ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

ഇന്ത്യയിലെ മൊത്തം റോഡ് വിസ്തീര്‍ണം എടുത്ത് നോക്കിയാല്‍ ഹൈവേകള്‍ വളരെ കുറവാണെങ്കിലും അവിടെ ധാരാളം ട്രാഫിക്ക് വ്യവഹാരങ്ങള്‍ കാണാന്‍ സാധിക്കും. എക്പ്രസ് ഹൈവേകളില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ സാധാരണയായി ഉയര്‍ന്ന വേഗതയിലായിരിക്കും സഞ്ചരിക്കുന്നത്.

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

അതോടൊപ്പം ഡ്രൈവിംഗ് രീതിയും ഹൈവേകളില്‍ വ്യത്യസ്തമായിരിക്കും. സാധാരണ റോാഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൈവേകളില്‍ വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളും വ്യത്യസ്തമാണ്. ഒരു എക്‌സ്പ്രസ് ഹൈവേയില്‍ അഭിമുഖീകരിച്ചേക്കാവുന്ന അപകട സാധ്യതകള്‍ ഇതാ

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

ടയര്‍ പൊട്ടിയുണ്ടാകുന്ന അപകടങ്ങള്‍

ഇന്ത്യയിലെ പുതിയ എക്‌സ്പ്രസ് ഹൈവേകള്‍ കൂടുതലും കോണ്‍ക്രീറ്റ് നിര്‍മ്മിതമാണ്. കാരണം ടാറിനേക്കാള്‍ ആയുസ്സ്‌ കൂടുതലും അറ്റകുറ്റപ്പണികള്‍ കുറവുമാണെന്നുള്ളതാണ്. എന്നാല്‍ വരണ്ട അവസ്ഥയില്‍ ടാറിനേക്കാള്‍ ഉയര്‍ന്ന ഘര്‍ഷണം കോണ്‍ക്രീറ്റിലുണ്ട്. വര്‍ധിച്ച സംഘര്‍ഷം കാരണം ടയറുകള്‍ വേഗത്തില്‍ ചൂടാവുകയും അതുമൂലം ടയര്‍ പൊട്ടാനുമുള്ള സാധ്യത കൂടുതലാണ്.

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

എന്നാല്‍ ടയറില്‍ കാറ്റ് കുറഞ്ഞ സാഹചര്യത്തിലായിരിക്കും ഇത്തരം അപകടമുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയും. ടയറുകള്‍ പുതിയതാണെങ്കിലോ തേയ്മാനം കുറവായതോ ആണെങ്കില്‍ ടയര്‍ പൊട്ടാനുള്ള സാധ്യത കുറവാണ്.

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

ഉറക്കം

വളവുകള്‍ കുറഞ്ഞ രീതിയിലാണ് ഹൈവേ റോഡുകളുടെ രൂപകല്പ്പന. ഇക്കാരണത്താല്‍ വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാരില്‍ വിരസത അനുഭവപ്പെടുന്നു. അതിനാല്‍ കാര്‍ ഓടിക്കുന്നയാള്‍ അറിയാതെ മയങ്ങി പോവുകയും ഉറങ്ങുകയും ചെയ്യുന്നു. ഇത് അപകടങ്ങള്‍ക്ക് കാരണമാകും. ജാഗ്രത പാലിക്കുന്നതിനായും റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഇടയ്ക്ക് വാഹനം നിര്‍ത്തി വിശ്രമിക്കുന്നത് അത്യാവിശ്യമാണ്.

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

ഓയില്‍ ചോര്‍ച്ച

ഓയില്‍ ചോര്‍ച്ച എവിടെ സംഭവിച്ചാലും അത് തികച്ചും അപകടകരമാണ്. വാഹനങ്ങളില്‍ നിന്നോ അപകടങ്ങള്‍ മൂലമോ റോഡില്‍ ഓയില്‍ ചോര്‍ച്ചകള്‍ ഉണ്ടായേക്കാം. പ്രത്യേകിച്ച് ഹൈവേകളില്‍ വാഹനങ്ങള്‍ കൈവരിക്കുന്ന വേഗത സാധാരണയിലും കൂടുതലായ സാഹചര്യത്തില്‍ ഓയില്‍ ചോര്‍ച്ചകള്‍ വലിയ അപകടങ്ങള്‍ സൃഷ്ടിക്കാം.

