ബെംഗളൂരു എയറോ ഷോയ്ക്കിടെ വന്‍തീപ്പിടുത്തം, മുന്നൂറ് കാറുകള്‍ ചുട്ടെരിഞ്ഞു

By Rajeev Nambiar

2019 ബെംഗളൂരു എയര്‍ ഷോയ്ക്കിടെ വന്‍തീപ്പിടുത്തം. യെലഹങ്ക വ്യോമസേനാ താവളത്തില്‍ വ്യോമ പ്രകടനത്തിനായി സ്ഥാപിച്ച വേദിക്ക് സമീപമാണ് അഗ്നിബാധയുണ്ടായത്. വാഹന പാര്‍ക്കിംഗിനായി അനുവദിച്ച സ്ഥലത്ത് തീ പടരുകയായിരുന്നു. സംഭവത്തില്‍ മുന്നൂറോളം കാറുകള്‍ കത്തിനശിച്ചു. ഉച്ചയ്ക്ക് 12.17 -ഓടെയാണ് അപകടം.

ബെംഗളൂരു എയറോ ഷോയ്ക്കിടെ വന്‍തീപ്പിടുത്തം, മൂന്നൂറ് കാറുകള്‍ ചുട്ടെരിഞ്ഞു

പ്രദേശത്തെ ഉണങ്ങിയ പുല്ലിലേക്ക് അശ്രദ്ധമായി സിഗരറ്റ് വലിച്ചെറിഞ്ഞതിനെ തുടര്‍ന്നാകണം തീ പടര്‍ന്നതെന്ന് അധികൃതര്‍ പറയുന്നു. പരിസരത്ത് വീശിയ ശക്തമായ കാറ്റ് സ്ഥിതിവഷളാക്കി. പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്.

ബെംഗളൂരു എയറോ ഷോയ്ക്കിടെ വന്‍തീപ്പിടുത്തം, മൂന്നൂറ് കാറുകള്‍ ചുട്ടെരിഞ്ഞു

തീ നിയന്ത്രണ വിധേയമായതായി ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി തലവന്‍ എംഎന്‍ റെഡ്ഡി അറിയിച്ചു. ഒരു നിരയിലെ കാറുകള്‍ മാറ്റിയതോടെ ഇടയ്ക്ക് സ്ഥലം രൂപപ്പെട്ടതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കത്തിനശിക്കാതെ രക്ഷപ്പെടുത്തിയെന്ന് അഗ്നിശമനസേന സൂചിപ്പിച്ചു.

ബെംഗളൂരു എയറോ ഷോയ്ക്കിടെ വന്‍തീപ്പിടുത്തം, മൂന്നൂറ് കാറുകള്‍ ചുട്ടെരിഞ്ഞു

അതേസമയം തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു അഗ്നിശമന സേനാംഗത്തിന് പരുക്കേറ്റു. തീപ്പടര്‍ന്ന കാറിന്റെ ചില്ല് പൊട്ടിത്തെറിച്ചാണ് രാകേഷ് എന്ന ഉദ്യോഗസ്ഥന് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. കാറിലെത്തിയര്‍ വ്യോമാഭ്യാസ പ്രകടനം കാണാന്‍ വേദിയിലായിരുന്നതുകൊണ്ട് അപകടത്തില്‍ ആളപായമില്ല.

തീപ്പിടുത്തത്തെ തുടര്‍ന്ന് വ്യോമ പ്രകടനം താത്കാലികമായി നിര്‍ത്തിവെച്ചു. ഷോ കാണാന്‍ വന്നവരുടെ വാഹനങ്ങളാണ് ചുട്ടെരിഞ്ഞത്. ഇന്ത്യന്‍ പ്രതിരോധ വകുപ്പ് സംഘടിപ്പിക്കുന്ന 'എയറോ ഇന്ത്യ', ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനങ്ങളിലൊന്നാണ്.

രണ്ടു വര്‍ഷത്തിലൊരിക്കലാണ് എയറോ ഇന്ത്യ ഷോ നടക്കുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വ്യോമയാന രംഗത്തെ കരുത്ത് രാജ്യം കാഴ്ച്ചവെക്കും. 403 പ്രദര്‍ശകരും 61 വിമാനങ്ങളുമാണ് ഇത്തവണ എയറോ ഇന്ത്യ 2019 -ന്റെ ഭാഗമാകുന്നത്. 51 രാജ്യങ്ങള്‍ക്കും 44 ഔദ്യോഗിക പ്രതിനിധികള്‍ക്കും ബെംഗളൂരു എയറോ ഷോയില്‍ ക്ഷണമുണ്ട്.

Most Read Articles

Malayalam
English summary
Bangalore Air Show 2019 Fire Accident. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X