ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

ഇന്ത്യയില്‍ ഒരു ഡീസല്‍ കാറിന് പകരം ഒരു പെട്രോള്‍ കാര്‍ വാങ്ങുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. പ്രധാനാമായും വാഹനത്തിന്റെ വിലയിലുള്ള വ്യത്യാസം, ഡീസല്‍ എഞ്ചിന്റെ ശബ്ദ വൈബ്രേഷനുകളില്ല പെട്രോളിന് എന്നതെല്ലാമാണ്. ക്രമേണ ഉയര്‍ന്ന് ഇപ്പോള്‍ പെട്രോളിനൊപ്പം എത്തി നില്‍ക്കുകയാണ് ഡീസല്‍ വിലയും, അതോടൊപ്പം പരിസര മലിനീകരണം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ ഡീസല്‍ എഞ്ചിനുകള്‍ നിരോധിക്കാനുള്ള താരുമാനങ്ങളുമെല്ലാം വാഹന രംഗത്തെ പെട്രോള്‍ കാറുകളിലേക്ക് തിരിക്കുകയാണ്. കൂടാതെ ബിഎസ് VI നിരവാരത്തിലേക്ക് എഞ്ചിനുകള്‍ ഉയര്‍ത്തുന്നതിനുള്ള ചിലവ് ഡീസല്‍ കാറുകളുടെ വിലയും കൂട്ടുന്നു.

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

എന്തിരുന്നാലം ഒരു കാര്‍ വാങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ നോക്കുന്ന ഏറ്റവും വലിയ കാര്യം വാഹനത്തിന്റെ ഇന്ധനക്ഷമത അല്ലെങ്കില്‍ മൈലേജ് തന്നെയാണ്. അതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമമായ 10 പെട്രോള്‍ കാറുകളാണ് താഴെ കൊടുത്തിരിക്കുന്നത്.

എആര്‍എഐ (ARAI) നല്‍കിയിരിക്കുന്ന കണക്കുകളില്‍ നിന്ന് യഥാര്‍ഥത്തില്‍ ലഭിക്കുന്ന ഇന്ധനക്ഷമതയുടെ നില വ്യത്യാസപ്പെടാം. എന്തെന്നാല്‍ ARAI മൈലേജ് പരീക്ഷണങ്ങള്‍ ലാബില്‍ അനുകൂലമായ സാഹചര്യങ്ങളിലാണ് ചെയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

1. റെനൊ ക്വിഡ്

54 hp കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 0.8 ലിറ്റര്‍ എഞ്ചിനാണ് റെനൊയുടെ റഗ്ഗ്ഡ് ലുക്കുള്ള കുട്ടി ഹാച്ച് ബാക്കിന്റെ ഹൃദയം. ലിറ്ററിന് 25.17 km ആണ് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. സെഗ്‌മെന്റിലെ മികച്ച ഫീച്ചറുകള്‍ അണിനിരത്തുന്ന ഒരു ബജറ്റ് ഹാച്ച്ബാക്കാണ് ക്വിഡ്. ആപ്പിള്‍ കാര്‍ പ്ലേ, ആഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, ഡിജിറഅറല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വണ്‍ ടച്ച് ചേഞ്ച് ലെയിന്‍ ഇന്റിക്കേറ്ററുകള്‍, സ്പീഡ് ഡിപെന്റ്ഡന്റ് വോളിയം കണ്ട്രോള്‍ എന്നിവ വാഹനത്തിലുണ്ട്. ഒരു 1.0 ലിറ്റര്‍ പതിപ്പും, ഓട്ടോമാറ്റിക്ക് പതിപ്പുമുണ്ട്.

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

2. മാരുതി ആള്‍ട്ടൊ K10

ലിറ്ററിന് 23.95 km മൈലേജാണ് വാഹനത്തിന് ARAI സാക്ഷ്യപ്പെടുത്തുന്നത്. സ്റ്റാന്റേര്‍ഡ് ആള്‍ട്ടൊയുടെ ഒരു അപ്പ് മാര്‍ക്കറ്റ് പതിപ്പാണിത്. 68 hp കരുത്ത് പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ എഞ്ചിനാണ് K10 -ന്റെ ഹൃദയം. 3.65 ലക്ഷം രൂപ എക്‌സ് ഷോരൂം വില വരുന്ന ഈ വാഹനം വളരെ നല്ലൊരു അര്‍ബന്‍ കാറാണ്. വാഹനത്തിന്റെ ഓട്ടോമാറ്റിക്ക് പതിപ്പും നല്ല മൈലേജ് കാഴ്ച്ചവെയ്ക്കു്ന്നു. അടുത്തിടെ കാറിലെ സുരക്ഷാ ഫീച്ചറുകള്‍ മാരുതി പുതുക്കിയിരുന്നു.

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

3. മാരുതി ബലേനൊ

23.87 km മൈലേജാണ് വാഹനത്തിന് ARAI സാക്ഷ്യപ്പെടുത്തുന്നത്. മാരുതിയില്‍ നിന്നുള്ള പ്രീമിയം ഹാച്ചബാക്കാണ് ബലേനൊ. അടുത്തിടെ ബിഎസ് VI കംപ്ലെയിന്റ് ബലേനൊ മാരുതി പുറത്തിറക്കിയിരുന്നു. 90 hp കരുത്ത് നല്‍കുന്ന സ്മാര്‍ട്ട് ഹൈബ്രിഡ് യെക്‌നോളജിയോട് കൂടിയ 1.2 ലിറ്റര്‍ K12C ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന്.

