ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

2019 ഏപ്രില്‍ ഒന്നു മുതല്‍ ഭാരത് സ്‌റ്റേജ് 6 (ബിഎസ് VI) എഞ്ചിനോടുകൂടിയ വാഹനങ്ങളാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക. വാഹന നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ പുതിയ എഞ്ചിന്‍ പതിപ്പ് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, മെര്‍സിഡീസ് ബെന്‍സ്, ടൊയോട്ട, ജീപ്പ്, കിയ തുടങ്ങിയവരെല്ലാം ബിഎസ് VI എഞ്ചിനോടുകൂടിയ വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ചു തുടങ്ങി. നിലവില്‍ ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന കാറുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

മാരുതി സുസുക്കി ആള്‍ട്ടോ 800

മാരുതി സുസുക്കിയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലും എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് കാറുമാണ് ആള്‍ട്ടോ 800. ഏപ്രില്‍ മാസത്തില്‍ ബിഎസ് VI മലിനീകരണ നിയന്ത്രണച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആള്‍ട്ടോ 800 -ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

കരുത്തുറ്റ എന്‍ജിനും മികച്ച ഇന്ധനക്ഷമതയുമുള്ള ഇന്ത്യയിലെ ആദ്യ ബിഎസ് VI കംപ്ലൈന്റ് എന്‍ട്രി സെഗ്മെന്റ് കാറാണ് ആള്‍ട്ടോ 800. 24 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ബിഎസ് VI നിലവാരത്തിലുള്ള 796 സിസി എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 47 bhp പവറും 69 Nm torque ഉം സൃഷ്ടിക്കും. 2.93 ലക്ഷം രൂപ മുതല്‍ 4.14 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ എക്‌സഷോറും വില.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ആന്റി-ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക്ക് ബ്രേക്ക്, ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (EDB), റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്രൈവര്‍ എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ പുതിയ സവിശേഷതകള്‍ വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

മാരുതി സുസുക്കി വാഗണ്‍ ആര്‍

ഈ വര്‍ഷത്തിന്റെ ആരംഭത്തിലാണ് പുതിയ വാഗണ്‍ ആറിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. മുന്‍ മോഡലുകളെക്കാള്‍ കൂടുതല്‍ സ്‌റ്റെലിഷായാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. നിരവധി മാറ്റങ്ങള്‍ പുതിയ പതിപ്പില്‍ കാണാന്‍ സാധിക്കും.

Read More: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

1.2 ലിറ്റര്‍, 1.0 ലിറ്റര്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപഷനോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ എഞ്ചിന് അടുത്തിടെയാണ് ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി ഉയര്‍ത്തിയത്. സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗും എബിഎസ് സംവിധാനവും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ലഭ്യമാകും.

Most Read: ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ 83 bhp പവറും 115 Nm torque ഉം സൃഷ്ടിക്കും. ബിഎസ് IV എഞ്ചിനില്‍ 22 കിലോമീറ്റര്‍ ലഭ്യമായിരുന്നെങ്കില്‍ പുതിയ ബിഎസ് VI എഞ്ചിനില്‍ 21.4 കിലോമീറ്റര്‍ മൈലേജ് മാത്രമാണ് ലഭിക്കുക. 5.10 ലക്ഷം രൂപ മുതല്‍ 5.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Most Read: ഇന്ത്യയിൽ ഫോർഡും മഹീന്ദ്രയും ഒന്നിക്കുന്നു

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

മാരുതി സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കി നിരയില്‍ ആള്‍ട്ടോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ മോഡലാണ് സ്വിഫ്റ്റ്. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അല്‍പം മിനുക്ക്പണികളോടെയാണ് നിലവിലുള്ള മോഡല്‍ വിപണിയില്‍ എത്തുന്നത്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ബിഎസ് VI നിര്‍ബന്ധമാക്കിയതോടെ 1.3 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിന്‍ ഉപേക്ഷിക്കാനാണ് മാരുതി തീരുമാനിച്ചിരിക്കുന്നത്. പുതിയ വാഗണ്‍ ആറിന് നല്‍കിയിരിക്കുന്ന ബിഎസ് VI എഞ്ചിന്‍ തന്നെയാണ് സ്വിഫ്റ്റിനും കമ്പനി നല്‍കുന്നത്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ 83 bhp പവറും 115 Nm torque ഉം സൃഷ്ടിക്കും. ബിഎസ് IV എഞ്ചിനില്‍ 22 കിലോമീറ്റര്‍ ലഭ്യമായിരുന്നെങ്കില്‍ പുതിയ ബിഎസ് VI എഞ്ചിനില്‍ 21.4 കിലോമീറ്റര്‍ മൈലേജ് മാത്രമേ ലഭ്യമാകുകയുള്ളു. 5.14 ലക്ഷം രൂപ മുതല്‍ 7.97 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

മാരുതി സുസുക്കി ബലെനോ

സൗന്ദര്യം കൊണ്ടും കരുത്തും കൊണ്ടും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനമായി മാറി മാരുതി സുസുക്കിയുടെ ബലെനോ. അടുത്തിടെയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

