ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

ഇന്ത്യൻ വാഹന മേഖലയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള മാന്ദ്യമുണ്ടായിട്ടും കോംപാക്ട് സെഡാൻ മോഡലുകൾ അതത് നിർമ്മാതാക്കൾക്ക് ഭേദപ്പെട്ട വിൽപ്പനയാണ് നൽകുന്നത്. എൻ‌ട്രി ലെവൽ‌ സെഡാനുകൾ‌ മാന്യമായ സംഖ്യകളിലാണ് വിൽ‌പന നടത്തി വരുന്നത്.

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

ഈ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ മോഡലുകളായ മാരുതി ഡിസയർ, ഹോണ്ട അമേസ്, ഹ്യുണ്ടായി എക്‌സ്‌സെന്‌റ്‌, ഫോർഡ് ആസ്പയർ, ടാറ്റ ടിഗോർ എന്നീ മോഡലുകളുടെ ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകൾ നമുക്ക് പരിശോധിക്കാം.

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

1. മാരുതി ഡിസയർ

2008 ൽ എസ്റ്റീമിന് പകരം എത്തിയത് മുതൽ മാരുതി ഡിസയർ ഈ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന വാഹനമാണ്. മൂന്നാം തലമുറയിൽപ്പെട്ട ഡിസയർ നാല് മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് സെഡാൻ വിഭാഗത്തിൽ ഏറ്റവും ജനപ്രീതിയുള്ള വാഹനം കൂടിയാണ്.

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

2019 ഓഗസ്റ്റ് മാസം ഈ സെഡാൻ 13,274 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. ഇത് 2018 ഓഗസ്റ്റിൽ വിറ്റ 21,990 യൂണിറ്റുകളിൽ നിന്ന് 40 ശതമാനം ഇടിവാണ് സൂചിപ്പിക്കുന്നതെങ്കിലും നിലവിലെ വിപണി സാഹചര്യത്തിൽ കണക്കുകൾ കമ്പനിക്ക് ആശ്വാസം നൽകുന്നവയാണ്.

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

13,274 യൂണിറ്റുകൾ വിറ്റ് സെഡാൻ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ എന്ന കിരീടം മാരുതി ഡിസയർ നിലനിർത്തുന്നു.

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

2. ഹോണ്ട അമേസ്

മാരുതി ഡിസയറിന്റെ ജനപ്രീതിയോളം വരുന്ന മറ്റൊരു സെഡാൻ ഉണ്ടെങ്കിൽ അത് ഹോണ്ട അമേസാണ്. ഇപ്പോൾ രണ്ടാം തലമുറ മോഡലിൽ അമേസ് കൂടുതൽ വിശാലവും കൂടുതൽ പ്രീമിയം അനുഭവം ഉപഭോക്താക്കൾക്ക് നൽകുന്നു.

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കുകൾ പരിശോധിക്കുമ്പോൾ ഹോണ്ട അമേസ് 4,535 യൂണിറ്റുകൾ മാത്രമാണ് വിൽപ്പന നടത്തിയിരിക്കുന്നത്. ഇത് 2018 ഓഗസ്റ്റിൽ വിറ്റ 9,644 യൂണിറ്റുകളിൽ നിന്ന് 53 ശതമാനം കുറവാണ്.

Most Read: വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

3. ഹ്യുണ്ടായി എക്‌സ്‌സെന്‌റ്‌

രണ്ടാം തലമുറ ഹ്യുണ്ടായി i10 ന്റെ കോംപാക്റ്റ് സെഡാൻ മോഡലാണ് എക്‌സ്‌സെന്‌റ്‌. മാരുതി ഡിസയറിനും ഹോണ്ട അമേസിനും നേരിട്ടുള്ള എതിരാളിയാണ് ഈ വാഹനം. ജാപ്പനീസ് എതിരാളികളുടെ ഡിസയറിനും അമേസിനും പുതുതലമുറ മോഡൽ എത്തിയതോടെ എക്‌സ്‌സെന്‌റിന്റെ വിപണിയിൽ കാര്യമായ കോട്ടമാണ് സംഭവിച്ചിരിക്കുന്നത്.

Most Read: ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

കഴിഞ്ഞ മാസം ഹ്യുണ്ടായി എക്‌സ്‌സെന്‌റ്‌ 1,316 യൂണിറ്റുകൾ മാത്രമാണ് വിറ്റത്. ഇത് 2018 ഓഗസ്റ്റിൽ വിറ്റ 4,981 യൂണിറ്റുകളിൽ നിന്ന് 74 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HML) അടുത്തിടെ ഗ്രാൻഡ് i10 നിയോസ് അവതരിപ്പിച്ചു. 2020 ആകുമ്പോഴേക്കും കമ്പനി നിയോസിനെ അടിസ്ഥാനമാക്കി ഒരു പുതിയ എക്‌സ്‌സെന്‌റ്‌ മോഡലിനെയും പുറത്തിറക്കും.

Most Read: മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

4. ടാറ്റ ടിഗോർ

ടാറ്റ ടിയാഗോയുടെ സബ് കോംപാക്റ്റ്-സെഡാൻ പതിപ്പാണ് ടിഗോർ. ഈ വിഭാഗത്തിലെ ഏറ്റവും ചെറിയ കാറുമാണിത്. കൂടാതെ സെഗ്മെന്റ്-ഫസ്റ്റ് നോച്ച്ബാക്ക് സ്റ്റൈലിംഗും വരുന്നു. കഴിഞ്ഞ മാസം, ടൈഗോർ 833 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. ഇത് 2018 ഓഗസ്റ്റിൽ വിറ്റ 1,646 യൂണിറ്റുകളിൽ നിന്ന് 49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

5. ഫോർഡ് ആസ്പയർ

ജനപ്രീതി നഷ്‌ടപ്പെട്ട ഒരു കോം‌പാക്റ്റ് സെഡാൻ ഉണ്ടെങ്കിൽ, അത് ഫോർഡ് ആസ്പയർ ആണ്. ആസ്പയറിന്റെ വിൽപ്പന നിരന്തരം കുറഞ്ഞു വരുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. കഴിഞ്ഞ മാസം ഫിഗോയുടെ കോംപാക്റ്റ് സെഡാൻ 521 യൂണിറ്റുകൾ മാത്രമാണ് വിൽപ്പന നടത്തിയത്. ഇത് 2018 ഓഗസ്റ്റിൽ വിറ്റ 523 യൂണിറ്റുകളിൽ നിന്ന് നേരിയ ഇടിവാണ്.

ഓഗസ്റ്റ് മാസത്തിൽ മികച്ച വിൽപ്പന നേടിയ കോംപാക്ട് സെഡാനുകൾ

ഒരു വർഷം മുമ്പ് ഫോർഡ് ആസ്പയറിന് ധാരാളം പരിഷ്ക്കരണങ്ങൾ ലഭിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, ആസ്പയർ കോംപാക്റ്റ് സെഡാന് അതിന്റെ ജാപ്പനീസ്, കൊറിയൻ എതിരാളികളുമായി പിടിച്ചു നിൽക്കാൻ സാധിച്ചിട്ടില്ലെന്ന കാര്യം വ്യക്തമാണ്.

Most Read Articles

Malayalam
English summary
Best selling compact sedans in August 2019. Read more Malayalam
Story first published: Wednesday, September 11, 2019, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X