ഓട്ടോയ്ക്ക് പകരക്കാരനാവാന്‍ ബജാജ് ക്യൂട്ട്, വില 2.63 ലക്ഷം രൂപ

By Rajeev Nambiar

ഓട്ടോയ്ക്ക് പകരക്കാരനായി ബജാജ് ക്യൂട്ട്. രാജ്യത്തെ ബജാജ് ഡീലര്‍ഷിപ്പുകളില്‍ ക്യൂട്ട് യൂണിറ്റുകള്‍ വന്നുതുടങ്ങി. 2.63 ലക്ഷം രൂപയാണ് ക്വാഡ്രിസൈക്കിള്‍ ഗണത്തില്‍പ്പെടുന്ന ക്യൂട്ടിന് വിപണിയില്‍ വില. സാധാരണ കാറുകളെ അപേക്ഷിച്ച് ക്യൂട്ടിന് കരുത്തും വേഗവും കുറവാണ്. 3.5 മീറ്ററുകള്‍ മാത്രമാണ് മോഡലിന്റെ ടേണിങ് റേഡിയസ്. പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററും.

ഓട്ടോയ്ക്ക് പകരക്കാരനാവാന്‍ ബജാജ് ക്യൂട്ട്, വില 2.63 ലക്ഷം രൂപ

ഒതുങ്ങിയ രൂപം, ഭാരക്കുറവ്, ഇന്ധനക്ഷമത എന്നിവയെല്ലാം ബജാജ് ക്യൂട്ടിന്റെ വിശേഷങ്ങളായി ചൂണ്ടിക്കാട്ടാം. ചെറിയ രൂപമായതുകൊണ്ട് ഇടുങ്ങിയ റോഡുകളിലൂടെ കടന്നുപോകാന്‍ ക്യൂട്ടിന് എളുപ്പം കഴിയും. 400 കിലോയോളമാണ് മോഡലിന് ഭാരം. ഉയര്‍ന്ന ദൃഢതയുള്ള മെറ്റല്‍ പോളിമര്‍ മോണോകോഖ് ബോഡി ക്യൂട്ടിന്റെ ഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായകമാവുന്നു.

ഓട്ടോയ്ക്ക് പകരക്കാരനാവാന്‍ ബജാജ് ക്യൂട്ട്, വില 2.63 ലക്ഷം രൂപ

അപകടത്തിന്റെ ആഘാതം ചെറുത്തു നില്‍ക്കാന്‍ ക്യാബിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. നാലു യാത്രക്കാര്‍ക്ക് വരെ ക്യൂട്ടില്‍ സഞ്ചരിക്കാം. നാനോയെ പോലെ ബജാജ് ക്യൂട്ടിലും എഞ്ചിന്‍ പിന്‍വശത്താണ്. ബൂട്ട് സ്‌പേസ് ഒരുങ്ങുന്നത് മുന്നിലും. സീറ്റുകള്‍ മടക്കി മോഡലിന്റെ സ്‌റ്റോറേജ് ശേഷി വര്‍ധിപ്പിക്കാനും അവസരമുണ്ട്.

Most Read: എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

ഓട്ടോയ്ക്ക് പകരക്കാരനാവാന്‍ ബജാജ് ക്യൂട്ട്, വില 2.63 ലക്ഷം രൂപ

2,752 mm നീളവും 1,312 mm വീതിയും 1,652 mm ഉയരവും ബജാജ് ക്യൂട്ട് കുറിക്കും. വീല്‍ബേസ് 1,925 mm. ക്വാഡ്രിസൈക്കിള്‍ ഗണത്തില്‍പ്പെടണമെങ്കില്‍ മോഡലിന്റെ നീളവും വീതിയും ഉയരവും യഥാക്രമം 3,000 mm, 1,500 mm, 2,500 mm എന്നിവയ്ക്ക് താഴെയായിരിക്കണമെന്നാണ് ചട്ടം.

