ഡ്രൈവിങ് ടെസ്റ്റ് ഓട്ടോമാറ്റിക്കായതോടെ ദില്ലിയില്‍ കൂട്ടത്തോല്‍വി

മുന്‍പ് ഡ്രൈവിങ് ടെസ്റ്റ് പാസാവുക വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും വണ്ടി മുന്നോട്ടും പിന്നോട്ടും ഓടിച്ചു കാണിച്ചാല്‍ ഡ്രൈവിങ് ടെസ്റ്റ് പാസാവുന്ന സ്ഥിതിവിശേഷം. എന്നാല്‍ കമ്പ്യൂട്ടര്‍ കേന്ദ്രീകൃത ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ചുവടുമാറിയതോടെ ഡ്രൈവിങ് ടെസ്റ്റില്‍ തോല്‍ക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

ഡ്രൈവിങ് ടെസ്റ്റ് ഓട്ടോമാറ്റിക്കായതോടെ ദില്ലിയില്‍ കൂട്ടത്തോല്‍വി

തലസ്ഥാനമായ ദില്ലിയിലാണ് സ്ഥിതി രൂക്ഷം. ദില്ലിയില്‍ അടുത്തകാലത്തായി ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ചവരില്‍ വലിയൊരു ശതമാനം ഡ്രൈവിങ് ടെസ്റ്റില്‍ തോല്‍ക്കുകയാണ്. മാര്‍ച്ചില്‍ ഓട്ടോമാറ്റിക് സംവിധാനം സ്ഥാപിച്ചതിന് ശേഷം മയൂര്‍ വിഹാര്‍, സുരാജ്മല്‍ വിഹാര്‍, ബുറാരു ടെസ്റ്റ് കേന്ദ്രങ്ങളില്‍ 48.9 ശതമാനം അപേക്ഷകരും ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടു.

ഡ്രൈവിങ് ടെസ്റ്റ് ഓട്ടോമാറ്റിക്കായതോടെ ദില്ലിയില്‍ കൂട്ടത്തോല്‍വി

ഓട്ടോമാറ്റിക് ടെസ്റ്റുകള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് 16.2 ശതമാനം അപേക്ഷകര്‍ മാത്രമായിരുന്നു ഇവിടങ്ങളിലെ തോല്‍വി നിരക്ക്. നിലവില്‍ മാരുതി സുസുക്കിയുടെ നേതൃത്വത്തിലാണ് ദില്ലിയില്‍ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സെന്‍സറുകളും ഹൈ റെസല്യൂഷന്‍ ക്യാമറകളും ഉപയോഗിച്ചാണ് ഡ്രൈവിങ് ടെസ്റ്റിലെ പ്രകടനം നിര്‍ണ്ണയിക്കപ്പെടുക.

ഡ്രൈവിങ് ടെസ്റ്റ് ഓട്ടോമാറ്റിക്കായതോടെ ദില്ലിയില്‍ കൂട്ടത്തോല്‍വി

വിവിധ ക്രമത്തിലുള്ള ടെസ്റ്റ് ട്രാക്കുകളും ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളുടെ സവിശേഷതയാണ്. ഒരിക്കല്‍ പരാജയപ്പെട്ട അപേക്ഷകന്‍ രണ്ടാമതു ചെല്ലുമ്പോള്‍ വ്യത്യസ്തമായ ടെസ്റ്റ് ട്രാക്കാണ് ലഭിക്കുക. ഇത്തരത്തില്‍ വിവിധ ക്രമത്തിലുള്ള പത്ത് ടെസ്റ്റ് ട്രാക്കുകള്‍ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലുണ്ട്.

ഡ്രൈവിങ് ടെസ്റ്റ് ഓട്ടോമാറ്റിക്കായതോടെ ദില്ലിയില്‍ കൂട്ടത്തോല്‍വി

ഈ ട്രാക്കില്‍ നിശ്ചിത സമയത്തിനകം അതിര്‍വര തൊടാതെ വാഹനം ഓടിച്ചാല്‍ മാത്രമേ അപേക്ഷകന്‍ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് പാസാവുകയുള്ളൂ. ടെസ്റ്റ് ട്രാക്കിലൂടെയുള്ള ഓട്ടത്തിനിടെ അപേക്ഷകന്റെ ഡ്രൈവിങ് മികവും ഓട്ടോമാറ്റിക് സംവിധാനം അളക്കും.

ഡ്രൈവിങ് ടെസ്റ്റ് ഓട്ടോമാറ്റിക്കായതോടെ ദില്ലിയില്‍ കൂട്ടത്തോല്‍വി

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് ടെസ്റ്റ് ട്രാക്കിലേക്ക് നീങ്ങാന്‍ അപേക്ഷന് അനുവാദം ലഭിക്കുക. റിവേഴ്‌സ് ട, ഫോര്‍മേഷന്‍ 8, ഓവര്‍ടേക്ക്, ട്രാഫിക് ജംങ്ഷന്‍, സമാന്തര പാര്‍ക്കിങ്, ഗ്രേഡിയന്റ് ഡ്രൈവിങ് തുടങ്ങിയ ഇരുപതോളം ഡ്രൈവിങ് സാഹചര്യങ്ങള്‍ ടെസ്റ്റില്‍ അപേക്ഷകന്‍ അഭിമുഖകരിക്കും.

ഡ്രൈവിങ് ടെസ്റ്റ് ഓട്ടോമാറ്റിക്കായതോടെ ദില്ലിയില്‍ കൂട്ടത്തോല്‍വി

ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ ലൈസന്‍സിനായി വീണ്ടും ആദ്യം മുതല്‍ക്ക് അപേക്ഷിക്കണമെന്നാണ് ചട്ടം. വൈകാതെ രാജ്യമെങ്ങും ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങള്‍ കൊണ്ടുവരാനുള്ള പുറപ്പാടിലാണ് സംസ്ഥാന സര്‍ക്കാരുകള്‍.

Source: Hindustan Times,Motown India/YouTube

Most Read Articles

Malayalam
English summary
Automated Driving Test Centres In Delhi. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X