പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

റൂബെന്‍ സിങ്ങിനെ കുറിച്ച് കേട്ടിട്ടില്ലേ? തന്റെ തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് അവഹേളിച്ച ബ്രട്ടീഷുകാരന് മറുപടിയായി ആഴ്ചയില്‍ ഏഴ് ദിവസവും തന്റെ തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയിസ് കാറുകളിലെത്തി മധുരപ്രതികാരം വീട്ടിയ ഈ സിഖുകാരന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത് പോയ വര്‍ഷമാണ്.

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

ലണ്ടന്‍ സ്വദേശിയായ ഈ വ്യവസായി ഓരോ ദിവസങ്ങളിലും തന്റെ തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയിസ് കാറുകളിലെത്തുകയും ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

നിമിഷങ്ങള്‍ കൊണ്ട് തന്നെ ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ അവിടം കൊണ്ട് റൂബെന്‍ സിങ്ങ് നിര്‍ത്തി എന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി.

Most Read:സങ്കല്‍പ്പങ്ങള്‍ മാറുന്നു, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇലക്ട്രിക് എസ്‌യുവി

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

പുതിയ ആറ് റോള്‍സ് റോയിസ് കാറുകള്‍ കൂടി വാങ്ങി വീണ്ടും വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ് റൂബന്‍ സിംഗ്. രത്‌നങ്ങളുടെ ശേഖരം എന്നാണ് റൂബന്‍ ഇതിനെ വിളിക്കുന്നത്.

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

റൂബെന്റെ റോള്‍സ് റോയിസ് പടയില്‍ പുതുതായി എത്തിയ ആറെണ്ണത്തില്‍ മൂന്ന് റോള്‍സ് റോയിസ് ഫാന്റം കാറുകളും മൂന്ന് കള്ളിനന്‍ എസ്‌യുവികളും ഉള്‍പ്പെടുന്നു.

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

കാറുകളോരോന്നിനും രത്‌നങ്ങളുടെ നിറമായത് കാരണമാണ് റൂബനിതിനെ രത്‌നങ്ങളുടെ ശേഖരമെന്ന് വിളിക്കുന്നത്. ഫാന്റത്തിന്റെയും കള്ളിനന്റെയും ഓരോ കാറിനും മരതകം, പവിഴം, ഇന്ദ്രനീലം എന്നീ രത്‌നങ്ങളുടെ നിറമാണ് നല്‍കിയിരിക്കുന്നത്.

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

മരതകം, പവിഴം എന്നിവയുടെ നിറത്തിലുള്ള കാറുകള്‍ വളരെ വേഗം തന്നെ കിട്ടിയപ്പോള്‍ ഇന്ദ്രനീലത്തിന്റെ നിറത്തിലുള്ളവ കിട്ടിയത് അടുത്തിടെയാണ്.

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

സമൂഹമാധ്യമങ്ങളിലെല്ലാം വളരെ സജീവമായ റൂബെന്‍ തന്റെ ഗ്യാരേജിലുള്ള കാറുകളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ലോകത്തിന് മുമ്പില്‍ പങ്കുവച്ച് കഴിഞ്ഞു.

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

ബ്രട്ടീഷ് ബില്‍ഗേറ്റസ് എന്നറിയപ്പെടുന്ന റൂബെന്‍ സിങ്ങ് ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടുന്ന വ്യവസായ സംരഭങ്ങളുടെ തലവനാണ്.

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

തന്റെ പതിനേഴാം വയസില്‍ വ്യവസായ രംഗത്തേക്ക് കടന്നുവന്ന റൂബെന്‍ തന്റെ ആദ്യ വ്യവസായ സംരഭം വെറും ഒരു യൂറോയ്ക്ക് വില്‍ക്കേണ്ടി വന്നതായി പറയുന്നു.

Most Read:യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ പല പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. കടുത്ത വാഹനപ്രേമിയായ സിങ്ങിന്റെ പക്കലുള്ള റോള്‍സ് റോയിസ് കാറുകളുടെ എണ്ണം ഇതോടെ ഇരുപതിനടുത്തായി.

പ്രണയം റോള്‍സ് റോയിസിനോട് മാത്രം, ഒന്നല്ല മൂന്ന് കള്ളിനന്‍ എസ്‌യുവികള്‍ വാങ്ങി സര്‍ദാര്‍ജി

റോള്‍സ് റോയിസ് കാറുകള്‍ കൂടാതെ ബുഗാട്ടി വെയ്‌റോണ്‍, പോര്‍ഷ 918 സ്‌പൈഡര്‍, പഗാനി ഹുയാറ, ലംബോര്‍ഗിനി ഹുറാക്കാന്‍, ഫെറാറി F12 ബെര്‍ലിനെറ്റ എന്നീ കാറുകളുടെ ശേഖരവും റൂബെന്റ പക്കലുണ്ട്. റോള്‍സ് റോയിസ് സെഡാന്‍ ശ്രേണിയില്‍ ഏറ്റവും വിലയേറിയ അത്യാഢംബര കാറാണ് റോള്‍സ് റോയിസ് ഫാന്റമെങ്കില്‍ കമ്പനിയുടെ ഏക എസ്‌യുവിയാണ് കള്ളിനന്‍.

Source:Cartoq

Most Read Articles

Malayalam
English summary
billionaire sardar bought 3 rolls royce suvs: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X