കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

ഗൂഗിളും പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ കാന്റാര്‍ ടിഎന്‍എസും സംയുക്തമായി നടത്തിയ പഠനം വെളിപ്പെടുത്തുന്നത്, നേരിട്ട് ഡീലര്‍ഷിപ്പുകളില്‍ ചെന്ന് അന്വേഷിക്കുന്നതിനേക്കാളേറെ ഇന്ത്യയിലെ ഭൂരിഭാഗം കാര്‍ വില്‍പ്പനയെയും സ്വാധീനിക്കുന്നത് ഓണ്‍ലൈന്‍ റിസര്‍ച്ചുകളാണെന്നാണ്.

കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

കാറുകളെക്കുറിച്ചുള്ള വിവരങ്ങള്‍, താരതമ്യം, റിസര്‍ച്ചിംഗ് എന്നിവ നടത്താന്‍ ഭൂരിഭാഗം ഇന്ത്യക്കാരും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണ് പഠന കണക്കുകള്‍ പറയുന്നത്.

കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

ഒരുപക്ഷേ, 2018 -ലെ 90 ശതമാനം കാര്‍ വില്‍പ്പനയും നടന്നിരിക്കുന്നത് ഡിജിറ്റല്‍ സ്വാധീനമാണെന്ന് വേണമെങ്കില്‍ പറയാം. 2016 -ല്‍ ഇത് 74 ശതമാനമായിരുന്നു.

Most Read: 'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

"ദ് ഡ്രൈവ് ടു ഡിസൈഡ് 2018" വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ ഇന്ത്യയും കാന്റാര്‍ ടിഎന്‍എസും പറയുന്നത ഉപഭോക്താവ് കാര്‍ വാങ്ങാന്‍ തീരുമാനമെടുക്കുന്നവയില്‍ സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകങ്ങള്‍ ഇവയൊക്കെയാണ്; വീഡിയോ(80%), സെര്‍ച്ചുകള്‍ (90%), ബ്രാന്‍ഡ് വെബ്‌സൈറ്റുകള്‍ (56%).

കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

പ്രമുഖ ബ്രാന്‍ഡുകളാവട്ടെ ഓണ്‍ലൈനിലാണിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

പഴയ രീതികളില്‍ നിന്ന് വ്യത്യസ്തമായി ഏത് ബ്രാന്‍ഡ് തിരഞ്ഞെടുക്കണം ഏത് രീതിയിലുള്ള വാഹനമായിരിക്കണം എന്ന കാര്യങ്ങള്‍ കൃത്യമായി ഉപഭോക്താക്കള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.

കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

മാത്രമല്ല വാഹന നിര്‍മ്മാതാക്കള്‍ ഓണ്‍ലൈന്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ തുടങ്ങിയതോടെ ബ്രാന്‍ഡ് സ്വിച്ചിംഗ് കുറഞ്ഞിട്ടുണ്ട് എന്നാണ് സ്ഥിതിവിവരങ്ങള്‍.

Most Read: യമഹയെ തള്ളിമാറ്റി റോയല്‍ എന്‍ഫീല്‍ഡ് ആദ്യ അഞ്ചില്‍

കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

ഒരു ബ്രാന്‍ഡില്‍ നിന്ന് മറ്റൊരു ബ്രാന്‍ഡിലേക്ക് മാറുന്നതിനെയാണ് ബ്രാന്‍ഡ് സ്വിച്ചിംഗ് എന്ന് പറയുന്നത്. 2016വ -ല്‍ ഇത് 11% ആയിരുന്നെങ്കില്‍ 2018 -ലേക്ക് വന്നാലിത് 7 % ആയി കുറഞ്ഞിരിക്കുന്നു.

കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

2016 നെയപേക്ഷിച്ച് ഇരട്ടിയോളം ശതമാനമാണ് വാഹനങ്ങളെക്കുറിച്ചുള്ള വീഡിയോ കാണുന്നതില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ധിച്ചിരിക്കുന്നത് (43% മുതല്‍ 80% വരെ).

കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

മുകളില്‍ പറഞ്ഞ പോലെ ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളും ഡീലര്‍ഷിപ്പുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. തൊട്ടടുത്തുള്ള ഡീലര്‍ഷിപ്പ് ഷോറൂമിലേക്ക് പോവുന്നതിനേക്കാളേറെ 60 ശതമാനം ഉപഭോക്താക്കളും ഇഷ്ടപ്പെടുന്നത് ഇവയെല്ലാം ഓണ്‍ലൈനിലൂടെ അടുത്തറിയാനാണ്.

കാര്‍ നോക്കാന്‍ ഡീലര്‍ഷിപ്പിലെത്തുന്നവര്‍ ചുരുക്കം, പുതുതലമുറയ്ക്കിഷ്ടം ഓണ്‍ലൈന്‍ പഠനം

വാഹനത്തിന്റെ വിലയ്ക്ക് പുറമെ ഓഫറുകള്‍, ഡീലര്‍ഷിപ്പ് ലൊക്കേഷന്‍, മെയിന്റനെന്‍സ്, റിവ്യൂകള്‍ എന്നിവയെക്കുറിച്ച് അറിയാനും ഭൂരിഭാഗം പേരും തിരഞ്ഞടുക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. നിര്‍മ്മാതാക്കളുമായും ഡീലര്‍മാരുമായും ആശയവിനിമയം നടത്താനും വിവരങ്ങളെല്ലാം വിരല്‍ക്കുമ്പില്‍ ലഭിക്കുന്നതുമാവാം ഇതിന് കാരണം.

Most Read Articles

Malayalam
English summary
90% Of Car Sales In India Influenced By Online Research - New Study By Google And Kantar TNS: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X