പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ വാഹനവിപണികളിലൊന്നാണ് ഇന്ത്യന്‍ വാഹന വിപണി. അതിനാല്‍ തന്നെ എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളും തങ്ങളുടെ സാനിധ്യം ഇവിടെ അറിയിച്ചിട്ടുണ്ട്.നില്‍വില്‍ അല്‍പ്പം പ്രതിസന്ധികള്‍ നേരിടുന്നെങ്കിലും വളരെയധികം സാധ്യതകളുള്ള രംഗമാണിത്.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

എന്നാല്‍ ഇത്ര വലിയ വിപണിയായിട്ടും ഇന്ത്യയിലേക്ക് എത്തിപ്പെടാത്ത നിരവധി വാഹനങ്ങളുണ്ട്. പക്ഷേ ഇവയില്‍ പലതും നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ കാലങ്ങളായി വിപണിയിലുണ്ട് എന്നതാണ് മറ്റൊരു സത്യം. ഇത്തരത്തില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കില്ലാത്തതും പാക്കിസ്ഥാനില്‍ ഉള്ളതുമായ വാഹനങ്ങളുടെ പട്ടിക താഴെ നല്‍കിയിരിക്കുന്നു.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

1. ടൊയോട്ട ഹിലക്‌സ്

അടുത്തിടെ വാഹന പ്രേമികളുടെ ഹൃദയത്തില്‍ ഇസുസു D-മാക്ക്‌സ് V- ക്രോസ്സ് ഇടം പിടിക്കുന്നതു വരെ ഇന്ത്യന്‍ വിപണിയില്‍ പിക്ക്അപ്പ് ട്രക്കുകള്‍ക്ക് വലിയ പ്രാചരം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവയ്ക്ക് അനേകം ആവശ്യക്കാറുള്ളതാണ് പാക്ക് വിപണി. ഹിലക്‌സ് പിക്ക്അപ്പ് ട്രക്കിന്റെ സിംഗിള്‍, ഡബിള്‍ ക്യാബ് പതിപ്പുകള്‍ ടൊയോട്ട ഇവിടെ നല്‍കുന്നു.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

ടൊയോട്ട ഫോര്‍ച്ച്യൂണര്‍ പോലും ഈ ഹിലക്‌സ് ട്രക്കിനെ ആസ്പദമാക്കിയുള്ള വാഹനമാണ്. കൂടുതല്‍ ഫീച്ചറുകളും, സുഖസൗകര്യങ്ങളും ഫോര്‍ച്ച്യൂണറില്‍ ലഭിക്കുന്നു എന്ന് മാത്രം. 128 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.7 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

2. ടൊയോട്ട അവാന്‍സ

അവാന്‍സയേ ടൊയോട്ടയുടെ തന്നെ ഇന്നോവ ക്രിസ്റ്റയുടെ ചെറിയ പതിപ്പ് എന്ന് വിളിക്കാം. പാക്ക് വിപണിയില്‍ കുറയ്ച്ചു നാളുകളായി വില്‍പ്പനയിലുള്ള വാഹനമാണിത്. ദക്ഷിണ പൂര്‍വ്വേഷ്യന്‍ മേഖലകളില്‍ വളരെ പ്രസിദ്ധമായ വാഹനത്തില്‍ 103 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

അധികം വലിപ്പമേറിയ വാഹനമല്ലെങ്കിലും ഇന്ത്യ വിപണിയിലെ എര്‍ട്ടിഗയിലെ പോലെ ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. വാഹനത്തെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് നിര്‍മ്മാതാക്കള്‍ക്ക് ഇതുവരെ ഒരു ആലോചനയുമില്ല.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

3. സുസുക്കി ജിംനി

രാജ്യത്തെ വാഹന പ്രേമികള്‍ക്കുണ്ടായ ഏറ്റവും വലിയൊരു നഷ്ടം ജിംനിയെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സുസുക്കി എടുത്ത തീരുമാനമാണ്. നാളുകളായി പാക്ക് വിപണിയില്‍ വാഹനം വില്‍പ്പനയിലുള്ള വാഹനത്തിന്റെ ഏറ്റവും പുതിയ പതിപ്പിനായി കാത്തിരിക്കുകയാണവര്‍. നിലവില്‍ പാക്കിസ്ഥാനില്‍ പ്രചാരത്തിലുള്ള ജിംനി പൂര്‍ണ്ണമായി 4വീല്‍ ഡ്രൈവ് സംവിധാനത്തോടെ എത്തുന്ന കോമ്പാക്ട് എസ്‌യുവിയാണ്.

Most Read: ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

ജിപ്‌സിക്ക് കരുത്ത് നല്‍കുന്ന അതേ G13 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. 80 bhp കരുത്തും 110 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. നിരവധി മാറ്റങ്ങളോടെയാണ് വാഹനത്തിന്റെ പുതിയ പതിപ്പ് എത്തുന്നത്. പുതു തലമുറ ജിംനിയെ സുസുക്കി ഇന്ത്യയിലേക്കും എത്തിക്കും, എന്നാല്‍ ഇന്ത്യന്‍ പതിപ്പിന് അല്‍പ്പം കൂടെ വലിപ്പമേറിയ ബോഡിയും, പ്രത്യേക ഡ്രൈവ് ടെറൈന്‍ സെറ്റപ്പുമാവും കമ്പനി നല്‍കുക.

