ഡീസല്‍ കാര്‍ വാങ്ങാന്‍ പറ്റിയ സമയം ഇതാണ്: മാരുതി സുസുക്കി ചെയര്‍മാന്‍

ഏപ്രിന് മുമ്പ് ഡീസല്‍ കാറുകള്‍ ഓരോന്നായി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി. 2020 ഏപ്രില്‍ ഒന്നിന് ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരും. ശേഷം ബിഎസ് VI നിലവാരമില്ലാത്ത വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല.

ഡീസല്‍ കാര്‍ വാങ്ങാന്‍ പറ്റിയ സമയം ഇതാണ്: മാരുതി സുസുക്കി ചെയര്‍മാന്‍

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഇപ്പോഴുള്ള ഡീസല്‍ എഞ്ചിന്‍ യൂണിറ്റ് പരിഷ്‌കരിച്ചാല്‍ കാറുകളുടെ വില ഗണ്യമായി ഉയരും. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ തമ്മിലുള്ള വില വ്യത്യാസം മൂന്നുലക്ഷം രൂപയോളമാണ് വര്‍ധിക്കുക. ഇത്രയും വില കൊടുത്ത് ചെറു ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാവില്ല.

Most Read: എന്തുകൊണ്ട് ഡീസല്‍ കാറുകളുടെ നിര്‍മ്മാണം മാരുതി നിര്‍ത്തുന്നു?

ഡീസല്‍ കാര്‍ വാങ്ങാന്‍ പറ്റിയ സമയം ഇതാണ്: മാരുതി സുസുക്കി ചെയര്‍മാന്‍

ഈ അവസരത്തില്‍ ഇന്ത്യയില്‍ ഇപ്പോഴാണ് ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ഏറ്റവും നല്ല സമയമെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ അഭിപ്രായപ്പെടുന്നു. താന്‍ ഒരു ഡീസല്‍ കാര്‍ പ്രേമിയാണെങ്കില്‍ ഈ വര്‍ഷംതന്നെ പുതിയ ഡീസല്‍ കാര്‍ വാങ്ങുമെന്ന് അദ്ദേഹം ഒരഭിമുഖത്തിനിടെ വ്യക്തമാക്കി.

ഡീസല്‍ കാര്‍ വാങ്ങാന്‍ പറ്റിയ സമയം ഇതാണ്: മാരുതി സുസുക്കി ചെയര്‍മാന്‍

അടുത്ത ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്ന് തിരുമാനിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ബിഎസ് VI ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടെന്ന് കണ്ടാല്‍ ഡീസല്‍ വിപണിയിലേക്ക് മാരുതി തിരിച്ചുവരുമെന്ന് ആര്‍സി ഭാര്‍ഗവ സൂചിപ്പിച്ചു. നിലവില്‍ സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ, സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് മോഡലുകള്‍ മാരുതിയുടെ ഡീസല്‍ നിരയിലുണ്ട്.

ഡീസല്‍ കാര്‍ വാങ്ങാന്‍ പറ്റിയ സമയം ഇതാണ്: മാരുതി സുസുക്കി ചെയര്‍മാന്‍

ഈ മോഡലുകളിലെല്ലാം ഭാരത് സ്റ്റേജ് IV നിലവാരമുള്ള 1.3 ലിറ്റര്‍ DDiS 200 ഫിയറ്റ് എഞ്ചിനാണ് തുടിക്കുന്നത്. ഇതേസമയം, സിയാസില്‍ മാത്രം കമ്പനി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും അണിനിരക്കുന്നു. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരമായാണ് പുതിയ 1.5 ലിറ്റര്‍ യൂണിറ്റിനെ മാരുതി വികസിപ്പിച്ചത്.

Most Read: പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

ഡീസല്‍ കാര്‍ വാങ്ങാന്‍ പറ്റിയ സമയം ഇതാണ്: മാരുതി സുസുക്കി ചെയര്‍മാന്‍

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പതിയെ ഹൈബ്രിഡ്, സിഎന്‍ജി കാറുകളില്‍ പിടിമുറുക്കാനുള്ള നീക്കത്തിലാണ് മാരുതി. ടൊയോട്ടയുമായുള്ള കൂട്ടുകെട്ട് വൈദ്യുത ലോകത്തും മാരുതിക്ക് മുതല്‍ക്കൂട്ടാവും. പുതിയ ബലെനോ ഹൈബ്രിഡ് കമ്പനിയുടെ ചുവടുമാറ്റത്തിന്റെ സൂചനയാണ്. ഭാരത് സ്റ്റേജ് VI നിലവാരമുള്ള 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് എഞ്ചിനിലാണ് ബലെനോ ഹൈബ്രിഡ് അണിനിരക്കുന്നത്.

ഡീസല്‍ കാര്‍ വാങ്ങാന്‍ പറ്റിയ സമയം ഇതാണ്: മാരുതി സുസുക്കി ചെയര്‍മാന്‍

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനം ലഭിക്കുന്ന ആദ്യ മാരുതി ഹാച്ച്ബാക്കാണ് ബലെനോ. വരുംമാസങ്ങളില്‍ 1.5 ലിറ്റര്‍ സിയാസ് പെട്രോള്‍ ഹൈബ്രിഡിനെയും വിപണിയില്‍ പ്രതീക്ഷിക്കാം. ഇതേസമയം, ആയിരം കോടി രൂപ മുതല്‍മുടക്കില്‍ കമ്പനി വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റിന്റെ ഭാവി എന്താണെന്നറിയാന്‍ വാഹന ലോകത്തിന് ആകാംക്ഷയുണ്ട്.

Source: The Hindu

Most Read Articles

Malayalam
English summary
This Is The Best Time To Buy A Diesel Car, Says Maruti Chairman. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X