പുതിയ പതിപ്പില്‍ ബിഎസ് VI നിലവാരത്തോടെയുള്ള എഞ്ചിനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. 23.87 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

മാരുതി സുസുക്കി ഡിസൈര്‍

ഇന്ത്യന്‍ നിരത്തുകളില്‍ ഇന്നുള്ളതില്‍ ഏറ്റവുമധികം ജനപ്രീതി സ്വന്തമാക്കിയ സെഡാന്‍ വാഹനമാണ് മാരുതി സുസുക്കി ഡിസൈര്‍. ബിഎസ് VI പെട്രോള്‍ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയാണ് പുതിയ ഡിസൈര്‍ വിപണിയില്‍ എത്തുന്നത്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ബിഎസ് VI നിലവാരത്തിലേക്ക് മാറ്റിയിരിക്കുന്നത്. പുതിയ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയതോടെ വാഹനത്തിന്റെ വിലയിലും 15,000 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. 5.82 ലക്ഷം രൂപ മുതല്‍ 8.69 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

വാഗണ്‍ ആര്‍, സ്വിഫ്റ്റിലും നല്‍കിയിരിക്കുന്ന എഞ്ചിന്‍ തന്നെയാണ് ഡിസൈയറിലും കമ്പനി നല്‍കിയിരിക്കുന്നത്. 83 bhp പവറും 115 Nm torque ഉം സൃഷ്ടിക്കും. 21. കിലോമീറ്റര്‍ മൈലേജാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5.84 ലക്ഷം രൂപ മുതല്‍ 8.69 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

മാരുതി സുസുക്കി എര്‍ട്ടിഗ

മികച്ച വില്‍പനയുള്ള എംപിവി മോഡലായ എര്‍ട്ടിഗയുടെ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മോഡല്‍ മാരുതി നിര്‍ത്തി. 2020 ഏപ്രില്‍ ഒന്ന് മുതല്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡ പ്രകാരം രാജ്യത്ത് ബിഎസ് VI നിലവാരത്തിലുള്ള എന്‍ജിന്‍ നിര്‍ബന്ധമാണ്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ഇതിന് മുന്നോടിയായാണ് ബിഎസ് IV നിലവാരത്തിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എര്‍ട്ടിഗയില്‍ നിന്ന് കമ്പനി പിന്‍വലിച്ചത്. പകരം അടുത്തിടെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് കമ്പനി ബിഎസ് VI നിലവാരം നല്‍കിയിരുന്നു. ഈ എഞ്ചിന്‍ 105 bhp പവറും 138 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

മാരുതി സുസുക്കി XL6

എര്‍ട്ടിഗയെ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുറത്തിറക്കുന്ന പുതിയ പ്രീമിയം എംപിവി മോഡലാണ് XL6. എര്‍ട്ടിഗ എംപിവിയെക്കാള്‍ നീളവും വീതിയും ഉയരവും XL6 മോഡലിന് കൂടുതലുണ്ട്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

സീറ്റ, ആല്‍ഫ എന്നീ രണ്ട് വകഭേദങ്ങളിലാണ് XL6 ലഭ്യമാവുക. മാരുതി നിരയില്‍ എര്‍ട്ടിഗയ്ക്ക് തൊട്ടുമുകളിലായിരിക്കും ഇതിന്റെ സ്ഥാനം. 2+2+2 രീതിയില്‍ നാല് ക്യാപ്റ്റന്‍ സീറ്റും ഏറ്റവും പിന്നില്‍ ബെഞ്ച് ടൈപ്പുമാണ് സീറ്റുകള്‍. ഡീസല്‍ എന്‍ജിന്‍ ഈ പതിപ്പില്‍ കമ്പനി നല്‍കിയിട്ടില്ല.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

എര്‍ട്ടിഗയില്‍ നല്‍കിയിരിക്കുന്ന എഞ്ചിന്‍ തന്നെയാണ് ഈ വാഹനത്തിലും കമ്പനി നല്‍കിയിരിക്കുന്നത്. 105 bhp പവറും 138 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. മാനുവലില്‍ 19.01 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 17.99 കിലോമീറ്റര്‍ മൈലേജും ലഭിക്കും. 9.80 ലക്ഷം രൂപ മുതലാണ് വാഹനത്തിന് വില.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

കിയ സെല്‍റ്റോസ്

ഇന്ത്യന്‍ നിരത്തുകളിലേക്ക് ആദ്യമായെത്തുന്ന കിയയുടെ തുടക്കകാരന്‍ സെല്‍റ്റോസിന് മികച്ച് പ്രതികരണമാണ് വിപണി സമ്മാനിച്ചത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് നിരത്തിലെത്തുന്നത്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

