റോഡരികിൽ കാർ ഉപേക്ഷിച്ചാൽ പിഴ 36,000 രൂപ

ലോകത്തിലെ തിരക്കേറിയതും അപകടകരവുമായ നിരത്തുകളിലൊന്നാണ് ഇന്ത്യയിലേത്. വര്‍ധിച്ച് വരുന്ന വാഹനങ്ങളുടെ എണ്ണം നിരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. ട്രാഫിക്ക് ജാം, അപകടങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് ഇവ കാരണമുണ്ടാകുന്നത്. രാജ്യത്തെ തിരക്കേറിയ നഗരങ്ങളിലൊന്നായ ബെംഗളൂരുവില്‍ ഇവ സ്ഥിരം കാഴ്ചയാണ്.

റോഡരികിൽ കാർ ഉപേക്ഷിച്ചാൽ പിഴ 36,000 രൂപ

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പദ്ധതിയിലാണ് ബെംഗളൂരു ട്രാഫിക്ക് പൊലീസ്. പൊതുനിരത്തുകളില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെടുന്ന കാറുകളും ഈ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നെന്ന് തിരിച്ചറിഞ്ഞ പൊലീസ്, ഇവയുടെ ഉടമകള്‍ക്ക് പിഴ വിധിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.

റോഡരികിൽ കാർ ഉപേക്ഷിച്ചാൽ പിഴ 36,000 രൂപ

ബ്രേക്ക്ഡൗണ്‍ ആയതോ അല്ലെങ്കില്‍ മറ്റെന്തിങ്കിലും കാരണത്താല്‍ റോഡുകളില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകളില്‍ നിന്ന് മണിക്കൂറിന് 50 രൂപയെന്ന നിരക്കില്‍ പിഴ ഈടാക്കും.

റോഡരികിൽ കാർ ഉപേക്ഷിച്ചാൽ പിഴ 36,000 രൂപ

അതായത് പ്രതിദിനം 1,200 രൂപയാവും ഉടമ നല്‍കേണ്ടി വരിക. ഒരു മാസത്തോളം വാഹനം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെങ്കില്‍ ഇത് 36,000 രൂപയെന്ന ഭീമന്‍ തുകയാവും. വാഹനം റോഡില്‍ കിടന്ന ആകെ മണിക്കൂറുകള്‍ കണക്കാക്കിയാവും പിഴ ഈടാക്കുക.

റോഡരികിൽ കാർ ഉപേക്ഷിച്ചാൽ പിഴ 36,000 രൂപ

ബ്രേക്ക്ഡൗണ്‍ ആയ ഒട്ടനവധി കാറുകളാണ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നത്. പുതിയ നടപടിയെത്തുന്നതോടെ ഭീമന്‍ പിഴ ഒഴിവാക്കാനയുള്ള ശ്രമങ്ങള്‍ ഈ വാഹന ഉടമകളുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

റോഡരികിൽ കാർ ഉപേക്ഷിച്ചാൽ പിഴ 36,000 രൂപ

റോഡിലെ സുഗമമായുള്ള യാത്രയ്ക്ക് മിക്കപ്പോഴും തടസമായി നിലകൊള്ളുന്നത് ഇത്തരത്തിലുള്ള വാഹനങ്ങളാണെന്നാണ് പൊലീസിന്റെ വാദം.

Most Read: ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

റോഡരികിൽ കാർ ഉപേക്ഷിച്ചാൽ പിഴ 36,000 രൂപ

ഇത്തരത്തില്‍ റോഡിലുപേക്ഷിച്ച് പോവുന്ന വാഹനങ്ങള്‍ക്ക് വന്‍ പിഴയാണ് മിക്ക വിദേശ രാജ്യങ്ങളിലും ഈടാക്കുന്നത്. അതുകൊണ്ട് തന്നെ ഇവ എത്രയും പെട്ടെന്ന് പൊതുനിരത്തുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉടമകള്‍ നിര്‍ബന്ധിതരാവുന്നു.

Most Read: കാര്‍ വാങ്ങാം ലളിതമായ രീതിയില്‍, പുതിയ ലീസ് സംവിധാനം അവതരിപ്പിച്ച് ഹ്യുണ്ടായി - വീഡിയോ

റോഡരികിൽ കാർ ഉപേക്ഷിച്ചാൽ പിഴ 36,000 രൂപ

സ്വകാര്യ-സര്‍ക്കാര്‍ വാഹനങ്ങളുള്‍പ്പടെ എല്ലാ തരത്തിലുള്ള വാഹനങ്ങളും പുതിയ നടപടിയുടെ കീഴില്‍ വരുമെന്നും പൊലീസ് അറിയിച്ചു.

Most Read: നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

റോഡരികിൽ കാർ ഉപേക്ഷിച്ചാൽ പിഴ 36,000 രൂപ

മാത്രമല്ല, ഇതിനു ശേഷവും ഉടമകളുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ലെങ്കിലും പൊലീസ് മുന്‍കൈയ്യെടുത്ത് ഇവ നിരത്തുകളില്‍ നിന്ന് നീക്കം ചെയ്യുകയും ഇതിന് വരുന്ന ചിലവുകള്‍ കൂടി ചേര്‍ത്ത് ഉടമകളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യും. നടപടിയുടെ ആദ്യം ഘട്ടം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഡ്രൈവുകള്‍ ബെംഗളൂരു പൊലീസ് നടത്തി വരികയാണ്.

*ചിത്രങ്ങള്‍ പ്രതീകാത്മകം

Source:Bangalore Mirror

Most Read Articles

Malayalam
English summary
Car Abandoning In Public Roads Of India Leads To Be fined Up to Rs.36,000. Read In Malayalam
Story first published: Wednesday, May 29, 2019, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X