വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

ഇന്ത്യയിലെ വാഹന വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ മാന്ദ്യത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തൊഴിൽ മേഖലയേയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഡിസ്കൗണ്ടുകളും മറ്റ് സ്കീമുകളും വാഗ്ദാനം ചെയ്ത് തകർച്ചയെ മന്ദഗതിയിലാക്കാൻ നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ട്.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

തങ്ങളുടെ ശ്രേണിയിലെ മുൻനിര വിൽപ്പനക്കാരായിരുന്ന നിരവധി കാറുകൾ ഇപ്പോൾ വിൽപ്പന കണക്കുകളിൽ വളരെ പിന്നിലാണ്. എന്നിരുന്നാലും നിലവിലെ സാമ്പത്തിക മാന്ദ്യത്തെ ബാധിക്കാത്ത കുറച്ച് കാറുകളുണ്ട് വിപണിയിൽ. ഇവ താരതമ്യേന മികച്ച വിൽപ്പനയാണ് കൈവരിക്കുന്നത്. വാഹന വിപണിയിലെ തകർച്ച ബാധിക്കാത്ത വാഹനങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

ഹ്യുണ്ടായി വെന്യു

2019 ലെ ഹ്യുണ്ടായിയുടെ ആദ്യത്തെ പുതിയ കാറാണ് വെന്യു. നാല് മീറ്ററിൽ താഴെയുള്ള എസ്‌യുവി ശ്രേണിയിലെ വിപണി കീഴടക്കാനും വളരെ പെട്ടന്നു തന്നെ വെന്യുവിന് സാധിച്ചു. വളരെക്കാലമായി ഈ വിഭാഗത്തിൽ മികച്ചു നിന്നിരുന്ന മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ബെസ്റ്റ് സെല്ലർ എന്ന പദവി ഈ വാഹനം സ്വന്തമാക്കി.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ വളരെ വൈകി എത്തിയിട്ടും തന്ത്രപരമായ വിലനിർണയം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാണ് വേഗത്തിൽ വിജയം കണ്ടെത്താൻ വെന്യുവിന് സാധിച്ചത്. വാഹനത്തിന്റെ പുതിയ രൂപകൽപ്പനയും പ്രീമിയം ലുക്കുമാണ് വെന്യുവിനെ വേറിട്ടു നിർത്തുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകളുടെ ലഭ്യതയും ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനും വാഹനത്തിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാനുള്ള പ്രധാന ഘടകങ്ങളായി മാറി.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

നിരവധി ഫീച്ചറുകളാണ് കമ്പനി വെന്യുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം വിശ്വസനീയമായ ഹ്യുണ്ടായിയുടെ റീസെയിൽ മൂല്യവും വാഹനത്തിന്റെ വിജയത്തിന് പിന്നിലെ മറ്റൊരു കാരണമാണ്. വെന്യുവിനും ഏറ്റവും പുതിയ ഗ്രാൻഡ് i10 നിയോസിന്റെയും വിപണിയിലുള്ള സ്വാധീനം ഹ്യുണ്ടായിയുടെ മൊത്തത്തിലുള്ള വിൽപ്പനയെ താങ്ങി നിർത്തി.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

കിയ സെൽറ്റോസ്

മാന്ദ്യത്തെ മറികടന്ന് വിൽപ്പനയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു എസ്‌യുവിയാണ് കിയ സെൽറ്റോസ്. 2019 ഓഗസ്റ്റിൽ 6,200 യൂണിറ്റ് സെൽറ്റോസ് കോംപാക്റ്റ് എസ്‌യുവിയാണ് കിയ മോട്ടോഴ്‌സ് വിറ്റഴിച്ചത്. വിൽപ്പനയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വാഹന നിർമാതാക്കളുടെ റെക്കോർഡ് തകർക്കാനും കിയക്ക് സാധിച്ചു.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

ഹ്യുണ്ടായി ക്രെറ്റ, എം‌ജി ഹെക്ടർ എന്നീ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ കിയ സെൽ‌റ്റോസിന്റെ അടിസ്ഥാന വില Rs. 9.69 ലക്ഷം രൂപയാണ്. ഇതാണ് വാഹനത്തിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. കൂടാതെ, ട്രിം ലെവലുകൾ, എഞ്ചിൻ ഓപ്ഷനുകൾ, ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവയിൽ ധാരാളം വകഭേദങ്ങളാണ് കിയ വാഗ്ദാനം ചെയ്യുന്നത്.

Most Read: അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്രയെന്ന് ഊഹിക്കാമോ?

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

ടാറ്റാ ഹാരിയർ അല്ലെങ്കിൽ എം‌ജി ഹെക്ടർ പോലുള്ള വലിയ വാഹനം ആവശ്യമില്ലാത്തവർക്കുള്ള മികച്ച തെരഞ്ഞെടുപ്പാകും കരുത്തേറിയതും സുസജ്ജവുമായ സെൽറ്റോസ് എസ്‌യുവി.

