സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ബിഎസ് IV കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

പുതുക്കിയ ഭാരത് സ്റ്റേജ് 6 (BS VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2020 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരാനിരിക്കെ, ഉപയോഗിച്ച ഭാരത് സ്റ്റേജ് 4 (BS IV) നിലവാരമുള്ള കാറുകളുടെ വില്‍പ്പന വര്‍ധിച്ചു. മിക്ക വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ വാഹനങ്ങള്‍ എല്ലാം തന്നെ ബിഎസ് VI നിലവാരത്തിലേക്ക് മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ ചില മോഡലുകളുടെ നിര്‍മ്മാണം നിര്‍ത്താനും വാഹന നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

സെക്കന്‍ഡ് ഹാന്‍ഡ് ബിഎസ് IV കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

ഇത്തരത്തില്‍ നിര്‍മ്മാണം നിര്‍ത്താന്‍ ഉദ്ദേശിക്കുന്ന മോഡലുകള്‍ ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകളിലും എക്‌സ്‌ചേഞ്ച് ഓഫറുകളിലുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയില്‍ ബിഎസ് IV കാറുകള്‍ വില്‍ക്കപ്പെടുന്നത് മികച്ച രീതിയില്‍ വിലപേശിയാണ്. നിലവില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയില്‍ ബിഎസ് IV കാറുകള്‍ വില്‍ക്കുന്നതിന് നിബന്ധനകളൊന്നും ഇല്ലെന്നതിനാല്‍ മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ്, ഒഎല്‍എക്‌സ്, ട്രൂബില്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം തന്നെ വില്‍പ്പന സജീവമായി തുടരുകയാണ്. ബിഎസ് IV കാറുകള്‍ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇവ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയിലേക്ക് ഒഴുകിയെത്തുമെന്നും നിലവിലുള്ളതിനെക്കാള്‍ വളരെ താഴ്ന്ന റീസെയില്‍ വിലയില്‍ ഇവ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ കാറിന്റെ ബോഡി ഘടകങ്ങള്‍ കണ്ടെത്തുന്നതിലായിരിക്കും തെല്ലൊന്ന് ബുദ്ധിമുട്ടുക.

സെക്കന്‍ഡ് ഹാന്‍ഡ് ബിഎസ് IV കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

'ബിഎസ് IV വാഹനങ്ങളുടെ റീസെയില്‍ വില കുറഞ്ഞത് കൊണ്ട് തന്നെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണിയില്‍ ഇവയുടെ പ്രാധാന്യം ഏറിയിരിക്കുകയാണ്. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ വരാന്‍ പോവുന്ന ബിഎസ് VI വാഹനങ്ങളുടെ വില വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ പ്രമുഖ ബിഎസ് IV മോഡല്‍ കാറുകളായ സുസുക്കി സ്വിഫ്റ്റ്, ഡിസൈര്‍, ടൊയോട്ട കൊറോള എന്നിവയ്ക്ക് ആവശ്യക്കാരേറും', മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് സിഇഒ അശുതോഷ് പാണ്ഡെ പറയുന്നു. നിര്‍മ്മാണം നിര്‍ത്താന്‍ പോവുന്ന മോഡലുകളായ ഹോണ്ട ബ്രിയോ, ടാറ്റ സഫാരി സ്റ്റോം, ഹ്യുണ്ടായി ഇയോണ്‍, മഹീന്ദ്ര സൈലോ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.

സെക്കന്‍ഡ് ഹാന്‍ഡ് ബിഎസ് IV കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

അന്തരീക്ഷ മലിനീകരണം നിയന്ത്രക്കുന്നതിന്റെ ഭാഗമായാണ് ഗവണ്‍മെന്റ് 2020 -ഓടെ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ട് വരാന്‍ തീരുമാനിച്ചത്. എന്നിരുന്നാലും ബിഎസ് IV കാറുകള്‍ പൂര്‍ണ്ണമായി നിരോധിക്കണമെങ്കില്‍ അധികാരികള്‍ കര്‍ശന നടപടികളുമായി മുന്നിട്ട് വന്നാല്‍ മാത്രമെ സാധ്യമാവൂ.

Most Read Articles

Malayalam
English summary
BS4 Used Car Sales Increase - BS6 Emission Norms Effective From April 2020: read in malayalam
Story first published: Friday, February 15, 2019, 17:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X