Just In
Don't Miss
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; 50,700 തൊട്ട് സെന്‍സെക്സ്, നിഫ്റ്റി 15,000 പോയിന്റിൽ തിരിച്ചെത്തി
- Lifestyle
വനിതാ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
- News
മലപ്പുറത്ത് സിപിഎം പട്ടിക തയ്യാര്‍; ടിഎം സിദ്ദിഖ് സ്ഥാനാര്‍ഥിയാകില്ല, സ്വതന്ത്രരെ ഇറക്കി വീണ്ടും കളി
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുസ്തക വില്‍പ്പനയ്ക്കിറങ്ങി ബെന്റ്ലി, ബുക്കൊന്നിന് വില 1.80 കോടി രൂപ
ഒരു പുസ്തകം വാങ്ങാന്‍ നിങ്ങള്‍ എത്ര രൂപ വരെ മുടക്കും? ഈ ചോദ്യം കേട്ടയുടന്‍ നിങ്ങളുടെ മനസിലുണ്ടായ ഉത്തരത്തില്‍ ഒരുപക്ഷേ ഇത് വായിച്ചു കഴിഞ്ഞ ശേഷം മാറ്റം വന്നേക്കാം. ഐതിഹാസിക ആഢംബര കാറുകള്‍ക്ക് പ്രശസ്തമാണ് ബെന്റ്ലി. ആഢംബര കാറുകള്‍ മാത്രമല്ല, തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിത രീതി തന്നെ ആഢംബര നിലവാരത്തിലേക്ക് മാറ്റാനുള്ള കമ്പനിയുടെ പദ്ധതി തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി.

ഇതിനായി സൈക്കിളുകള്‍, ഗോള്‍ഫ് ഉപകരണങ്ങള്‍ എന്നിവയില്‍ തുടങ്ങി വസ്ത്രങ്ങള്‍ വരെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി പുസ്തകങ്ങളും പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

അടുത്തിടെ ബെന്റ്ലി പുറത്തിറക്കിയ പുസ്തകങ്ങള്‍ വാര്‍ത്തകളിലിടം പിടിച്ചിരിക്കുകയാണ്. എന്നാല്‍ ഈ പുസ്തകങ്ങളുടെ വിലയാണ് മറ്റുള്ളവയില്‍ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. മൂന്ന് എഡിഷനുകളായാണ് പുസ്തകങ്ങള്‍ ലഭ്യമാവുന്നത്.

100 കാരറ്റ് എഡിഷനായ ആദ്യത്തേതിന് 2,56,000 ഡോളറാണ് വില. അതായത് 1.80 കോടി രൂപ. 100 കാരറ്റ് ഡയമണ്ട് ഉപയോഗിച്ചാണ് പുസ്തകത്തിന്റെ പുറം ചട്ട ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡയമണ്ടിന് പകരം വൈറ്റ് ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയില്‍ ബെന്റ്ലി ലോഗോ ഡിസൈന്‍ ചെയ്ത പതിപ്പുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

100 കാരറ്റ് എഡിഷന്റെ വെറും ഏഴ് പുസ്തകങ്ങള്‍ മാത്രമെ കമ്പനി നിര്‍മ്മിക്കൂ. മല്ലിനര് എഡിഷന് എന്നറിയപ്പെടുന്ന രണ്ടാമത്തേത് 11.27 ലക്ഷം വില വരുന്നതാണ്. സെന്റിനറി എഡിഷനാണ് മൂന്നാമത്തേത്. ഇതിന് വില 2.70 ലക്ഷം രൂപയും.

മല്ലിനര്, സെന്റിനറി എഡിഷനുകളുടെ 500 കോപ്പികള്‍ വീതമായിരിക്കും കമ്പനി നിര്‍മ്മിക്കുക. മൂന്ന് എഡിഷനുകളിലെയും ഉള്ളടക്കം സമാനമായിരിക്കും. ബെന്റ്ലിയുടെ ചരിത്രം പറയുന്ന പുസ്തകത്തില്‍ കമ്പനിയുടെ അപൂര്‍വ്വ ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

കൂടാതെ കമ്പനിയുടെ എക്സ്ക്ലൂസിവ് ഉപഭോക്താക്കള്‍ക്കായി ചില താളുകള്‍ കൂടി പുസ്തകത്തില്‍ കമ്പനി ചേര്‍ത്തിട്ടുണ്ട്. പ്രമുഖ ഫാഷന്‍ എന്റര്‍പ്രൈസായ റാല്‍ഫ് ലോറന് കോര്പ്പറേഷന് സ്ഥാപകന്‍ റാല്‍ഫ് ലോറന് എഴുതിയ ആമുഖമാണ് പുസ്തകത്തിനുള്ളത്.
Most Read: സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

' ദ് ഫ്യൂച്ചര്‍ ' എന്ന തലക്കെട്ടില്‍ ബെന്റ്ലി സിഇഒ അഡ്രിയാന്‍ ഹാള്‍മാര്‍ക്ക് എഴുതിയ കുറിപ്പാണ് പുസ്തകത്തിന്റെ അവസാന പേജില്‍ ഇടം പിടിച്ചിരിക്കുന്നത്. 800 പേജുകളുള്ള പുസ്തകത്തിനുള്ളത്.
Most Read: ഓഫ്റോഡില്‍ കരുത്തുകാട്ടി മഹീന്ദ്ര XUV300 - വീഡിയോ

ഇത് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാറിന്റെ ചിത്രം പുസ്തകത്തില്‍ പ്രിന്റ് ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിരിക്കുന്നു. ഇംഗ്ലണ്ടിലെ മാസ്റ്റര്‍ ബൈന്ഡേഴ്സാണ് പുസ്തകത്തിന്റെ തുകല്‍ ബൈന്‍ഡിംഗ് ഒരുക്കിയിരിക്കുന്നത്.

കമ്പനിയുടെ സെന്റിനറി എഡിഷന് കാറിലെ സീറ്റുകള്‍ക്കായി ഉപയോഗിച്ച തുകലുകളാണ് ബൈന്ഡിംഗിനായും ഉപയോഗിച്ചിരിക്കുന്നത്. കമ്പനിയുടെ നൂറാം വാര്‍ഷികമാണ് ഇക്കൊല്ലം കടന്നുപോവുന്നത്.