ഓട്ടോയ്ക്ക് പകരക്കാരനാവാന്‍ ബജാജ് ക്യൂട്ട്, വില 2.63 ലക്ഷം രൂപ

ടോള്‍ ബോയ് ശൈലിയാണ് ക്യൂട്ട് പാലിക്കുന്നത്. അലോയ് വീലുകള്‍ക്ക് വലുപ്പം 12 ഇഞ്ച്. ലളിതമായ ഹാലോജന്‍ ഹെഡ്‌ലാമ്പ് യൂണിറ്റുകളും ക്യൂട്ട് ലോഗോയും ഉള്ളടങ്ങുന്നതാണ് മുഖരൂപം.

ക്യൂട്ടില്‍ തുടിക്കുന്ന 216.6 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന് 13 bhp കരുത്തും 19.6 Nm torque ഉം പരമാവധി കുറിക്കാനാവും.

ഓട്ടോയ്ക്ക് പകരക്കാരനാവാന്‍ ബജാജ് ക്യൂട്ട്, വില 2.63 ലക്ഷം രൂപ

ഇരട്ട സ്പാക്ക് ഇഗ്നീഷന്‍, ലിക്വിഡ് കൂളിംഗ് സംവിധാനങ്ങളുടെ പിന്തുണ എഞ്ചിനുണ്ട്. അഞ്ചു സ്പീഡാണ് മാനുവല്‍ സീക്വന്‍ഷെല്‍ ഗിയര്‍ബോക്‌സ്. ഇന്ധനടാങ്ക് ശേഷി എട്ടു ലിറ്റര്‍. 35 കിലോ ശേഷിയുള്ള സിഎന്‍ജി ഓപ്ഷനും ക്യൂട്ടില്‍ ലഭ്യമാണ്. 35 കിലോമീറ്റര്‍ മൈലേജ് കുറിക്കാന്‍ ക്യൂട്ട് പെട്രോളിന് കഴിയുമെന്ന് ബജാജ് പറയുന്നു.

Most Read: കാറില്‍ ഏറ്റവും ഉപയോഗപ്രദമുള്ള ചില ആക്‌സസറികള്‍

ഓട്ടോയ്ക്ക് പകരക്കാരനാവാന്‍ ബജാജ് ക്യൂട്ട്, വില 2.63 ലക്ഷം രൂപ

സിഎന്‍ജി പതിപ്പെങ്കില്‍ കിലോഗ്രാമിന് 43 കിലോമീറ്റര്‍ ദൂരമോടാന്‍ ക്യൂട്ട് സിഎന്‍ജിക്ക് സാധിക്കും. ഇപ്പോഴുള്ള ഓട്ടോറിക്ഷകളെ അപേക്ഷിച്ച് ക്യൂട്ടിന് മെയിന്റനന്‍സ് ചിലവുകള്‍ കുറവാണ്. മോഡലിന്റെ സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യത ബജാജ് ഉറപ്പുവരുത്തും. 2.83 ലക്ഷം രൂപയാണ് വിപണിയില്‍ ക്യൂട്ട് സിഎന്‍ജി പതിപ്പിന് വില.

നിലവില്‍ 60,000 യൂണിറ്റ് ക്യൂട്ടുകളെ വാര്‍ഷികമായി ഉത്പാദിപ്പിക്കാന്‍ ബജാജിന് ശേഷിയുണ്ട്. മുച്ചക്ര വാഹനങ്ങളുടെ നിര്‍മ്മാണശാല ഉപയോഗിച്ചു ക്യൂട്ടുകളുടെ ഉത്പാദനം കമ്പനിക്ക് ഇനിയും കൂട്ടാം. 2015 മുതല്‍ ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബജാജ് ക്യൂട്ട് വില്‍പനയ്ക്ക് അണിനിരക്കുന്നുണ്ട്.

Source: Ujjwal Saxena

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Bajaj Qute Starts Arriving At Dealerships. Read in Malayalam.
Story first published: Saturday, March 16, 2019, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X