ബിഎസ് VI: കാറുകള്‍ക്ക് വില കൂട്ടാതെ മറ്റുവഴിയില്ലെന്ന് ടാറ്റ, വില്‍പ്പന കുറയുമോയെന്നും ആശങ്ക

ഇന്ത്യയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡീസല്‍ എഞ്ചിനോട് കൂടിയുള്ള ചെറുകാറുകളുടെ വിലയില്‍ വന്‍ വര്‍ധനവുണ്ടാക്കുമെന്ന് ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ വാഹന വിഭാഗം പ്രസിഡന്റ് മായങ്ക് പരീക്ക്. ഇത്തരത്തില്‍ ഡീസല്‍ കാറുകളുടെ വിലയില്‍ വര്‍ധനവുണ്ടായാല്‍ അത് വില്‍പ്പനയെ ബാധിക്കുകയും ഭൂരിഭാഗം ഉപഭോക്താക്കളും പെട്രോള്‍ കാറുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഎസ് VI: കാറുകള്‍ക്ക് വില കൂട്ടാതെ മറ്റുവഴിയില്ലെന്ന് ടാറ്റ, വില്‍പ്പന കുറയുമോയെന്നും ആശങ്ക

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ പോവുകയാണെന്ന വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്.

ബിഎസ് VI: കാറുകള്‍ക്ക് വില കൂട്ടാതെ മറ്റുവഴിയില്ലെന്ന് ടാറ്റ, വില്‍പ്പന കുറയുമോയെന്നും ആശങ്ക

2020 ഏപ്രില്‍ മുതല്‍ മാരുതി സുസുക്കി ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുകയാണെന്നും ശേഷം വരും മാസങ്ങളിലോ വര്‍ഷങ്ങളിലോ ഡീസല്‍ കാറുകള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് വരുമ്പോള്‍ ഇവയുടെ ഉത്പാദനം പുനരാരംഭിക്കുമെന്നും മാരുതി സുസുക്കി ചെയര്‍മാന്‍ പ്രസ്താവിച്ചിരുന്നു.

Most Read:ഡീസല്‍ കാറുകള്‍ നിര്‍ത്തിയാലും വലിയ നഷ്ടമുണ്ടാകില്ല: മാരുതി സുസുക്കി

ബിഎസ് VI: കാറുകള്‍ക്ക് വില കൂട്ടാതെ മറ്റുവഴിയില്ലെന്ന് ടാറ്റ, വില്‍പ്പന കുറയുമോയെന്നും ആശങ്ക

ഇതിന് പിന്നാലെയാണ് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വാഹന വിഭാഗം പ്രസിഡന്റും ഇതിനെ കുറിച്ച് പ്രതികരിച്ചത്. ഉയര്‍ന്ന ചെലവ് മുന്നില്‍ക്കണ്ട് മാരുതി സുസുക്കി ഡീസല്‍ കാറുകള്‍ ഉപേക്ഷിച്ചതോടെ ഇന്ത്യയിലെ മറ്റു കാര്‍ നിര്‍മ്മാതാക്കളും മാരുതിയുടെ പാത പിന്തുടരാനുള്ള സാധ്യതയേറി.

ബിഎസ് VI: കാറുകള്‍ക്ക് വില കൂട്ടാതെ മറ്റുവഴിയില്ലെന്ന് ടാറ്റ, വില്‍പ്പന കുറയുമോയെന്നും ആശങ്ക

നിലവില്‍ കോമ്പാക്റ്റ് സെഡാന്‍, ഹാച്ച്ബാക്ക് തുടങ്ങിയ മിക്ക ശ്രേണികളിലെ കാറുകളുടെയും ഡീസല്‍ പതിപ്പ് ടാറ്റ മോട്ടോര്‍സ് വില്‍പ്പനയ്‌ക്കെത്തിക്കുന്നുണ്ട്.

