ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

മിഡ്-സൈസ് സെഡാൻ വിഭാഗത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നായ ഹോണ്ട സിറ്റിയുടെ പരിഷ്ക്കരിച്ച പതിപ്പ് ഉടൻ വിപണിയിലെത്തും.

ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

രണ്ട് പതിറ്റാണ്ടിലേറെയായി ഹോണ്ട സിറ്റി ഇന്ത്യൻ വിപണിയിലെ സാന്നിധ്യമാണ്. കൂടാതെ പ്രീമിയം സെഡാൻ ശ്രേണിയിലെ ജനപ്രിയ വാഹനം കൂടിയാണിത്. ഇന്ത്യയിൽ പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിനുമുമ്പ്, ഹോണ്ട പുതിയ കാർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറാണ്.

ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

വരാനിരിക്കുന്ന മോഡലിന്റെ വിശദാംശങ്ങൾ അടുത്തിടെ ഇന്റർനെറ്റിലൂടെ പ്രചരിച്ചിരുന്നു. പുതിയ ഹോണ്ട സിറ്റിക്ക് നാല് വകഭേദങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, ഹോണ്ടയുടെ ഇന്ത്യയിലെ ഔദ്യോഗിക ഡീലർഷിപ്പുകൾ വരാനിരിക്കുന്ന ഹോണ്ട സിറ്റിയുടെ ബി‌എസ്-VI പതിപ്പിനായുള്ള ബുക്കിംഗ് സ്വീകരിക്കാനും തുടങ്ങി.

ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

പുതിയ മോഡലിന്റെ എല്ലാ വകഭേദങ്ങളെയും പരാമർശിക്കുന്ന RTO രേഖയെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ഇതോടെ ഹോണ്ടയിൽ നിന്ന് ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിൻ ലഭിക്കുന്ന ആദ്യത്തെ കാറായി സിറ്റി സെഡാൻ മാറും.

ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

കാഴ്ച്ചയിൽ ഹോണ്ട സിറ്റി നിലവിലെ പതിപ്പിന് സമാനമായി തുടരും. ഇന്ത്യയിൽ ബി‌എസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ വിൽക്കുന്നതിനുള്ള അനുമതി ഹോണ്ടയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്.

ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ കാറിന്റെ നിലവിലെ പതിപ്പിലും ലഭ്യമാണ്. ബി‌എസ്-VI മാനദണ്ഡങ്ങൾ നടപ്പാക്കിയതിനുശേഷവും ഇന്ത്യൻ കാറുകളിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ നൽകുന്നത് തുടരുമെന്ന് ഹോണ്ട നേരത്തെ അറിയിച്ചിരുന്നു.

ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

മിഡ്-സൈസ് സെഡാൻ വിഭാഗത്തിൽ ബി‌എസ്-VI കംപ്ലയിന്റ് ലഭിക്കുന്ന രണ്ടാമത്തെ കാറാണ് ഹോണ്ട സിറ്റി. നിലവിൽ, മാരുതി സുസുക്കി സിയാസ് മാത്രമാണ് ഈ ശ്രേണിയിൽ ബി‌എസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്. നവീകരിച്ചതിനുശേഷവും സിറ്റിയിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 119 bhp ഉത്പാദിപ്പിക്കുന്നത് തുടരും.

Most Read: 2020 ടാറ്റ ടിയാഗൊ ഫെയിസ്‌ലിഫ്റ്റിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

ബിഎസ്-VI മോഡൽ സിറ്റിക്കൊപ്പം ഹോണ്ട മാനുവൽ ഗിയർബോക്സായിരിക്കും വാഗ്ദാനം ചെയ്യുക. എന്നാൽ സിവിടി ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷൻ കൂടി അവതരിപ്പിക്കുമോയെന്ന് ഇപ്പോൾ വ്യക്തമല്ല. SV, V, VX and ZX എന്നീ നാല് വകഭേദങ്ങളിൽ ഹോണ്ട സിറ്റി ബിഎസ്-VI പെട്രോൾ വിപണിയിലെത്തും.

Most Read: ക്രാഷ് ടെസ്റ്റില്‍ മാരുതി വാഗണ്‍ആറിന് ലഭിച്ചത് രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രം

ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

വാഹനത്തിന്റെ എല്ലാ പതിപ്പുകളിലും സ്റ്റാൻഡേർഡ് ഡ്യുവൽ എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, എൽഇഡി ഡിആർഎൽ, 15 ഇഞ്ച് അലോയ് വീലുകൾ, റിമോട്ട് ലോക്കിംഗ്, പവർ ഒആർവിഎമ്മുകളും വിൻഡോകളും, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഇൻഫോടെയിൻമെന്റ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യും.

Most Read: ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

ഹോണ്ട സിറ്റിയുടെ V വകഭേദത്തിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, പുഷ്-സ്റ്റാർട്ട് ബട്ടൺ, പിൻ ക്യാമറ എന്നിവ പോലുള്ള അധിക സവിശേഷതകൾ ലഭിക്കുന്നു.

ബി‌എസ്-VI ഹോണ്ട സിറ്റി നാല് വകഭേദങ്ങളിൽ എത്തും

സൺറൂഫ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, ഇന്റീരിയർ മിററിന്റെ ഓട്ടോ ഡിമ്മിംഗ്, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ VX വകഭേദത്തിന് ലഭിക്കും. ഏറ്റവും ഉയർന്ന വകഭേദമായ ZX-ൽ സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
BS6 Honda City variants leaked. Read more Malayalam
Story first published: Thursday, November 7, 2019, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X