ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

ജാപ്പനീസ് കാർ നിർമ്മാതാക്കളായ ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലായ സിറ്റിയുടെ ബിഎസ്-VI പതിപ്പിനെ ഈ മാസം വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായി ഹോണ്ട സിറ്റി പെട്രോൾ വകഭേദത്തിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ.

ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

വാഹനത്തിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി ഹോണ്ടയുടെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നുംതന്നെ ഇല്ലെങ്കിലും ബുക്കിംഗുകൾ സ്വീകരിച്ചു തുടങ്ങിയതായി ചില ഹോണ്ട കാർസ് ഡീലർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ കമ്പനി അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ബിഎസ്-VI ഹോണ്ട സിറ്റി പെട്രോളിനുള്ള ഡെലിവറികൾ ഡിസംബർ ആദ്യം ആരംഭിക്കുമെന്നും ഡീലർമാർ പറഞ്ഞു.

ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

അടുത്തിടെയാണ് സിറ്റി സെഡാന്റെ പെട്രോൾ വകഭേദത്തിന് ബിഎസ്-VI അംഗീകാരം ലഭിച്ചത്. ഹോണ്ട ഇന്ത്യയുടെ ആദ്യത്തെ ബിഎസ്-VI കംപ്ലയിന്റ് മോഡലായിരിക്കും സിറ്റി. അതിന്റെ പ്രധാന എതിരാളിയായ മാരുതി സുസുക്കി സിയാസിന്റെ ബിഎസ്-VI പതിപ്പ് നേരത്തെ തന്നെ വിപണിയിലെത്തി തുടങ്ങിയിരുന്നു.

ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

സിറ്റിയുടെ 1.5 ലിറ്റർ, നാല് സിലിണ്ടർ ബിഎസ്-VI പെട്രോൾ എഞ്ചിൻ നിലവിലെ മോഡലിന് തുല്യമായ 119 bhp കരുത്ത് തന്നെ ഉത്പാദിപ്പിക്കും. പുനർനിർമ്മിച്ച പെട്രോൾ യൂണിറ്റ് മാനുവൽ ഗീയർബോക്സുമായി വാഗ്ദാനം ചെയ്യും. അതേസമയം സിവിടി ഓപ്ഷന്റെ ഔദ്യോഗിക വിവരങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

ബിഎസ്-VI പരിഷ്ക്കരണം അവതരിപ്പിക്കുന്നതോടെ ഈ വകഭേദങ്ങൾക്ക് 10% വരെ വില വർധവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. SV, V, VX and ZX എന്നീ നാല് വകഭേദങ്ങളിൽ ഹോണ്ട സിറ്റി ബിഎസ്-VI പെട്രോൾ വാഗ്ദാനം ചെയ്യും. പെട്രോൾ മാനുവൽ പതിപ്പായ ഹോണ്ട സിറ്റിയുടെ അതേ നാല് വകഭേദങ്ങൾ തന്നെയാണ് ഇവ.

ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

ബേസ് മോഡലായ സിറ്റി SV-ക്ക് ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, എൽഇഡി ഡിആർഎൽ, 15 ഇഞ്ച് അലോയ് വീലുകൾ, വിദൂര ലോക്കിംഗ്, പവർ വിംഗ് മിററുകളും വിൻഡോകളും, ഓട്ടോമാറ്റിക്ക് എയർ കണ്ടീഷനർ, ബ്ലൂടൂത്ത് അനുയോജ്യമായ ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവ ലഭിക്കുന്നു.

Most Read: NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

മിഡിൽ വകഭേദമായ V വകഭേദത്തിന് SV പതിപ്പിന്റെ സവിശേഷതകളോടൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കീലെസ് എൻട്രി ആൻഡ് ഗോ, പിൻ ക്യാമറ എന്നിവ കൂടുതലായി ലഭിക്കുന്നു.

Most Read: മഹീന്ദ്ര മറാസോയെ അടിസ്ഥാനമാക്കി ഫോർഡ് എംപിവി ഒരുങ്ങുന്നു

ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

സൺറൂഫ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്, ഓട്ടോ-ഡിമ്മിംഗ് റിയർ-വ്യൂ മിറർ, 16 ഇഞ്ച് വലിയ അലോയ് വീലുകൾ എന്നിവ VX വകഭേദത്തിൽ കാണാം. സൈഡ്, കർട്ടൻ എയർബാഗുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവ ഫീച്ചറുകൾ ഉയർന്ന വകഭേദമായ സിറ്റി ZX-ൽ മാത്രമായി തുടരും.

Most Read: ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ബിഎസ്-VI ഹോണ്ട സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട്

സിറ്റി സെഡാന്റെ ഡീസൽ വകഭേദവും ബി‌എസ്-VI കംപ്ലയിന്റിന് അനുസൃതമായി വിപണിയിലെത്തും. എന്നാൽ അത് പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന സമയ പരിധിക്ക് മുന്നോടിയായി മാത്രമായിരിക്കും വിപണിയിലെത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS6 Honda City bookings open. Read more Malayalam
Story first published: Tuesday, November 5, 2019, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X