ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

സ്വീഡിഷ് തറവാട്ടില്‍ നിന്നുള്ള വോള്‍വോ XC40 എസ്‌യുവിയുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചു. 39.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

ബിഎസ് VI കരുത്തില്‍ വിപണിയില്‍ എത്തുന്ന വോള്‍വോയുടെ ആദ്യ മോഡല്‍ കൂടിയാണിത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ബിഎസ് VI കരുത്തില്‍ വിപണിയില്‍ എത്തുന്നത്. 190 bhp കരുത്തും 300 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

അതേസമയം 2020 ഏപ്രില്‍ മാസത്തോടെ ഡീസല്‍ പതിപ്പിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 190 bhp കരുത്തും 400 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. ഡീസല്‍ മോഡലില്‍ നിന്നും വ്യത്യസ്തമായി പുതിയ വോള്‍വോ XC40 പെട്രോള്‍ ഓള്‍ വീല്‍ ഡ്രൈവ് വാഹനമായിരിക്കില്ല, ഫ്രണ്ട്-വീല്‍ ഡ്രൈവ് വാഹനം മാത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക്ക് പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിസ്റ്റന്‍സ് അലേര്‍ട്ട്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, ഓട്ടോമാറ്റിക് ഓപ്പണിങ് ബുട്ട് എന്നിവയൊക്കെ വാഹനത്തിന്റെ സവിശേഷതയാണ്.

ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

വോള്‍വോയുടെ കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്‌ഫോമിലാണ് XC40 അണിഞ്ഞൊരുങ്ങിയത്. രൂപത്തില്‍ ചെറുതാണെങ്കിലും മുന്തിയ എസ്‌യുവികളുടെ ലക്ഷ്വറി രൂപഘടന ഉള്‍വശത്തും പ്രകടമാകും.

ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്‍തുണയുള്ള 9.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ഹര്‍മ്മന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, കീലെസ് എന്‍ട്രി എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. റോഡുകളിലേക്ക് നല്ലവണ്ണമുള്ള കാഴ്ചയ്ക്കായി ഉയര്‍ന്ന സീറ്റിങ്ങ് പൊസിഷനും വാഹനത്തിന് കമ്പനി നല്‍കിയിട്ടുണ്ട്.

Most Read: ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

12.3 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിംഗ്, 14 ഹര്‍മ്മന്‍ കാര്‍ഡണ്‍ സ്പീക്കറുകള്‍, ലെതര്‍ സീറ്റുകള്‍, സെന്റര്‍ കണ്‍സോളിന് മുകളിലൂടെ അലുമിനിയം ഇന്‍സേര്‍ട്ടുകളുള്ള ഓള്‍-ബ്ലാക്ക് ഡാഷ്ബോര്‍ഡ്, ക്രിസ്റ്റല്‍ ഗിയര്‍ നോബ് എന്നിവയും അകത്തളത്തെ ആഢംബരമാക്കുന്നു.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കമ്പനി വരുത്തിയിട്ടില്ല.റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, 8 എയര്‍ ബാഗുകള്‍, പൈലറ്റ് അസിസ്റ്റ് സിസ്റ്റം, സിറ്റി സേഫ്റ്റി, റണ്‍ ഓഫ് റോഡ് പ്രൊട്ടക്ഷന്‍, ക്രോസ് ട്രാഫിക് അസിസ്റ്റ്, എബിഎസ്, ഇബിഡി,അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സന്നാഹങ്ങള്‍.

Most Read: ഹാരിയർ, ഹെക്സ മോഡലുകൾക്ക് വൻ ഓഫറുകളുമായി ടാറ്റ

ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഡ്രൈവിങ്ങിനിടയില്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ മുന്‍കൂട്ടി കാണുന്നതാണ് വാഹനത്തിന്റെ പ്രത്യേകതകളിലൊന്ന്. കാല്‍നടയാത്രക്കാര്‍, റോഡ് തടസ്സമുണ്ടാക്കുന്ന വസ്തുക്കള്‍, എന്നിവയ്ക്ക് പുറമെ റോഡിന് കുറുകെചാടാനൊരുങ്ങുന്ന മൃഗങ്ങളെക്കുറിച്ച് പോലും മുന്നറിയിപ്പ് തരാന്‍ വാഹനത്തിന് കഴിയും.

ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു

ഈ അവസ്ഥയില്‍ മുന്നറിയിപ്പ് തരുകയും വേണമെങ്കില്‍ സ്വയം വാഹനം നിയന്ത്രിക്കുകയും വരെ ചെയ്യും. ശ്രേണിയില്‍ ജഗ്വാര്‍ ഇ-പേസ്, ബിഎംഡബ്ല്യു X1, ഔഡി Q3, മെഴ്‌സിഡീസ് ബെന്‍സ് GLA എന്നിവയാണ് XC 40-യുടെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
BS-6 Volvo XC40 Petrol Launched In India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X