Just In
- 1 hr ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 2 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 2 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 4 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Sports
IND vs ENG: പുജാര അതു യാഥാര്‍ഥ്യമാക്കുമോ? ആഗ്രഹം തുറന്നുപറഞ്ഞ് അമിത് ഷാ
- News
കടലില്‍ ചാടിയതില്‍ രാഹുലിനെ വെല്ലും പിതാവ് രാജീവ് ഗാന്ധി... അന്ന് രക്ഷിച്ചത് തിമിംഗലത്തെയോ അതോ ഡോള്‍ഫിനേയോ?
- Movies
സുപ്രിയ മേനോനും പൃഥ്വിരാജിനും വിസ്മയ മോഹന്‍ലാലിന്റെ സര്‍പ്രൈസ്; സന്തോഷം പങ്കുവെച്ച് താരപത്നിയും
- Finance
പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുമെന്ന് മോദിയുടെ പ്രഖ്യാപനം; ലക്ഷ്യം 2.5 ലക്ഷം കോടി
- Lifestyle
ഉറക്കമില്ലായ്മയുണ്ടോ; ആദ്യം മാറ്റേണ്ടത് ഇവയെല്ലാമാണ്
- Travel
മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത ട്രക്കിങ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഓട്ടോറിക്ഷയായി ബജാജ് ക്യൂട്ട്
രാജ്യത്തെ ആദ്യ ക്വാഡ്രിസൈക്കിളായ ബജാജ് ക്യൂട്ട് അടുത്തിടെയാണ് വിപണിയിലെത്തിയത്. വാണിജ്യ-സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന ബജാജ് ക്യൂട്ടിന്റെ പെട്രോള്‍ പതിപ്പിന് 2.86 ലക്ഷം രൂപയും സിഎന്‍ജി പതിപ്പിന് 2.86 ലക്ഷം രൂപയുമാണ് വില. ഇന്ത്യന്‍ നിരത്തുകളിലെ സജീവ സാന്നിധ്യമായ ഓട്ടോറിക്ഷകള്‍ക്ക് ബദലായാണ് ക്യൂട്ടിനെ ബജാജ് കാണുന്നത്.

കമ്പനിയുടെ ലക്ഷ്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നൊരു വാര്‍ത്ത എത്തിയിരിക്കുകയാണിപ്പോള്‍. മുംബൈ നിവാസിയായൊരു ബജാജ് ക്യൂട്ട് ഉടമ, തന്റെ ക്വാഡ്രിസൈക്കിളിനെ ഓട്ടോറിക്ഷയായി മാറ്റിയെടുത്തിരിക്കുകയാണിപ്പോള്.

രാജ്യത്ത് ഓട്ടോറിക്ഷയായി മാറിയ ആദ്യ ബജാജ് ക്യൂട്ടാണിതെന്ന് പറയാം. എന്നാല്‍, നാല് ചക്ര വാഹനമായത് കൊണ്ടു തന്നെ ഇതിനെ ടാക്സിയെന്നും വിളിക്കാമോ എന്ന് ചിന്തിക്കുന്നവരുമുണ്ടാവും.

നിലവില്‍ ഔറംഗാബാദിലുള്ള കമ്പനിയുടെ നിര്‍മ്മാണശാലയില്‍ നിന്നാണ് ക്യൂട്ട് ഉത്പാദിപ്പിക്കുന്നത്. വര്‍ഷത്തില്‍ 60,000 യൂണിറ്റ് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ ശാല.

മുച്ചക്ര വാഹനങ്ങള്‍ ഉത്പാദിക്കുന്നതിന് സമാനമായ യൂണിറ്റില്‍ തന്നെ ക്യൂട്ട് ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. താരതമ്യേന ഭാരം കുറഞ്ഞ നാലുചക്ര ക്വാഡ്രിസൈക്കിളാണ് ബജാജ് ക്യൂട്ട്.

ഇരട്ട ഹെഡ്ലാമ്പുകള്‍, വാഹനം മറിയുന്നത് തടയാനുള്ള ആന്റി-റോള്‍ ബാര്‍, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമായി സീറ്റ് ബെല്‍റ്റുകള്‍ എന്നീ ഫീച്ചറുകള്‍ ക്യൂട്ടിലുണ്ട്. ഫൈബര്‍ ഡോറുകളാണ് ക്യൂട്ടിലെ മറ്റൊരു സവിശേഷത.
Most Read: ജീപ്പ് റാംഗ്ലര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍
450 കിലോ മാത്രം ഭാരമുള്ള ബജാജ് ക്യൂട്ട്, കൂടുതല്‍ മൈലേജ് നല്‍കുന്നതാണ്. സ്മാര്‍ട്ട് & കോമ്പാക്റ്റ് ഡിസൈനിലാണ് ക്യൂട്ടിനെ ബജാജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Most Read: ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്വാഗണ്, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

216 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ നാല് വാല്‍വ് ലിക്വിഡ് കൂളിംഗ് DTSi പെട്രോള്‍ എഞ്ചിനാണ് ക്യൂട്ടിന്റെ ഹൃദയം. ഇത് 5,500 rpm -ല്‍ 13 bhp കരുത്തും 4,000 rpm -ല്‍ 18.9 Nm torque ഉം കുറിക്കും.
Most Read: കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി - വീഡിയോ

സിഎന്‍ജി പതിപ്പാകട്ടെ 5,500 rpm -ല്‍ 10.7 bhp കരുത്തും 4,000 rpm -ല്‍ 16.1 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ക്യൂട്ടിലെ മാനുവല്‍ ഗിയര്‍ബോക്സ്. 43 കിലോമീറ്റര്‍ മൈലേജായിരിക്കും സിഎന്‍ജി വകഭേദം നല്‍കുക. പെട്രോള്‍ വകഭേദമാകട്ടെ ലിറ്ററിന് 35 കിലോമീറ്റര്‍ മൈലേജും നല്‍കും. മണിക്കൂറില്‍ 70 കിലോമീറ്ററാണ് ബജാജ് ക്യൂട്ടിന്റെ പരമാവധി വേഗം.
Source: Midday India