X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

ഇന്ത്യൻ വിപണിയിലെത്തി മൂന്ന് മാസത്തിനുള്ളിൽ വിറ്റുതീർന്ന് ബിഎംഡബ്ല്യു X7. ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ മോഡലാണ് ഈ വാഹനം. അടുത്ത ബാച്ച് മോഡലുകൾക്കായി കമ്പനി ഇതിനകം തന്നെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി.

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു X7 എസ്‌യുവിയുടെ അടുത്ത ബാച്ചിന്റെ ഡെലിവറികൾ 2020 ജനുവരി മുതൽ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

എക്സ്ഡ്രൈവ് 30d ഡിസൈൻ പ്യുവർ എക്സലൻസ് (DPE) ഡീസൽ, എക്സ്ഡ്രൈവ് 40i പെട്രോൾ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബിഎംഡബ്ല്യു X7 ലഭ്യമാവുക. എസ്‌യുവിയുടെ ഡീസൽ പതിപ്പ് പ്രാദേശികമായി ഉത്‌പാദിപ്പിക്കുമ്പോൾ പെട്രോൾ വകഭേദം CBU (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) വഴി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു.

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

ഇന്ത്യയിലെ കമ്പനിയുടെ വിൽപ്പനയെ സംബന്ധിച്ചിടത്തോളം വളരെ വിജയകരമായ ഒരു ഉൽ‌പ്പന്നമാണെന്ന് ബിഎംഡബ്ല്യു X7 മോഡൽ തെളിയിച്ചതായി ബി‌എം‌ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രുദ്രതേജ് സിംഗ് പറഞ്ഞു. ബി‌എം‌ഡബ്ല്യുവിൽ നിന്നുള്ള മികച്ച ഇൻ-ക്ലാസ് പ്രൊഡക്റ്റ് ഓഫറായതിനാൽ X7-ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമുണ്ടെന്നും കമ്പനി സ്ഥിരീകരിക്കുന്നു.

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു X7 വാഗ്ദാനം ചെയ്യുന്നത്. 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ ട്വിൻ-ടർബോ പെട്രോൾ എഞ്ചിൻ 335 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കും.

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

എക്സ്ഡ്രൈവ് 30d DPE സിഗ്നേച്ചർ വകഭേദത്തിൽ 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ ട്വിൻ-ടർബോ ഡീസൽ യൂണിറ്റാണുള്ളത്. ഇത് 260 bhp, 620 Nm torque എന്നിവ സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക്കേ ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു X7-ന് ഉയരമുള്ളതും ബോക്സി ഡിസൈനുമാണ് ഉൾക്കൊള്ളുന്നത്. വലിയ സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ലുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. കമ്പനിയുടെ വലിയ ഗ്രിൽ ലഭിച്ച ആദ്യത്തെ മോഡലാണ് ഈ എസ്‌യുവി. പിന്നീട് കമ്പനിയുടെ 7 സീരീസ് സെഡാനിലും ഇത് അവതരിപ്പിച്ചു.

Most Read: 2020 ഓട്ടോ എക്സ്പോയിൽ രണ്ട് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, 20 ഇഞ്ച് അലോയ് വീലുകൾ, ട്വിൻ എക്‌സ്‌ഹോസ്റ്റ് എന്നിവ മോഡലിന്റെ മറ്റ് സവിശേഷതകളാണ്.

Most Read: ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

X7-ന്റെ ക്യാബിനിലുടനീളം ആഢംബര, പ്രീമിയം സവിശേഷതകൾ ബി‌എം‌ഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ക്വിൽറ്റഡ് ലെതർ സീറ്റുകൾ, ബോവേഴ്‌സ് & വിൽക്കിൻസ് സറൗണ്ട് സൗണ്ട് സിസ്റ്റം, അഞ്ച് സോൺ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Read: ബിഎസ് VI എഞ്ചിനില്‍ ES300h മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 12.4 ഇഞ്ച് സ്‌പ്ലിറ്റ്, ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേ, പിൻ സീറ്റ് വിനോദത്തിനായി 10.4 ഇഞ്ച് സ്‌ക്രീൻ എന്നിവയും ഇതിലുണ്ട്. പനോരമിക് സൺറൂഫ് ക്യാബിന്റെ മികവും പ്രീമിയവും കൂടുതൽ വർധിപ്പിക്കുന്നു.

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

മിനറൽ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയർ, ടെറ ബ്രൗണ്‍, ആർട്ടിക് ഗ്രേ ബ്രില്യന്റ് ഇഫക്റ്റ്, കാർബൺ ബ്ലാക്ക് എന്നീ ആറ് കളർ ഓപ്ഷനുകളിൽ ബിഎംഡബ്ല്യു X7 ലഭ്യമാകും.

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

അധിക പെയിന്റ് സ്കീം ഉപയോഗിച്ച് എക്സ്ഡ്രൈവ് 40i വാഗ്ദാനം ചെയ്യുന്നു. ആൽപൈൻ വൈറ്റ് (നോൺ-മെറ്റാലിക്), വെർമോണ്ട് ബ്രോൺസ് (മെറ്റാലിക്), സോഫിസ്റ്റോ ഗ്രേ ബ്രില്യന്റ് ഇഫക്റ്റ് (മെറ്റാലിക്).

X7 എസ്‌യുവിയുടെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു X7 എക്‌സ്‌ഡ്രൈവ് 30 DPE സിഗ്‌നേച്ചറിനും എക്‌സ്‌ഡ്രൈവ് 40i-ക്കും 98.9 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW X7 Sold Out In India. Read more Malayalam
Story first published: Tuesday, October 29, 2019, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X