ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

2020 ഏപ്രിലിൽ ഒന്നിന് രാജ്യത്ത് നിലവിൽ വരുന്ന പുതിയ മലിനീകരണ നിരോധനചട്ടത്തോടു കൂടി ഡീസൽ എഞ്ചിനുകളുടെ ഉത്പാദനം നിർത്തിയേക്കുമെന്ന് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നു.

ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ അടുത്തിടെ മാരുതി ബിഎസ്-VI ഡീസൽ എഞ്ചിനിലേക്ക് ചുവടുവെയ്ക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ശരിവെയ്ക്കുന്ന രീതിയിൽ കഴിഞ്ഞ ദിവസം എസ്-ക്രോസ്സിന്റെ 1.6 ഡീസൽ മോഡലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അതിനു പിന്നിലെ ഇപ്പോൾ മാരുതി സുസുക്കിയുടെ ജനപ്രിയ എംപിവി വാഹനമായ എർട്ടിഗയുടെ ബിഎസ്-VI ഡീസൽ മോഡലിന്റെ പരീക്ഷണ ചിത്രങ്ങളും പുറത്തുവന്നു. 2018-ൽ പൂർണമായും പരിഷ്ക്കരിച്ച് എത്തിയതിനുശേഷം വിപണിയിൽ മികച്ച വിൽപ്പന കണക്കുകളാണ് എർട്ടിഗ കമ്പനിക്ക് നേടിക്കൊടുക്കുന്നത്.

ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിൽ പെട്രോൾ, സി‌എൻ‌ജി, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ച് എം‌പിവി വിൽപ്പനക്കെത്തുന്നുണ്ട്. നിലവിലെ 1.5 ലിറ്റർ പെട്രോൾ SHVS നാല് സിലിണ്ടർ K15B യൂണിറ്റ് പരമാവധി 104.7 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഗിയർബേക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എർട്ടിഗയിൽ നിലവിലുള്ള 1.5 ലിറ്റർ DDiS 225 ഡീസൽ യൂണിറ്റ് 94 bhp-യും 225 Nm torque ഉം സൃഷ്ടിക്കും. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. വരാനിരിക്കുന്ന 1.6 ലിറ്റർ DDiS നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ആദ്യം എസ്-ക്രോസിലാകും അണിനിരക്കുക.

ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നേരത്തെ എർട്ടിഗയിൽ വാഗ്ദാനം ചെയ്തിരുന്ന 1.3 ലിറ്റർ ഫിയറ്റ് സോഴ്‌സ്ഡ് ഡീസൽ യൂണിറ്റ് മാരുതി സുസുക്കി വിപണിയിൽ നിന്നും നിർത്തലാക്കിയിരുന്നു. അതിനുശേഷം കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ബിഎസ്-IV 1.5 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു എംപിവിയിലും സിയാസിലുമെല്ലാം മാരുതി വാഗ്ദാനം ചെയ്തിരുന്നത്.

ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എന്നാൽ ഇപ്പോൾ ഫിയറ്റിൽ നിന്നുള്ള 1.6 ഡീസൽ എഞ്ചിനാകും മാരുതി ഡീസൽ വാഹനങ്ങളിൽ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഫിയറ്റ്-സോഴ്‌സ്ഡ് 1.6 ലിറ്റർ DDIS 320 ഓയിൽ ബർണറിന്റെ തിരിച്ചുവരവിനുള്ള ഒരു വേദിയായി പരിഷ്ക്കരിച്ച മാരുതി എസ്-ക്രോസ്, എർട്ടിഗ മോഡലുകൾ മാറിയേക്കും.

Most Read: ബിഎസ്-IV മോഡലുകളുടെ വിൽപ്പന 2020 മാർച്ച് വരെ നീട്ടാൻ ഹ്യുണ്ടായി

ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുറത്തുവന്ന എർട്ടിഗയുടെ പരീക്ഷണ ചിത്രങ്ങളിൽ വാഹനത്തിന്റെ പിന്നിൽ ബിഎസ്-VI FS ടാഗ് വ്യക്തമായി കാണാനാകും. ഇത് ഫിയറ്റ് സോഴ്സ്ഡ് എഞ്ചിനെ യൂണിറ്റിനെയാണ് സൂചിപ്പിക്കുന്നത്. എങ്കിലും കമ്പനി വികസിപ്പിച്ചെടുത്ത 1.5 ലിറ്റർ എഞ്ചിനെ ബിഎസ്-VI-ലേക്ക് പരിഷ്ക്കരിച്ച് അവതരിപ്പിക്കുന്ന സാധ്യതയും പൂർണമായും തള്ളിക്കളയാനികില്ല.

Most Read: ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിൽ 7.55 ലക്ഷം രൂപയ്ക്കും 11.20 ലക്ഷം രൂപയ്ക്കും ഇടയിലാണ് എർട്ടിഗയുടെ എക്സ്ഷോറൂം വില. ബിഎസ്-VI കംപ്ലയിന്റിലേക്ക് ഡീസൽ യൂണിറ്റ് നവീകരിക്കുമ്പോൾ ഉയർന്ന ജിഎസ്ടി നൽകേണ്ടി വരും. ഇത് ഡീസൽ എഞ്ചിന്റെ ഗണ്യമായ വില വർധനവിന് വഴിതെളിക്കും.

Most Read: 2020 ഓട്ടോ എക്സ്പോയിൽ മാറ്റുരയ്ക്കാൻ എത്തുന്ന എസ്‌യുവികൾ

ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

1.6 ലിറ്റർ ഡീസൽ എഞ്ചിൻ സജ്ജീകരിച്ച എർട്ടിഗ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കാനും സാധ്യതയുണ്ട്. എന്തായാലും 2020 ഏപ്രിലിനു മുന്നോടിയായി ഡീസൽ പതിപ്പ് വിപണിയിലെത്തും.

Source: Gaadiwaadi

Most Read Articles

Malayalam
English summary
BS6 Maruti Suzuki Ertiga Diesel spied. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X