ബിഎംഡബ്ല്യു 530i M സ്‌പോര്‍ട് ഇന്ത്യയില്‍, വില 59.20 ലക്ഷം രൂപ

ബിഎംഡബ്ല്യു 530i M സ്‌പോര്‍ട് ഇന്ത്യയില്‍ പുറത്തിറങ്ങി. 59.20 ലക്ഷം രൂപയാണ് പുതിയ കാറിന് വില. ബിഎംഡബ്ല്യു നിരയില്‍ 530i സ്‌പോര്‍ട് ലൈന്‍ മോഡലിന് പകരക്കാരനാണ് 530i M സ്‌പോര്‍ട്. സ്‌പോര്‍ട് ലൈന്‍ മോഡലിലെ സൗകര്യങ്ങളെല്ലാം 530i M സ്‌പോര്‍ടിലും ലഭിക്കും. ഇതിന് പുറമെയുള്ള നവീനമായ കൂടുതല്‍ ഫീച്ചറുകള്‍ പുതിയ മോഡലിനെ വിശിഷ്ടമാക്കുന്നു.

ബിഎംഡബ്ല്യു 530i M സ്‌പോര്‍ട് ഇന്ത്യയില്‍, വില 59.20 ലക്ഷം രൂപ

5 സീരീസ് നിരയില്‍ നിന്നും M സ്‌പോര്‍ട് പാക്കേജ് നേടുന്ന രണ്ടാമത്തെ മോഡലാണ് ബിഎംഡബ്ല്യു 530i M സ്‌പോര്‍ട്. ജര്‍മ്മന്‍ കാര്‍ നിരയില്‍ പ്രാരംഭ 520d ലക്ഷ്വറി ലൈനിനും ഏറ്റവും ഉയര്‍ന്ന 530d M സ്‌പോര്‍ട് വകഭേദങ്ങള്‍ക്കുമിടയില്‍ പുതിയ കാര്‍ ഇടംകണ്ടെത്തുന്നു.

ബിഎംഡബ്ല്യു 530i M സ്‌പോര്‍ട് ഇന്ത്യയില്‍, വില 59.20 ലക്ഷം രൂപ

അഡാപ്റ്റീവ് ശേഷിയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 12.3 ഇഞ്ച് വലുപ്പമുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹാന്‍ഡ് ഫ്രീ പാര്‍ക്കിംഗ് എന്നിങ്ങനെ ആധുനിക ഫീച്ചറുകളുടെ ധാരാൡത്തം 530i M സ്‌പോര്‍ടില്‍ കാണാം. ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനമാണ് അകത്തളത്തില്‍ ഒരുങ്ങുന്നത്. മുന്‍നിരയിലെ സ്‌പോര്‍ട്‌സ് സീറ്റുകള്‍ വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാം.

ബിഎംഡബ്ല്യു 530i M സ്‌പോര്‍ട് ഇന്ത്യയില്‍, വില 59.20 ലക്ഷം രൂപ

ആംബിയന്റ് ലൈറ്റിങ് സംവിധാനവും ഹാര്‍മന്‍ കര്‍ദോന്‍ ഓഡിയോ സംവിധാനവും യാത്രാ അനുഭൂതി വര്‍ധിപ്പിക്കും. 10.25 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ലഭ്യമാണ്. ഡിസ്‌പ്ലേ കീയാണ് കാറിലെ മറ്റൊരു മുഖ്യവിശേഷം. റിമോട്ട് പാര്‍ക്കിങ് ഫംങ്ഷനുകള്‍ ഡിസ്‌പ്ലേ കീയിലുണ്ട്.

Most Read: ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

ബിഎംഡബ്ല്യു 530i M സ്‌പോര്‍ട് ഇന്ത്യയില്‍, വില 59.20 ലക്ഷം രൂപ

M സ്‌പോര്‍ട് പാക്കേജിന്റെ ഭാഗമായി ഭാരം കുറഞ്ഞ 18 ഇഞ്ച് M അലോയ് വീലുകളാണ് 530i -യില്‍. ഇരുണ്ട നീലനിറമുള്ള ബ്രേക്ക് കാലിപ്പറുകള്‍ മോഡലിന്റെ ചാരുത കൂട്ടും. തിളങ്ങുന്ന കറുപ്പഴകാണ് ഗ്രില്ലിന്. M എയറോഡൈനാമിക് തത്വങ്ങള്‍ മുന്‍ ഏപ്രണിലും സൈഡ് സ്‌കേര്‍ട്ടുകളിലും പിന്‍ ഡിഫ്യൂസറിലും കാണാം.

ബിഎംഡബ്ല്യു 530i M സ്‌പോര്‍ട് ഇന്ത്യയില്‍, വില 59.20 ലക്ഷം രൂപ

ഉള്ളില്‍ തുകല്‍ അപ്‌ഹോള്‍സ്റ്ററി 530i M സ്‌പോര്‍ടിന്റെ മേന്മ വര്‍ധിപ്പിക്കും. അതേസമയം ഏറ്റവും ഉയര്‍ന്ന 530d M സ്‌പോര്‍ട് മോഡലിലുള്ള കിറ്റുകളില്‍ പലതും 530i M സ്‌പോര്‍ടിന് ലഭിക്കുന്നില്ലെന്ന് ഇവിടെ പരാമര്‍ശിക്കണം. 530i സ്‌പോര്‍ട് ലൈനില്‍ കണ്ടതുപോലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു 530i M സ്‌പോര്‍ടിന്റെയും ഹൃദയം.

Most Read: ടാറ്റ ഹാരിയറിന് ശക്തനായ എതിരാളി, കച്ചമുറുക്കി എംജിഹെക്ടര്‍ — വീഡിയോ

ബിഎംഡബ്ല്യു 530i M സ്‌പോര്‍ട് ഇന്ത്യയില്‍, വില 59.20 ലക്ഷം രൂപ

എഞ്ചിന്‍ 252 bhp കരുത്തും 350 Nm torque ഉം പരമാവധി കുറിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ഇന്ത്യന്‍ വിപണിയില്‍ ഔഡി A6, മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് മോഡലുകളുമായാണ് ബിഎംഡബ്ല്യു 5 സീരീസ് കാറുകളുടെ മത്സരം.

Most Read Articles

Malayalam
English summary
BMW 530i M Sport Launched In India. Read in Malayalam.
Story first published: Thursday, March 28, 2019, 11:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X