Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 16 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
രാജ്യം 72ാം റിപ്പബ്ലിക്ക് നിറവില്‍; പ്രൗഡിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം, പരേഡ് കാണാന്‍ കാല് ലക്ഷത്തോളം പേര്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ഒരിടയ്ക്ക് ഇന്ത്യൻ വിപണിയിലെ ജനപ്രിയ എസ്യുവി വാഹനമായിരുന്നു റെനോ ഡസ്റ്റർ. പിന്നീട് പല പുതുതലമുറ മോഡലുകൾ വിപണിയിൽ എത്തിയതോടെ വാഹനത്തിന്റെ വിൽപ്പനയിൽ കാര്യമായ ഇടിവുണ്ടായി. പിന്നീട് ഫെയിസ്ലിഫ്റ്റ് മോഡലിനെ കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ചെങ്കിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ എസ്യുവിയ്ക്ക് സാധിച്ചില്ല.

എങ്കിലും വിപണിയിൽ മോശമല്ലാത്ത വിൽപ്പന നേടാൻ റെനോ ഡസ്റ്ററിന് സാധിക്കുന്നുണ്ട്. അതിനാൽ വരാനിരിക്കുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി വാഹനത്തെ കമ്പനി പരിഷ്ക്കിരിച്ചുകൊണ്ടിരിക്കുകയാണ്.

അതിന്റെ ഭാഗമായി ഡസ്റ്റർ ബിഎസ്-VI-ന്റെ ഇന്ത്യൻ നിരത്തിലെ പരീക്ഷണയോട്ടം റെനോ കഴിഞ്ഞ ദിവസം നടത്തി. പരീക്ഷണം നടത്തിയ മോഡൽ അടുത്തിടെ വിപണിയിലെത്തിയ ഫെയിസ്ലിഫ്റ്റ് മോഡലിന് സമാനമാണ്. രൂപകൽപ്പനയിൽ തീർത്തും പുതിയതല്ല എന്നതിനാൽ ഇത് ഉപഭോക്താക്കളെ എത്രമാത്രം ആകർഷിക്കുമെന്ന് വ്യക്തമല്ല.

എഞ്ചിനെക്കുറിച്ച് പറയുമ്പോൾ പുതിയ ഡസ്റ്റർ ബിഎസ്-VI പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ വാഗ്ദാനം ചെയ്യൂ. 2020 ഏപ്രിലിൽ ബിഎസ്-VI ചട്ടങ്ങള്‍ നിലവില്‍ എത്തുമ്പോള്‍ ഡീസല്‍ വാഹനങ്ങളെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നിലവിലെ വിപണിയിലെ മാന്ദ്യവും വാഹന നിര്‍മ്മാതക്കള്‍ക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച ട്രൈബറിലൂടെ ഒരു പരിധി വരെ മാന്ദ്യത്തെ നേരിടാന്‍ സാധിച്ചെന്ന് കമ്പനി അറിയിച്ചിരുന്നു.

ഡസ്റ്ററിന്റെ ബിഎസ്-VI പെട്രോൾ യൂണിറ്റിൽ ഒന്നിലധികം എഞ്ചിനിൽ ഓപ്ഷനുകൾ റെനോ വാഗ്ദാനം ചെയ്യും. ഡസ്റ്ററിനെ ശക്തിപ്പെടുത്താൻ പര്യാപ്തമായ ഒന്നിലധികം പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ റെനോയ്ക്ക് ഉണ്ട്.

അതിലൊന്നാണ് നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, ഇത് ഇതിനകം തന്നെ ബിഎസ്-IV യൂണിറ്റായി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്. കൂടാതെ, യൂറോപ്യൻ വിപണിയിൽ പുതുതായി അവതരിപ്പിച്ച 1.0 ലിറ്റർ ടർബോ-പെട്രോൾ അല്ലെങ്കിൽ 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയും ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.
Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

റെനോ ഡസ്റ്ററിന്റെ 1.0 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. ഇത് 100 bhp കരുത്തിൽ 160 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. 1.3 ലിറ്റർ TCe ടർബോ പെട്രോൾ എഞ്ചിൻ 115 bhp മുതൽ 160 bhp കരുത്ത് വരെയും 270 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.
Most Read: 2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

1.0-ലൈറ്റ് TCe ടർബോ പെട്രോൾ എഞ്ചിൻ നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനെ പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് റെനോ ഡസ്റ്റർ, ക്യാപ്ച്ർ, ലോഡ്ജി എന്നിവയ്ക്ക് ശക്തി നൽകും. 1.3 എൽ മോട്ടോർ 1.5 എൽ ഡീസൽ എഞ്ചിന് പകരമായി ഉപയോഗിക്കാനുമുള്ള സാധ്യകൾ തള്ളിക്കളായാനാകില്ല. മാനുവൽ, സിവിടി എന്നീ ഗിയർ ഓപ്ഷനുകളാകും ഇത് വിപണിയിലെത്തുക.
Most Read: കോമ്പസിന് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ജീപ്പ്

റെനോ ഡസ്റ്റർ ഫെയ്സ്ലിഫ്റ്റ് ബിഎസ്-IV പതിപ്പിന്റെ ബേസ് മോഡലായ RxE പെട്രോളിന് 7.99 ലക്ഷം രൂപയാണ് പ്രാരംഭവില. ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കുന്നതോടെ വാഹനത്തിന്റെ വിലയിൽ വർധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്. പുതിയ പതിപ്പ് ഫെബ്രുവരിയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source: Rushlane