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

ബൈക്ക് യാത്രക്കാരെയാണ് ഇത്തരം അപകടങ്ങള്‍ കൂടുതലായും ബാധിക്കുന്നത്. അതിനാല്‍ റോഡില്‍ എന്തെങ്കിലും ഓയില്‍ ചോര്‍ച്ചയുണ്ടോയെന്ന്‌ ശ്രദ്ധിക്കേണ്ടത് അത്യാവിശ്യമാണ്.

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

റോഡിലെ മൃഗങ്ങള്‍

ഇന്ത്യന്‍ റോഡുകളിലെ പതിവ് കാഴ്ച്ചയാണ് റോഡിലൂടെയുള്ള മൃഗങ്ങളുടെ സഞ്ചാരം. ആളൊഴിഞ്ഞ വഴികളിലൂടെ പോകുമ്പോള്‍ വാഹനത്തിന് കുറുകെ ചാടുന്ന മൃഗങ്ങള്‍ മൂലമുണ്ടാകുന്ന അപകടം പ്രവചനാതീതമാണ്. എക്‌സ്പ്രസ് ഹൈവേകളില്‍ മൃഗങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അപകടങ്ങളുണ്ടാകുന്നത് പതിവാണ്‌. രാത്രി കാലങ്ങളിലും മൂടല്‍ മഞ്ഞുള്ള സമയത്തുമാണ്‌ ഇത്തരം അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്.

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

മൂടല്‍മഞ്ഞ്

ഹൈവേകളിലെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് മൂടല്‍മഞ്ഞ്. കനത്ത മൂടല്‍മഞ്ഞ് കാരണം ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന നിരവധി കേസുകളും നമുക്ക് മുന്നിലുണ്ട്. അതിനാല്‍ മൂടല്‍മഞ്ഞ് നിറഞ്ഞ ഹൈവേകളില്‍ വാഹനമോടിക്കുമ്പോള്‍ ലൈറ്റുകള്‍ ഓണാക്കി വേഗത കുറച്ച് വാഹനം ഓടിക്കുക.

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

ഇടതുവശത്തുകൂടിയുള്ള വേഗമേറിയ ഡ്രൈവിംഗ്

ലൈന്‍ ട്രാഫിക്ക് അച്ചടക്കമില്ലായ്മ രാജ്യത്തെ ഡ്രൈവര്‍മാരുടെ ഏറ്റവും വലിയ പോരായ്മകളില്‍ ഒന്നാണ്. ഇടത് വശത്തുകൂടിയുള്ള വേഗത്തിലുള്ള ഡ്രൈവിംഗ് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഓവര്‍ ടേക്കുകള്‍ ചെയ്യുമ്പോള്‍ വാഹനത്തിന്റെ വലത് വശത്തുകൂടിവേണം ചെയ്യാന്‍. ഓവര്‍ റിവ്യു മിററില്‍ നോക്കാതെ ഇടത് വശത്തേക്ക് തിരിയുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

കവര്‍ച്ചകള്‍

നഗരപരിധിയില്‍ നിന്നും വളരെമാറിയായിരിക്കും ഹൈവേ കടന്നുപോകുന്നത്. പ്രാദേശിക യാത്രക്കാര്‍ കുറവുള്ള സ്ഥലവുമായിരിക്കും ഹൈവേകള്‍. അതിനാല്‍ സാഹചര്യം മുതലെടുത്ത് കെണികള്‍ ഒരുക്കി വാഹനങ്ങള്‍ കൊള്ളയടിക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.

ഹൈവേകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

ഹൈവേകളില്‍ ആരെങ്കിലും നിങ്ങളെ തടയുകയോ കാറില്‍ എന്തെങ്കിലും എറിയുകയോ ചെയ്താല്‍ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുന്നത് നന്നായിരിക്കും.

Most Read Articles

Malayalam
English summary
BIG dangers of India’s expressways. Read more Malayalam
Story first published: Saturday, August 3, 2019, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X