Most Read: ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

4. ബിഎംഡബ്ല്യു M2

ഇന്ത്യയില്‍ ബിഎംഡബ്ല്യു സെഡാന്‍ നിര 3 സീരീസില്‍ നിന്ന് ആരംഭിക്കുമ്പോള്‍, പാക്കിസ്ഥാനിന് അല്‍പ്പം കൂടി വില കുറഞ്ഞ 2 സീരീസും ലഭിക്കുന്നു. പെര്‍ഫോമന്‍സ് വാഹനമായ M2 ഉള്‍പ്പടെ 2 സീരീസ് നിരയിലെ സകല വാഹനങ്ങളും കമ്പനി ഇവിടെ വില്‍പ്പനയ്ക്ക് എത്തിക്കുന്നു.

Most Read: എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

370 bhp കരുത്തും 465 Nm torque ഉം പുറപ്പെടുവിക്കുന്ന 3.0 ലിറ്റര്‍ സ്രെയിറ്റ്-സിക്‌സ് എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്. വാഹനത്തെ 2020-21 കാലയളവില്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ എത്തിച്ചേക്കാം.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

5. ഹോണ്ട HR-V

പാക്കിസ്ഥാനില്‍ പ്രചാരത്തിലുള്ള ഒരു ക്രോസോവര്‍ എസ്‌യുവിയാണ് പല അന്താരാഷ്ട്ര വിപണിയിലും വെസെല്‍ എന്ന് അറിയപ്പെടുന്ന HR-V. ഹോണ്ടയുടെ വാഹന നിരയില്‍ BR-V ക്കും CR-V ക്കും ഇടയിലാണ് HR-V -യുടെ സ്ഥാനം.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

ഈ വാഹനത്തെ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞു, ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ ഇവ ഇന്ത്യന്‍ നിരത്തുകളിലെത്താം.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

6. സുസുക്കി വിറ്റാര

പരിഷ്‌കരണങ്ങളും ഫെയ്‌സ്‌ലിഫ്റ്റുകളും ലഭിച്ച അധിക സുസുക്കി വാഹനങ്ങള്‍ പാക്കിസ്ഥാനില്‍ ലഭിക്കില്ലെങ്കിലും സുസുക്കിയുടെ വിറ്റാര എസ്‌യുവി ഇവിടെ ലഭ്യമാണ്. ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന വിറ്റാര ബ്രെസ്സ ഇതിന്റെ ചെറു പതിപ്പാണ്.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

115 bhp കരുത്ത് സൃഷ്ടിക്കുന്ന 1.6 ലിറ്റര്‍ നാല് സിലണ്ടര്‍ ഡീസല്‍ എഞ്ചിനാണ് പാക്ക് പതിപ്പില്‍ കമ്പനി നല്‍കുന്നത്. ഇന്ത്യന്‍ വിപണിയിലും 2020 -ല്‍ വാഹനത്തെ പുറത്തിരക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

7. ടൊയോട്ട റഷ്

കുറച്ചു കാലങ്ങളായി പാക്കിസ്ഥാനില്‍ വില്‍പ്പനയിലുള്ള ക്രോസോവര്‍ വാഹനമാണ് ടൊയോട്ട റഷ്. അടിസ്ഥാനപരമായി ഫോര്‍ച്ച്യൂണറിന്റെ ചെറു പതിപ്പാണ് റഷ്. 6000 rpm -ല്‍ 103 bhp കരുത്തും 4200 rpm -ല്‍ 136 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഇരട്ട VVT-i നാലു സിലണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍ വരുന്നത്.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ഓപ്ഷനുകളില്‍ ക്രോസോവര്‍ എസ്‌യുവി ലഭ്യമാവും. ഔദ്യോഗികമായി അറിവൊന്നും ഇല്ലെങ്കിലും വാഹനത്തെ അടുത്ത വര്‍ഷം നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് കരുതുന്നത്.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

8. കിയ സ്‌പോര്‍ടേജ്

അടുത്തിടെ സെല്‍റ്റോസുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. എന്നാല്‍ പാക്കിസ്ഥാനില്‍ വളരെ നാലുകളായി നിരത്തുകളിലുള്ള ഒരു ബ്രാന്‍ഡാണ് കിയ.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

ആഗോള വിപണിയിലുള്ള സ്‌പോര്‍ടേജ് എന്ന മോഡലും കിയ ഇവിടെ നല്‍കുന്നു. 182 bhp കരുത്ത് നല്‍കുന്ന 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍ കമ്പനി പ്രധാനം ചെയ്യുന്നത്.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

9. ടൊയോട്ട ഹയേസ്

പാക്കിസ്ഥാന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള വലിപ്പമേറിയ വാഹനാണ് ഹയേസ്. വാണിജ്യ വാഹന രംഗത്ത് ഏറ്റവും പ്രിയമേറിയ മോഡലാണിത്. 13 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഹനം 2.5 ലിറ്റര്‍ ഡീസല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാവും.

പാക്കിസ്ഥാനില്‍ ലഭിക്കുന്നതും ഇന്ത്യയില്‍ ലഭിക്കാത്തതുമായ ചില വാഹനങ്ങള്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹയേസിനെ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് പല ശ്രുതികളും ഉയര്‍ന്നിരുന്നു, എന്നാല്‍ ടൊയോട്ട വെല്‍ഫയര്‍ എന്ന മോഡലിനെയാവും ഇന്ത്യയില്‍ പുറത്തിറക്കുക.

Most Read Articles

Malayalam
English summary
Cars that are sold in Pakistan but not in India. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X