മികച്ച സ്റ്റൈലിലും നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ശക്തമായ സുരക്ഷയുടെയും അകമ്പടിയോടെയാണ് സെല്‍റ്റോസ് കോംമ്പാക്ട് എസ്‌യുവി വിപണിയില്‍ എത്തുന്നത്. ആകര്‍ഷകമായ സ്‌പോര്‍ട്ടി രൂപമാണ് സെല്‍റ്റോസിന്റെ സവിശേഷത.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

115 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 bhp കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

9.69 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. മികച്ച സുരക്ഷ സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് സെല്‍റ്റോസ് വിപണിയില്‍ എത്തിയിട്ടുള്ളത്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

നിരത്തുകളിലെ പോലെ തന്നെ ഓഫ് റോഡുകള്‍ക്കും കൂടുതല്‍ ഇണങ്ങുന്ന തരത്തിലാണ് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്കിനെ ഒരുക്കിയിരിക്കുന്നത്. കോമ്പസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് ട്രെയില്‍ഹൊക്ക്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ബിഎസ് VI നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ട്രെയില്‍ഹൊക്കിന് കരുത്തേകുക. ഈ എന്‍ജിന്‍ 173 bhp പവറും 350 Nm torque ഉം സൃഷ്ടിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിന്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

16 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 26.80 ലക്ഷം രൂപയില്‍ വില ആരംഭിക്കുന്ന ട്രെയില്‍ഹൊക്കിനൊയാണ് ജീപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്

ഹ്യുണ്ടായി നിരയില്‍ നിന്നും അടുത്തിടെ വിപണിയില്‍ എത്തിയ വാഹനമാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്. ലുക്കിലും സൗകര്യത്തിലും പഴയ മോഡലുമായി യാതൊരു താരതമ്യവും അവകാശപ്പെടാന്‍ സാധിക്കാത്ത വാഹനമാണ് ഗ്രാന്‍ഡ് i10 നിയോസ്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ബിഎസ് VI -ഓടെയാണ് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ നിയോസില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 83 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും.അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്‍സ്മിഷനുകള്‍ ഇതില്‍ നല്‍കും. 4.99 ലക്ഷം രൂപ മുതല്‍ 7.14 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ടൊയോട്ട ഗ്ലാന്‍സ

സുസുക്കി-ടൊയോട്ട സഹകരണത്തിന്റ ഭാഗമായി പുറത്തിറങ്ങിയ ആദ്യ മോഡലാണ് ഗ്ലാന്‍സ. മാരുതി ബലേനോയുടെ റീബാഡ്ജ് മോഡലാണിത്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

83 bhp പവറും 113 Nm torque ഉം നല്‍കുന്ന 1.2 ലിറ്റര്‍ ബിഎസ് VI പെട്രോള്‍ എന്‍ജിനും മൈല്‍ഡ് ഹൈബ്രിഡില്‍ 90 bhp പവറും 113 Nm torque ഉം 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

7.22 ലക്ഷം മുതല്‍ 8.90 ലക്ഷം വരെയാണ് ഡല്‍ഹി എക്സ്ഷോറൂം വില. വലിപ്പത്തിലും ഡിസൈനിങ്ങിലും സൗകര്യത്തിലും ബലെനോയ്ക്ക് തുല്യനായ വാഹനമാണ് ഗ്ലാന്‍സ. രൂപത്തില്‍ ബലെനോയില്‍നിന്ന് ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ ഗ്ലാന്‍സയ്ക്കുള്ളു.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

മെര്‍സിഡീസ് ബെന്‍സ് S -ക്ലാസ്

മെര്‍സിഡസിന്റെ തനി ഇന്ത്യനാണ് S -ക്ലാസ്. ഇന്ത്യയിലിറങ്ങിയ ഏറ്റവും കരുത്തുറ്റ എന്‍ജിനുമായാണ് S -ക്ലാസിന്റെ വരവ്. ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണത്തിന്റ ഭാഗമായി ബിഎസ് VI വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആ നിയമങ്ങള്‍ അനുസരിക്കുന്ന ആദ്യ മെര്‍സിഡസ് കൂടിയാണ് S -ക്ലാസ്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

1.33 കോടി രൂപ മുതലാണ് ഇന്ത്യയില്‍ വില ആരംഭിക്കുന്നത്. ആറ് സിലിന്‍ഡര്‍ 3.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഇന്‍ലൈന്‍ എന്‍ജിനാണിതിന് വാഹനത്തിന് കരുത്തേകുക. 600 Nm torque ല്‍ 285 bhp യാണ് എഞ്ചിന്‍ കരുത്ത്. സുരക്ഷയ്ക്ക് ഒട്ടും കുറവുവരുത്താതെയാണ് ഇന്ത്യന്‍ S -ക്ലാസ് വരുന്നത്.

ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും ആറ് സെക്കന്‍ഡുകള്‍ മാത്രംമതി. മണിക്കൂറില്‍ 250 കിലോമീറ്ററാക്കി ഇതിന്റെ വേഗത കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
All The BS6 Compliant Cars On Sale In India Now. Read more in Malayalam.
Story first published: Sunday, September 29, 2019, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X