പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

ഇന്ത്യന്‍ വാഹന വിപണിയില്‍ ആളുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും ജനപ്രിയ വാഹന വിഭാഗങ്ങളിലൊന്നാണ് എസ്‌യുവി. അതുപോലെ തന്നെയാണ് വളര്‍ന്നുവരുന്ന ഓട്ടോമാറ്റിക്ക് പതിപ്പുകളുടെ വിപണിയും.

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പുകളേക്കാള്‍ ഓട്ടോമാറ്റിക്ക് വാഹനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുന്നത്. ഈ രണ്ട് ട്രെന്‍ഡുകളും കൂടി സംയോജിപ്പിച്ചാല്‍ 10 ലക്ഷം രൂപയില്‍ താഴെ ലഭിക്കുന്ന ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍ ഏതെല്ലാമെന്ന് നമുക്ക് പരിചയപ്പെടാം.

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

ടാറ്റ നെക്‌സോണ്‍

നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ ഏറ്റവും വില കുറഞ്ഞ വാഹനമാണ് ടാറ്റ നെക്‌സോണ്‍. ടാറ്റയില്‍ നിന്നുള്ള ഈ എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ് AMT ഗിയര്‍ബോക്‌സ് രണ്ട് പതിപ്പിലും കമ്പനി വാഗ്ദാനം ചെയ്യുന്നു. 7.94 ലക്ഷം രൂപയാണ് നെക്‌സോണിന്റെ പ്രാരംഭവില.

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് എസ്‌യുവിയാണിത്‌. കാറിന്റെ പെട്രോള്‍ പതിപ്പ് 1.2 ലിറ്റര്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നു. ഇത്. 108 bhp കരുത്തില്‍ 170 Nm torque ഉത്പാദിപ്പിക്കും. 1.5 ഡീസല്‍ എഞ്ചിന്‍ 160 bhp കരുത്തില്‍ 260 Nm torque സൃഷ്ടിക്കും.

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

മാരുതി സുസുക്കി വിറ്റാര ബ്രെസ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവികളിലൊന്നാണ് മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ. ഡീസല്‍ എഞ്ചിനില്‍ മാത്രമേ ബ്രെസ ലഭ്യമാവുകയുള്ളൂവെങ്കിലും ഉപഭോക്താക്കളുടെ അഭിപ്രായം കണക്കിലെടുത്ത് ഓട്ടോമാറ്റിക്ക് പതിപ്പ് മാരുതി പുറത്തിറക്കിയിരുന്നു.

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

VDi AGS ഓട്ടോമാറ്റിക്ക് പതിപ്പിന് 8.69 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മികച്ച സജ്ജീകരണമുള്ള ZDi AGS മോഡലിന് 9.47 ലക്ഷം രൂപയാണ് വില. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബ്രെസക്ക് കരുത്തേകുന്നത്. 89 bhp കരുത്തല്‍ 200 Nm torque വാഹനം സൃഷ്ടിക്കും.

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

ഹ്യുണ്ടായി വെന്യു

നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് ഹ്യുണ്ടായിയുടെ വെന്യു. നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി അണിനിരത്തിയ വെന്യു ഈ വിഭാഗത്തിലെ ഏറ്റവും മികച്ച വാഹനമാണ്. നിരവധി എഞ്ചിന്‍ ഓപ്ഷനുകള്‍, ഗിയര്‍ കോമ്പിനേഷനുകള്‍ എന്നിവയും എസ്‌യുവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read: ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന എതിരാളികള്‍

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

അടിസ്ഥാന ഓട്ടോമാറ്റിക്ക് പതിപ്പായ S1.0 മോഡലിന് 9.35 ലക്ഷം രൂപയാണ് വില. DCT ഗിയര്‍ബോക്‌സ് സംവിധാനം വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എസ്‌യുവി കൂടിയാണ് ഹ്യുണ്ടായി വെന്യു. ശ്രേണിയിലെ മറ്റ് വാഹനങ്ങള്‍ AMT അല്ലെങ്കില്‍ CVT ഗിയര്‍ ബോക്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനാണ് വെന്യുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 118 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

മഹീന്ദ്ര നുവോസ്‌പോര്‍ട്ട്

മഹീന്ദ്ര നിര്‍ത്തലാക്കിയ ക്വാണ്ടോയെ അടിസ്ഥാനമാക്കിയുള്ള നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവിയാണ് മഹീന്ദ്ര നുവോസ്‌പോര്‍ട്ട്. സൈലോയുടെ ചെയറിയ പതിപ്പാണിത്. വിപണിയില്‍ കാര്യമായ സ്ഥാനം വാഹനത്തിന് ഇല്ലെങ്കിലും 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒരു വാഹനമാണ് നുവോസ്‌പോര്‍ട്ട്.

Most Read: പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

N6 AMT പതിപ്പിന് 9.72 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 1.5 മൂന്ന് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 100 bhp കരുത്തില്‍ 240 Nm torque സൃഷ്ടിക്കും.

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

റെനോ ഡസ്റ്റര്‍

ഡസ്റ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് റെനോ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. രൂപകല്‍പ്പനയില്‍ ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. വലിയ ഗ്രില്ല്, പുതിയ അലോയ് വീലുകള്‍, ഹെഡ്‌ലാമ്പ് ഡിസൈനില്‍ വരുത്തിയ മാറ്റങ്ങള്‍, പുതിയ ടെയില്‍ ലാമ്പുകള്‍ എന്നിവയെല്ലാം പുതിയ മോഡലിന്റെ സവിശേഷതകളാണ്.

പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

1.5 ലിറ്റര്‍ പെടോള്‍ എഞ്ചിനുമായി യോജിപ്പിച്ച CTV ട്രാന്‍സ്മിഷനാണ് ഡസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 105 bhp കരുത്തില്‍ 142 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. ഡസ്റ്ററിന്റെ ഓട്ടോമാറ്റിക്ക് പതിപ്പിന് 10 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Automatic SUVs under ten lakh budget. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X