എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി‌എം‌ഡബ്ല്യു തങ്ങളുടെ ഇന്ത്യൻ ശ്രേണിയിലെ എല്ലാ വാഹനങ്ങളിലും ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനുകൾ അവതരിപ്പിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കമ്പനി ഇന്ന് നടത്തുകയുണ്ടായി.

എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

പ്രധാനമായും രണ്ട് പ്രഖ്യാപനങ്ങളാണ് കമ്പനി നടത്തിയിരിക്കുന്നത്. ആദ്യത്തേത് ബി‌എം‌ഡബ്ല്യു ഇന്ത്യ ഇപ്പോൾ‌ തങ്ങളുടെ സമ്പൂർ‌ണ്ണ ഉൽ‌പ്പന്ന പോർ‌ട്ട്‌ഫോളിയോയിലും ബിഎസ്-VI വകഭേദങ്ങൾ‌ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചും. രണ്ടാമത്തേത് - ബി‌എം‌ഡബ്ല്യു ഗ്രൂപ്പ് ചെന്നൈ പ്ലാന്റിൽ ബിഎസ്-VI ഡീസൽ എഞ്ചിന്റെ പ്രാദേശിക ഉത്പാദനവും കമ്പനി തുടങ്ങിയതുമാണ് പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നത്.

എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഇത് ബിഎംഡബ്ല്യു 5 സീരീസ്, ബിഎംഡബ്ല്യു 6 സീരീസ് ഗ്രാൻ ടൂറിസ്മോ എന്നിവയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബി‌എം‌ഡബ്ല്യുവിന്റെ ബിഎസ്-VI ശ്രേണിയിൽ മികച്ച വിൽപ്പന കൈവരിക്കുന്ന X1-ന്റെ നിർമ്മാണം ചെന്നൈ പ്ലാന്റിൽ ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ആഢംബര വിഭാഗത്തിലെ എല്ലാ മോഡലുകളിലും ബി‌എസ്‌-VI പെട്രോൾ വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്നതോടെ ഇന്ത്യയിൽ ഇത് നടപ്പിലാക്കുന്ന ആദ്യത്തെ വാഹന നിർമ്മാതാക്കൾ കൂടിയാകും ബി‌എം‌ഡബ്ല്യു ഇന്ത്യ. കൂടാതെ എല്ലാ ബി‌എസ്‌-VI വാഹനങ്ങൾക്കും വില വർധിക്കുന്നതുപോലെ ബി‌എം‌ഡബ്ല്യു മോഡലുകൾക്കും ആറ് ശതമാനം വരെ വില വർധനവ് ഉണ്ടാകും.

എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

പെട്രോൾ ശ്രേണി ഇതിനകം തന്നെ ബി‌എസ്‌-VI കംപ്ലയിന്റാണ്. എന്നിരുന്നാലും ഡീസൽ പോർട്ട്‌ഫോളിയോ നിശ്ചിത സമയപരിധിക്ക് മുമ്പായി ബി‌എസ്‌-VI-ലേക്ക് പരിവർത്തനം ചെയ്യും.

എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു ഇന്ത്യ 2019-ൽ വിപണിയിലെത്തിച്ച മോഡലുകൾകൾക്ക് ബി‌എസ്‌-IV, ബി‌എസ്‌-VI വകഭേദങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവ രണ്ടും നിലവിൽ ഒരേ വിലയിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ 2020 മുതൽ ബി‌എം‌ഡബ്ല്യു ഇന്ത്യ ബി‌എസ്‌-VI പതിപ്പുകൾക്ക് ആറ് ശതമാനം വരെ വില ഉയർത്തും.

എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

എന്നാൽ വിപണിയിലെ നിലവിലുള്ള പ്രവണത പോലെ ബി‌എസ്‌-IV മോഡലുകൾക്ക് പ്രത്യേകമായി തയ്യാറാക്കിയ ആനുകൂല്യങ്ങളും ഓഫറുകളും പരിമിതമായ സ്റ്റോക്കുകളിൽ ബി‌എം‌ഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read: ബിഎസ് IV വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഇസൂസു

എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

2019 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ബിഎംഡബ്ല്യു ഇന്ത്യയുടെ വിൽപ്പന 11 ശതമാനം ഇടിഞ്ഞ് 7,049 യൂണിറ്റായിരുന്നു. സമ്പൂർണ്ണ വിൽപ്പന മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ, ബിഎംഡബ്ല്യു ഇന്ത്യയുടെ X7 എസ്‌യുവിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Most Read: സ്കോഡ കാമിക്ക് എസ്‌യുവി അടുത്ത വർഷം വിപണിയിലെത്തും

എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഈ വർഷത്തെ ഇന്ത്യക്കായുള്ള X7 മോഡലുകളെല്ലാം ഇതിനകം തന്നെ കമ്പനി വിറ്റഴിച്ചു. മൂന്ന് മാസത്തിനുള്ളിലാണ് ജർമ്മൻ നിർമ്മാതാക്കൾ ഈ നേട്ടം കൈവരിച്ചത്.

Most Read: ലിഥിയം അര്‍ബന്‍ ടെക്‌നോളജിയില്‍ നിന്ന് ടാറ്റയ്ക്ക് ലഭിച്ചത് 500 ഇലക്ട്രിക്ക് കാറുകളുടെ ഓര്‍ഡര്‍

എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ആഢംബര കാർ വിപണിയിൽ ഞങ്ങളുടെ പുതിയ ഉൽ‌പന്ന പോർട്ട്‌ഫോളിയോ ശ്രദ്ധേയമായ വിൽപ്പന പ്രകടനം കാഴ്ച്ചവെച്ചതിനാൽ 2019 കമ്പനിയെ സംബന്ധിച്ചിടത്തോളം മികച്ചൊരു വർഷമായിരുന്നെന്ന് ബി‌എം‌ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രുദ്രതേജ് സിംഗ് പറഞ്ഞു.

എല്ലാ പെട്രോൾ മോഡലുകളിലും ബിഎസ്-VI കംപ്ലയിന്റ് അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഇനി മുതൽ ബി‌എം‌ഡബ്ല്യു ഇന്ത്യ ഉപഭോക്താക്കൾ‌ക്ക് തങ്ങളുടെ മുഴുവൻ‌ ഉൽ‌പ്പന്ന പോർട്ട്‌ഫോളിയോയിലും ബി‌എസ്-VI കംപ്ലയിന്റ് മോഡൽ തെരഞ്ഞെടുക്കാനാകും. ഏറ്റവും പുതിയ ഉൽ‌പ്പന്നങ്ങൾ‌, ഏറ്റവും പുതിയ സാങ്കേതികവിദ്യ, ബി‌എസ്-IV വകഭേദങ്ങളുടെ പരിമിതമായ സ്റ്റോക്കുകൾക്ക്‌ ആകർഷകമായ ഉടമസ്ഥാവകാശ പാക്കേജുകൾ‌ എന്നിവയുൾ‌പ്പെടെയുള്ള നിരവധി ആകർഷകമായ പാക്കേജുകൾ ബി‌എം‌ഡബ്ല്യു ഉറപ്പുനൽകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW India offers BS VI variants across the entire product portfolio. Read more Malayalam
Story first published: Thursday, November 21, 2019, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X