരംഭിക്കുന്നു എന്നാണ് കമ്പനിയുടെ ഔദ്യോഗിക ഫേയ്സ്ബുക്ക് പേജ് നല്കുന്ന വിവരം. എന്നാല്‍ ഈ കാണുന്ന പോലെ പൂര്‍ണ്ണമായ രീതിയില്‍ മോഡിഫൈ ചെയ്തു വരുന്നതിന് 3.02 ലക്ഷം രൂപയാണ് ചിലവ്.