ബിഎസ് VI: കാറുകള്‍ക്ക് വില കൂട്ടാതെ മറ്റുവഴിയില്ലെന്ന് ടാറ്റ, വില്‍പ്പന കുറയുമോയെന്നും ആശങ്ക

ഉദാഹരണത്തിന്, ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ ഹാച്ച്ബാക്കായ ടിയാഗൊയുടെ ഡീസല്‍ പതിപ്പ് കമ്പനി പുറത്തിറക്കുന്നുണ്ട്. ടിഗോര്‍ കോമ്പാക്റ്റ് സെഡാനിലും സമാന സ്ഥിതിയാണുള്ളത്. ടിയാഗൊയുടെ പ്ലാറ്റഫോമും എഞ്ചിനും തന്നെയാണ് ടിഗോര്‍ കോമ്പാക്റ്റ് സെഡാനിലുമുള്ളത്.

ബിഎസ് VI: കാറുകള്‍ക്ക് വില കൂട്ടാതെ മറ്റുവഴിയില്ലെന്ന് ടാറ്റ, വില്‍പ്പന കുറയുമോയെന്നും ആശങ്ക

നെക്‌സോണ്‍ കോമ്പാക്റ്റ് എസ്‌യുവിയിലും സെസ്റ്റ് സെഡാനിലും അടുത്തിടെ കമ്പനി അവതരിപ്പിച്ച ഹാരിയര്‍ എസ്‌യുവിയിലും ഡീസല്‍ എഞ്ചിനുണ്ട്. മറ്റു ടാറ്റ എസ്‌യുവികളായ ഹെക്‌സയും സഫാരി സ്റ്റോമും ഡീസല്‍ പതിപ്പില്‍ മാത്രമെ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുന്നുള്ളൂ.

ബിഎസ് VI: കാറുകള്‍ക്ക് വില കൂട്ടാതെ മറ്റുവഴിയില്ലെന്ന് ടാറ്റ, വില്‍പ്പന കുറയുമോയെന്നും ആശങ്ക

ഏതായാലും അടുത്ത വര്‍ഷത്തോട് കൂടി വലിയ എസ്‌യുവികളിലും ഒരുപക്ഷേ നെക്്‌സോണിലും മാത്രം കമ്പനി ഡീസല്‍ എഞ്ചിന്‍ നിലനിര്‍ത്തിയേക്കും.

Most Read:ഇന്ത്യന്‍ എസ്‌യുവി വിപണിയിലേക്ക് ഹോണ്ട HR-V കൂടി, ഈ വര്‍ഷം വിപണിയില്‍

ബിഎസ് VI: കാറുകള്‍ക്ക് വില കൂട്ടാതെ മറ്റുവഴിയില്ലെന്ന് ടാറ്റ, വില്‍പ്പന കുറയുമോയെന്നും ആശങ്ക

നാല് മീറ്ററില്‍ താഴെയുള്ള ചെറിയ കാറുകളിലെ ഡീസല്‍ എഞ്ചിന് പകരം ടര്‍ബോ പെട്രോള്‍ എഞ്ചിനിലോ, സിഎന്‍ജി, എല്‍പിജി ഓപ്ഷനുകളിലോ ആയിരിക്കും കമ്പനി എത്തിക്കുക.

ബിഎസ് VI: കാറുകള്‍ക്ക് വില കൂട്ടാതെ മറ്റുവഴിയില്ലെന്ന് ടാറ്റ, വില്‍പ്പന കുറയുമോയെന്നും ആശങ്ക

വരും നാളുകളില്‍ വൈദ്യുത വാഹന നിര്‍മ്മാണത്തില്‍ ശ്രദ്ധ ചെലുത്താനായിരിക്കും ടാറ്റ മോട്ടോര്‍സ് കൂടുതല്‍ ശ്രദ്ധിക്കുക. അടുത്ത വര്‍ഷത്തോട് കൂടി തന്നെ ടിയാഗോ, ടിഗോര്‍ വൈദ്യുത കാറുകള്‍ വിപണിയിലെത്താന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന എല്ലാ കാറുകളിലും ഇലക്ട്രിക്ക് ഓപ്ഷന്‍ മുന്നില്‍ക്കണ്ടായിരിക്കും കമ്പനി നിര്‍മ്മിക്കുക.

Source: ET Auto

Most Read Articles

Malayalam
English summary
bs vi will increase the price of diesel cars, tata motors: read in malayalam
Story first published: Monday, April 29, 2019, 11:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X