എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

എം‌ജി ഹെക്ടർ ഹെക്ടറിനെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവിയെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. അതിന്റെ ഭാഗമായി വാഹനത്തിന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടം ആരംഭിച്ചു.

എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്റ്റാൻഡേർഡ് ഹെക്ടറുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധേയമായ വ്യത്യാസം വാഹനത്തിനുണ്ടെന്ന് സ്പൈ ചിത്രങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഏഴ് സീറ്ററിന് പുതിയ പേര് നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

എം‌ജി ഹെക്ടറിൽ നിന്നും വ്യത്യസ്തമായി പുനർ‌രൂപകൽപ്പന ചെയ്‌ത പിൻ‌ ബമ്പർ വാഹനത്തിൽ ഇടംപിടക്കും. മെർസിഡീസ് ബെൻസ് ഉൽ‌പ്പന്നങ്ങളിലേതിനു സമാനമായ ഡ്യുവൽ എക്‌സ്‌ഹോസ്റ്റും ഹെക്ടർ ഏഴ് സീറ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇതിനുപുറമെ, മുൻവശത്ത് പുതിയ ഹെഡ്‌ലൈറ്റ് എൽഇഡി ഡിആർഎല്ലും വാഗ്ദാനം ചെയ്യുന്നു. സ്പൈ ചിത്രങ്ങളിൽ നിന്ന് പുതിയ റിയർ സീറ്റ് ഹെഡ്‌റെസ്റ്റും കാണാൻ സാധിക്കുന്നു. അവ സ്റ്റാൻഡേർഡ് ഹെക്ടറുമായി വ്യത്യസപ്പെട്ടിരിക്കുന്നു. അതായത് എം‌ജി ഹെക്ടർ ബി‌എസ്-VI-ന്റെ രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുടെ സാന്നിധ്യം വലിയ ഹെഡ്‌റെസ്റ്റ് സ്ഥിരീകരിക്കുന്നു.

എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

2019 ജൂലൈയിൽ വിപണിയിൽ എത്തിയതിനുശേഷം എസ്‌യുവി വിഭാഗത്തിൽ മികച്ച വിൽപ്പനയാണ് ഹെക്ടറിന് നേടാനായത്. ശ്രേണിയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാനും വാഹനത്തിനായി.

എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

168 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഫിയറ്റ് സോഴ്‌സ്ഡ് 2.0 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ യൂണിറ്റാണ് എം‌ജി ഹെക്ടറിന് കരുത്ത് പകരുന്നത്.

എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

പെട്രോൾ വകഭേദത്തിൽ 1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 141 bhp പവറും 250 Nm torque ഉം സൃഷ്ടിക്കുന്നു. ഉയർന്ന പെട്രോൾ മൈൽഡ്-ഹൈബ്രിഡ് വകഭേദത്തിൽ 48V ഇലക്ട്രിക് മോട്ടോർ ഉണ്ട്, അത് മികച്ച ഇന്ധനക്ഷമതയും ടോർഖും നൽകുന്നു.

Most Read: പിന്നിട്ടത് ഒമ്പത് വര്‍ഷങ്ങള്‍; 6 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി റെനോ

എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഗിയർ ഓപ്ഷനുകളിൽ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവലും പെട്രോൾ വകഭേദത്തിൽ 6 സ്പീഡ് DCT യൂണിറ്റും തെരഞ്ഞെടുക്കാം. പുതുതായി എത്തുന്ന ഏഴ് സീറ്റർ എം‌ജി എസ്‌യുവിക്കും ഇതേ എഞ്ചിനുകളാകും വാഗ്ദാനം ചെയ്യുക. എന്നാൽ പവർ കൂടിയ ഔട്ട്പുട്ടാകും വാഹനത്തിനുണ്ടാവുക.

Most Read: ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 വാഹനങ്ങളുടെ പട്ടികയിൽ കിയ സെൽറ്റോസും

എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

ആക്രമണാത്മക ഉൽ‌പന്ന തന്ത്രമാണ് തങ്ങൾ പിന്തുടരുന്നതെന്ന് ഹെക്ടറിനെ അവതരിപ്പിക്കുന്ന വേയിൽ എം‌ജി മോട്ടോർ അധികൃതർ സ്ഥിരീകരിച്ചിരുന്നു. അതിൽ പൂർണ ഇലക്ട്രിക്ക് ഉൽ‌പ്പന്നങ്ങളും ഉൾക്കൊള്ളുന്നു.

Most Read: മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്‌ല സൈബര്‍ട്രക്ക് വാരിക്കൂട്ടിയത് രണ്ട് ലക്ഷത്തിലധികം ഓർഡറുകള്‍

എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

കിയ സെൽറ്റോസ് അരങ്ങേറ്റം കുറിച്ച അതേ ഇടവേളയിലാണ് എംജി ഹെക്ടറും ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ രണ്ട് മോഡലുകളുമാണ് ഇന്ന് വിപണിയിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന രണ്ട് മോഡലുകൾ. സവിശേഷതകളെ അടിസ്ഥാനമാക്കി രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലാണ് ഉൾപ്പെടുന്നത്.

എംജി ഹെക്ടർ ഏഴ് സീറ്ററിന്റെ സ്പൈ ചിത്രങ്ങൾ പുറത്ത്

എങ്കിലും എം‌ജി ഹെക്ടറും കിയ സെൽറ്റോസിനും സമാനമായ വിലയാണുള്ളത് എന്നത് ശ്രദ്ധേയമാണ്. ഏഴ് സീറ്റർ എം‌ജി ഹെക്ടർ രാജ്യത്ത് അവതരിപ്പിച്ചു കഴിഞ്ഞാൽ പ്രധാനമായും ടാറ്റ ഗ്രാവിറ്റാസ്, മഹീന്ദ്ര XUV500, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നീ മോഡലുകളാകും എതിരാളികളാവുക.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
BS6 MG Hector seven seater Spied. Read more Malayalam
Story first published: Saturday, November 30, 2019, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X