മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

മുഖം മിനുക്കി ടാറ്റ നെക്സോണ്‍ ബിഎസ് V1 പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടേര്‍സ്. വിപണിയില്‍ ടാറ്റയ്ക്ക് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി കൊടുത്ത മോഡലാണ് നെക്‌സോണ്‍. അതുകൊണ്ട് തന്നെ പല ഘട്ടങ്ങളിലും മോഡലില്‍ നിരവധി മാറ്റങ്ങളും കമ്പനി പരീക്ഷിച്ചു.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

മുഖം മിനുക്കി മറ്റ് മോഡലുകള്‍ ഈ സെഗ്മെന്റില്‍ എത്തിയതോടെ നെക്‌സോണിന്റെ വിപണിയില്‍ ഇടിവ് തട്ടി. ഇത് മനസ്സിലാക്കിയ കമ്പനി മുഖം മിനുക്കിയ പതിപ്പിനെ നിരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ രണ്ടാമത്തെ എസ്‌യുവിയാണ് നെക്‌സോണ്‍.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

വിപണിയില്‍ എത്തുന്ന പുതിയ നെക്‌സോണില്‍ നിരവധി മാറ്റങ്ങളാണ് കമ്പനി പരീക്ഷിച്ചിരിക്കുന്നത്. വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

മുഖഭാവം മാറും

മുഖം മിനുക്കി വിപണിയില്‍ എത്തുന്ന മോഡലില്‍ മുന്‍വശത്ത് ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി. ഗ്രില്ലിലും, ഹെഡ്‌ലാമ്പിലും മാറ്റം പ്രതാക്ഷിക്കാം. എന്നാല്‍ പിന്നീട് എത്തുന്ന മോഡലുകളില്‍ മുന്‍വശത്തെ ഡിസൈനില്‍ വലിയ അഴിച്ചുപണികൾ നടത്തുമെന്ന് കമ്പനി അറിയിച്ചു. ടാറ്റയുടെ തന്നെ ഹാരിയറിന്റെ ഡിസൈന്‍ ശൈലിയോടെയാകും വിപണിയില്‍ എത്തുക.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

ഇലക്ട്രിക്ക് പതിപ്പ്

നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ നേരത്തെ അറിയിച്ചിരുന്നു. നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പ് ചെറു എസ്‌യുവി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഗവണ്‍മെന്റ് പ്രോത്സാഹനം നല്‍കുന്നതോടെയാണ് നെക്‌സോണിന്റെയും ഇലക്ട്രിക്ക് പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. വാഹനത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള ബാറ്ററിയാകും വാഹനത്തിന്റെ കരുത്ത്. അതിനൊപ്പം തന്നെ മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ടെക്‌നോളജിയും പുതിയ കാറിലുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

കരുത്ത് കൂടിയ പതിപ്പ്

ഇരു എഞ്ചിനിലും നെക്‌സോണ്‍ ശക്തനാണ്. എന്നാല്‍ അതിനേക്കാള്‍ ഉയര്‍ന്ന പെര്‍ഫോമെന്‍സ് കാഴ്ച വെയ്ക്കുന്ന ഒരു മോഡല്‍ നെക്‌സോണില്‍ നിന്നും വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. JTP ബാനറില്‍ ആയിരിക്കും മോഡല്‍ നിരത്തിലെത്തുക.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

ടാറ്റ ടിയാഗൊ, ടിഗോര്‍ പതിപ്പുകള്‍ക്ക് ശേഷം JTP ബാനറില്‍ ടാറ്റയില്‍ നിന്നും നിരത്തിലെത്തുന്ന മോഡലായിരിക്കും നെക്‌സോണ്‍. നിരത്തിലുള്ള നെക്‌സോണില്‍ നിന്നും JTP ബാനറില്‍ എത്തുന്ന മോഡല്‍ കൂടുതല്‍ കരുത്തുള്ള മോഡലായിരിക്കും.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

ബിഎസ് V1 എഞ്ചിന്‍

2020 ഏപ്രിലില്‍ ബിഎസ് ഢക നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതു മാനിച്ച് നെക്‌സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി കമ്പനി നടത്തുന്നുണ്ട്. പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്സോണ്‍ വിപണിയില്‍ ലഭ്യമാണ്.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

എന്നാല്‍ ഫെയ്‌സ്‌ലിഫ്റ്റില്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും അപ്‌ഡേറ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

കൂടുതല്‍ ഫീച്ചറുകള്‍

മുഖം മിനുക്കിയെത്തുന്ന മോഡലിലെ അകത്തളത്തിലെ പ്രധാന മാറ്റം പുതിയ സ്റ്റിയറിങ് വിലും, അതിനൊപ്പം തന്നെ നല്‍കിയിരിക്കുന്ന ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചുകളുമാണ്. ഇത് ഉള്‍പ്പെടുത്തിയതോടെ യാത്രയെ കൂടുതല്‍ എളുപ്പമുള്ളതാക്കിമാറ്റുമെന്നാണ് കമ്പനി അറിയിച്ചത്. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ അതേ മാതൃകയിലുള്ള സ്റ്റിയറിങ് വിലാണിത്.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

നിലവില്‍ X1 പ്ലാറ്റ്‌ഫോമില്‍ എത്തുന്ന നെക്‌സോണിന്റെ അടുത്ത തലമുറ അല്‍ഫ പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോമാണിതെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. പരിഷ്‌കാരങ്ങളുടെ ഭാഗമായി XT, XZ, XZ പ്ലസ്, XZA പ്ലസ് മോഡലുകളില്‍ പുതിയ റൂഫ് റെയിലുകളും ഒരുങ്ങും.

മുഖം മിനുക്കി എത്തുന്ന നെക്‌സോണിലെ പ്രധാന മാറ്റങ്ങള്‍

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വാഹനത്തിന്റെ പരിഷ്‌കരിച്ച ഒരു പതിപ്പിനെ അടുത്തിടെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര എക്‌സ്യു V300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണ് ഇന്ത്യയിലെ നെക്‌സോണിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Big changes coming to the Tata Nexon compact SUV. Read more in Malayalam.
Story first published: Saturday, August 3, 2019, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X