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

4. ടൊയോട്ട ഗ്ലാന്‍സ

റീബാഡ്ജ് ചെയ്ത ബലേനൊയാണ് ഗ്ലാന്‍സ. ലിറ്ററിന് 23.87 സാ മൈലേജാണ് വാഹനത്തിന് ARAI സാക്ഷ്യപ്പെടുത്തുന്നത്. മെക്കാനിക്കലി തന്റെ മാരുതി ഇരട്ടയോട് സാമ്യനാണ് ടൊയോട്ട ഗ്ലാന്‍സ. 90 വു കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ ഗ12ഇ ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന്.

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

5.ടാറ്റ ടിയാഗൊ

ലിറ്ററിന് 23.84 km മൈലേജാണ് ടിയാഗോയ്ക്ക് ARAI സാക്ഷ്യപ്പെടുത്തുന്നത്. 4.40 ലക്ഷം രൂപ വിലവരുന്ന വാഹനം സ്റ്റൈലിഷ് എന്നാലും പ്രാക്ടിക്കളായൊരു ഇന്റീരിയറും ആവശ്യ ഫീച്ചറുകളും നല്‍കുന്നു. 85 hp കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ പെര്‍ഫോമെന്‍സിന്റെ കാര്യത്തില്‍ ഇത്തിരി പിന്നിലാണ്. വാഹനത്തിന്റെ ഓട്ടോമാറ്റിക്ക് പതിപ്പും വിപണിയില്‍ ലഭ്യമാണ്.

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

6. മാരുതി സെലറിയോ

23.1 km മൈലേജാണ് സെലറിയോയ്ക്ക് ARAI സാക്ഷ്യപ്പെടുത്തുന്നത്. ആള്‍ട്ടൊ K10 -ല്‍ ഉപയോഗിച്ചിരിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ മോട്ടറാണ് സെലറിയോയിലും. 68 hp -യാണ് വാഹനത്തിന്റെ കരുത്ത്.

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

7.ഡാസ്റ്റണ്‍ റെഡിഗോ AMT

അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനോടു ചേര്ത്ത 68 hp കരുത്ത് പകരുന്ന 1.0 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിന്. ലിറ്ററിന് 23 km മീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്.

Most Read: മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

8.മാരുതി വാഗണ്‍ ആര്‍

ഈ വര്‍ഷം ആദ്യമാണ് മാരുതി ഏറ്റവും പുതിയ വാഗണ്‍ ആര്‍ പുറത്തിറക്കിയത്. 4.19 ലക്ഷം രൂപവരുന്ന വാഹനത്തിനിന്റെ വില. 68 hp കരുത്ത് പകരുന്ന 1.0 ലിറ്റര്‍ എഞ്ചിന്‍ 22.5 km മൈലേജാന് ARAI സാക്ഷ്യപ്പെടുത്തുന്നത്. ബിഎസ് VI കംപ്ലെയ്ന്റ് 83 hp എഞ്ചിന് 22.5 km, 1.2 ലിറ്ററിന് 20.53 km മൈലേദും ലഭിക്കുന്നു.

Most Read: ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

9. മാരുതി ആള്‍ട്ടൊ 800

ലിറ്ററിന് 22.05 km മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. അടുത്തിടെയാണ് ബിഎസ് VI കംപ്ലെയിന്റ് നിലവാരത്തിലേക്ക് മാരുതി ആള്‍ട്ടൊ 800 -നെ ഉയര്‍ത്തിയത്. 48hp കരുത്ത് പകരുന്ന 796 സിസി എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. വിപണിയിലെ കുറഞ്ഞ വിലയും കൂടുതല്‍ മൈലേജും ആള്‍ട്ടൊ 800 -ന് വിപണിയില്‍ പ്രിയം കൂട്ടുന്നു.

Most Read: പുഴയില്‍ മുങ്ങിയ കാറില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഓട്ടോഡ്രൈവര്‍

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

10. മാരുതി ഡസൈര്‍

21.12 km മൈലേജാണ് ഡിസൈറിന് ARAI സാക്ഷ്യപ്പെടുത്തുന്നത്. 83 hp കരുത്ത് പകരുന്ന മാരുതിയുടെ 1.2 ലിറ്റര്‍ എഞ്ചിനും ഭാരം കുറഞ്ഞ ബോഡിയും ഡിസൈറിനെ ഏറ്റവും ഇന്ധനക്ഷമമായ പെട്രോള്‍ സെഡാനാക്കുന്നു. പട്ടികയിലെ ഏക് സെഡാന്‍ കാറും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കോംപാക്ട് സെഡാനും മാരുതി ഡിസൈറാണ്. 5.70 ലക്ഷം രൂപയാണ് വാഹനത്തിന്റഎ പ്രാരംഭവില.

Most Read Articles

Malayalam
English summary
10 Best Fuel Efficient Petrol cars in India. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X