പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

ഇന്ത്യന്‍ വിപണിയില്‍ പുതുതലമുറ 3 സീരീസിനെ ബിഎംഡബ്ല്യു പുറത്തിറക്കി. 41.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. 2019 3 സീരീസ് സെഡാന്‍ രണ്ട് ഡീസല്‍ മോഡലുകളും ഒരു പെട്രോള്‍ മോഡലുമാണ് കമ്പനി നല്‍കുന്നത്. വാഹത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 47.90 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

2018 പാരീസ് മോട്ടോര്‍ ഷോയിലാണ് പുതിയ ബിഎംഡബ്ല്യു 3 സീരീസ് ആദ്യമായി അവതരിപ്പിച്ചത്. 3 സീരീസ് സെഡാനിന്റെ ഏഴാം തലമുറയാണ് ഇപ്പോള്‍ വിപണിയിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ സെഡാനിന്റെ ബുക്കിങ് നിര്‍മ്മാതാക്കള്‍ ആരംഭിച്ച് കഴിഞ്ഞു.

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

320d സ്‌പോര്‍ട്, 320d ലക്ഷ്വറി ലൈന്‍, 330i M സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് വകഭേതങ്ങളില്‍ വാഹനം ലഭ്യമാണ്. മൂന്ന് വകഭേതങ്ങള്‍ക്കും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ലഭ്യമാണ്.

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

190 bhp കരുത്തും 400 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ യൂണിറ്റാണ് 320d സ്‌പോര്‍ട്‌സ്, 320d ലക്ഷ്വറി ലൈന്‍ വകഭേതങ്ങള്‍ക്ക് കരുത്ത് നല്‍കുന്നത്.

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

എന്നാല്‍ 330i M സ്‌പോര്‍ട് വകഭേദത്തില്‍ 258 bhp കരുത്തും 400 Nm torque സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ നാല് സിലണ്ടര്‍ പെട്രോള്‍ യൂണിറ്റാണ്. ബിഎംഡബ്ല്യു 3 സീരീസിന്റെ രണ്ട് എഞ്ചിനുകളിലും അടിസ്ഥാനമായി എട്ട് സ്പീഡ് സ്റ്റെപ്പ്‌ട്രോണിക്ക് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്.

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

ബിഎംഡബ്ല്യു CLAR പ്ലാറ്റഫോമിലാണ് പുതു തലമുറ 3 സീരീസ് സെഡാന്‍ ഒരുങ്ങുന്നത്. കമ്പനിയുടെ പുതിയ 5 സീരീസ്, 7 സീരീസ് സെഡാനുകളും ഇതേ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിക്കുന്നത്.

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

CLAR പ്ലാറ്റഫോമിന്റെ കടന്നു വരവോടെ പുതുതലമുറ 3 സീരീസ് മുന്‍തലമുറയെ അപേക്ഷിച്ച് ഭാരം കുറഞ്ഞവയായിരിക്കും. മുന്‍ തലമുറയേക്കാള്‍ വലിപ്പമേറിയതാണ് പുതിയ 3 സീരീസ്.

Most Read: മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

ഡിസൈനിന്റെ കാര്യത്തില്‍ വിപണിയില്‍ നിന്ന് പുറത്തു പോകുന്ന മോഡലിനേക്കാള്‍ കൂടൂുതല്‍ ഷാര്‍പ്പാണ് പുതിയ മോഡല്‍.വശങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കുന്ന ഷാര്‍പ്പ് ഷോള്‍ഡര്‍ ലൈനും, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകളുമാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.

Most Read: വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

വലിപ്പമേറിയ കിഡ്ണി ആകൃതിയിലുള്ള ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചര്‍ ഗ്രില്ലുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ അടങ്ങുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളുമാണ്.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

3 സീരീസിന്റെ അകത്തളവും വളരെ മനോഹരമായിട്ടാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് കണ്‍ട്രോള്‍ ഡിസ്‌പ്ലേ, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബിഎംഡബ്ല്യു കണക്ടഡ് ഡ്രൈവ് സാങ്കേതിക വിദ്യ, ആംഗ്യങ്ങള്‍ കെണ്ടുള്ള വാഹന നിയന്ത്രണം.

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

വയര്‍ലെസ്സ് ചാര്‍ജിങ്, ആപ്പിള്‍ കാര്‍പ്ലേ എന്നിവയാണ് വാഹനത്തിന്റെ പ്രധാന ഫീച്ചറുകള്‍. ഇക്കോ പ്രോ, കംഫൊര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട്+ എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളും നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നു.

പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

ആറ് എയര്‍ബാഗുകള്‍, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍, ഡൈനാമിക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ടിക്ക് പാര്‍കിങ് ബ്രേക്ക്, വശങ്ങളില്‍ ഇമ്പാക്ട് പ്രൊടെക്ഷന്‍, വെഹിക്കില്‍ ഇമ്മൊബിലൈസര്‍, ക്രാഷ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്‍ഡ്‌സ് എന്നീ സുരക്ഷാ ഫീച്ചറുകളും വാഹനത്തില്‍ വരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW 3 Series Launched In India With Prices Starting At Rs 41.40 Lakh. Read more Malayalam.
Story first published: Wednesday, August 21, 2019, 19:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X