ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ബുഗാട്ടി

ലോകത്തെ ഏറ്റവും വില കൂടിയ കാറുമായി ബുഗാട്ടി. പുതിയ ലാ വോയത്രെ നൊവ മോഡലിനെ ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. 110 വര്‍ഷം പിന്നിടുന്ന ഐതിഹാസിക വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ലാ വോയത്രെ നൊവ ഹൈപ്പര്‍ കാറിനെ ബുഗാട്ടി ആവിഷ്‌കരിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ബുഗാട്ടി

1939 -ല്‍ രണ്ടാംലോക മഹായുദ്ധത്തെ തുടര്‍ന്ന് ബുഗാട്ടിക്ക് നഷ്ടപ്പെട്ട ടൈപ്പ് 57 SC അറ്റ്‌ലാന്റിക് കാര്‍, ലാ വോയത്രെ നൊവ പതിപ്പിന് പ്രചോദനമാവുന്നു. കറുത്ത കാറെന്നാണ് മോഡലിന്റെ ഫ്രഞ്ച് നാമത്തിന് പിന്നിലെ പൊരുള്‍. ആകെ നാലു SC അറ്റ്‌ലാന്റിക് മോഡലുകളെ മാത്രമെ കമ്പനി ഇതുവരെ പുറത്തിറക്കിയിട്ടുള്ളൂ. ഇതില്‍ മൂന്നെണ്ണം ഇന്നും ജീവിക്കുന്നു.

ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ബുഗാട്ടി

നടന്നുകൊണ്ടിരിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയിലാണ് പുതിയ കാറിനെ ബുഗാട്ടി അവതരിപ്പിച്ചത്. അതിവേഗവും അത്യാഢംബരവും കാറില്‍ മികവുറ്റ് സമന്വയിക്കുന്നു. 1.1 കോടി യൂറോ (ഏകദേശം 87.67 കോടി രൂപ) വിലയിട്ടിരിക്കുന്ന ലാ വോയത്രെ നൊവ പതിപ്പ് ജനീവയില്‍ പ്രദര്‍ശനത്തിനെത്തും മുമ്പുതന്നെ വിറ്റുപോയി.

ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ബുഗാട്ടി

മോഡലിന്റെ ഒരു യൂണിറ്റ് മാത്രമെ നിര്‍മ്മിച്ചിട്ടുള്ളൂ. ഹൈപ്പര്‍ കാര്‍ ഷിറോണാണ് ആധാരമെങ്കിലും സുഖകരമായ യാത്രയ്ക്കാണ് ലാ വോയത്രെ നൊവ പതിപ്പ് പ്രധാന്യം കല്‍പ്പിക്കുന്നത്. ഇതിനായി ഷാസി പരിഷ്‌കരിക്കപ്പെട്ടു. ലിമോസീന്റെ യാത്രാസുഖവും സ്‌പോര്‍ട്‌സ് കാറിന്റെ കരുത്തും പുതിയ ലാ വോയത്രെ നൊവ മോഡല്‍ ഉറപ്പുവരുത്തും.

ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ബുഗാട്ടി

ഷിറോണിലെ 8.0 ലിറ്റര്‍ W16 ക്വാഡ് ടര്‍ബ്ബോ എഞ്ചിനാണ് ബുഗാട്ടി ലാ വോയത്രെ നൊവയിലും. എഞ്ചിന് 1,479 bhp കരുത്തും 1,600 Nm torque ഉം കുറിക്കാന്‍ ശേഷിയുണ്ട്. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തും.

ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ബുഗാട്ടി

ഗാലിബര്‍ കോണ്‍സെപ്റ്റിനെ ഓര്‍മ്മപ്പെടുത്തുന്ന ആറു പുകക്കുഴലുകള്‍ മോഡലിന് പിറകില്‍ ഒരുങ്ങുന്നുണ്ട്. യന്ത്രങ്ങള്‍ ഉപയോഗിക്കാതെ കൈയ്യാല്‍ കടഞ്ഞെടുത്ത കാര്‍ബണ്‍ ഫൈബര്‍ ബോഡിയാണ് കാറില്‍ കമ്പനി ഉപയോഗിക്കുന്നത്.

Most Read: പിനിന്‍ഫറീന ബറ്റിസ്റ്റ, ഇത് ബുഗാട്ടിക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരുന്ന ഹൈപ്പര്‍ കാര്‍

ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ബുഗാട്ടി

പുറംമോടിയില്‍ പൂശിയിട്ടുള്ള തിളങ്ങുന്ന കറുപ്പ് നിറം മോഡലിന്റെ ആകര്‍ഷണീയത കൂട്ടുന്നു. ബുഗാട്ടി കാറുകളുടെ പതിവ് മുഖമുദ്ര ലാ വോയത്രെ നൊവയില്‍ കാണാം. ബോണറ്റിന് കുറുകെയുള്ള പ്രത്യേക ഡിസൈന്‍ വര പിറകില്‍ സ്‌പോയിലര്‍ വരെ നീളും.

ലോകത്തെ ഏറ്റവും വിലകൂടിയ കാറുമായി ബുഗാട്ടി

ഉയര്‍ത്തിയ വിന്‍ഡ്‌സ്‌ക്രീനും മൂടിവെച്ച എഞ്ചിന്‍ ബേയും മോഡലിന്റെ ഡിസൈന്‍ സവിശേഷതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബുഗാട്ടി #bugatti
English summary
2019 Geneva Motor Show: Bugatti La Voiture Noire Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X