Most Read: ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

എംജി ഹെക്ടർ

കഴിഞ്ഞ ജൂണിലാണ് എംജി ഹെക്ടർ ഇന്ത്യൻ വിപണിയിലെത്തിയത്. അന്നുമുതൽ മികച്ച വിൽപ്പനയാണ് വാഹനത്തിനുള്ളത്. എസ്‌യുവിയുടെ ബുക്കിംഗ് 28,000 ആയപ്പോൾ ബുക്കിംഗ് കമ്പനി നിർത്തിവച്ചു. 2019 ഓഗസ്റ്റിൽ എം‌ജി ഹെക്ടർ 2,018 യൂണിറ്റ് വിൽപ്പന നടത്തി. ജൂലായിൽ നടത്തിയ 1,508 യൂണിറ്റ് വിൽപ്പനയേക്കാളും 30% വർധനവാണ് സൂചിപ്പിക്കുന്നത്.

Most Read: യൂട്ടിലിറ്റി നിരയില്‍ പുതിയ നാഴികകല്ല് സൃഷ്ടിച്ച് മാരുതി സുസുക്കി

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

ഹെക്ടറിന്റെ വിജയത്തിന്റെ ഒരു പ്രധാന ഘടകം അതിന്റെ വിലനിർണ്ണയവും വിലയ്ക്കൊത്ത മൂല്യവുമാണ്. 12.18 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. നിരവധി ഫീച്ചറുകളാണ് വാഹനത്തിൽ കമ്പനി അണി നിരത്തുന്നത്. അതിൽ കൂടുതലും ഈ ശ്രേണിയിലെ ആദ്യത്തേതുമാണ്. സെഗ്‌മെന്റിലെ ഏറ്റവും വലിയ എസ്‌യുവി കൂടിയാണ് ഹെക്ടർ.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

എം‌ജി വാഗ്ദാനം ചെയ്യുന്ന ആകർഷകമായ ഓഫറുകളും സ്കീമുകളും വാഹനത്തിന്റെ വിജയത്തിനു പിന്നിലെ മറ്റൊരു കാരണമായിരിക്കാം. അതിൽ ബൈബാക്ക് ഗ്യാരൻറിയും വെയിറ്റിംഗ് പിരീഡ് റിവാർഡുകളും ഉൾപ്പെടുന്നു. എസ്‌യുവി ബുക്ക് ചെയ്തിട്ടും ഇതുവരെ ലഭിക്കാത്തവർക്ക് ഒരു നിശ്ചിത തുക ക്രെഡിറ്റ് നൽകുന്നു. ഡെലിവറി സമയത്ത് ഔദ്യോഗിക ആക്സസറികൾ വാങ്ങാനായി ഈ ക്രെഡിറ്റ് പിന്നീട് ഉപയോഗിക്കാം.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

മാരുതി സുസുക്കി എർട്ടിഗ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എംപിവി വാഹനമാണ് മാരുതി സുസുക്കിയുടെ എർട്ടിഗ. 2018 അവസാനത്തോടെ എർട്ടിഗയെ അടിമുടി പരിഷ്ക്കരിച്ച് വിപണിയിലെത്തിച്ചു. അന്നുമുതൽ എം‌പിവിയുടെ വിൽ‌പന ക്രമാതീധമായി വർധിച്ചു.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

എർട്ടിഗ വളരെയധികം പ്രായോഗികത വാഗ്ദാനം ചെയ്യുന്നു. ഒപ്പം യുക്തിസഹമായ കരുത്തേറിയ എഞ്ചിനും വാഹനത്തിനെ ഉപഭോക്താക്കളെ ആകർഷിക്കുന്നു. ശ്രേണിയിലെ ഈ വിലയിൽ നേരിട്ട് മറ്റ് എതിരാളികളില്ല എന്നുള്ളതാണ് വാഹനത്തിന്റെ മറ്റൊരു വിജയം. മാരുതി ഒരു സി‌എൻ‌ജി പതിപ്പും എം‌പിവിയുടെ ഒരു ഫ്ലീറ്റ്-ഓപ്പറേറ്റർ പ്രത്യേക പതിപ്പും എർട്ടിഗ വാഗ്ദാനം ചെയ്യുന്നു. ഇത് വിൽപ്പനയെ കൂടുതൽ സഹായിക്കുന്നു.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

മാരുതി സുസുക്കി ഇക്കോ

മാരുതി സുസുക്കി ഇക്കോ ഈ പട്ടികയിൽ ഇടംപിടിച്ചത് ധാരാളം ആളുകളെ ആശ്ചര്യപ്പെടുത്തും. നിരവധി പ്രീമിയം ഫീച്ചറുകളും ടൺ കണക്കിന് വേരിയന്റുകളും ഉള്ള ഈ ലിസ്റ്റിലെ മറ്റ് കാറുകളിൽ നിന്ന് വ്യത്യസ്തമാണ് ഇക്കോ. ഇന്ത്യയിൽ ഏഴ് പേർക്ക് യാത്ര ചെയ്യാനാകുന്ന ഏറ്റവും താങ്ങാവുന്ന മോഡലാണ് ഈ വാഹനം.

വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

അതാനാൽ മികച്ച വിൽപ്പനയാണ് ഇക്കോയ്ക്ക് ലഭിക്കുന്നത്. ഇക്കോയുടെ അടിസ്ഥാന മോഡലിന് വെറും 3.5 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഈ വില പരിധിയിലെ ഏക ഓപ്ഷനായിരുന്ന ഓമ്‌നി നിർത്തലാക്കിയതാണ് ഇക്കോയുടെ മികച്ച വിൽപ്പനയ്ക്ക് പിന്നിലെ ഒരു പ്രധാന കാരണം. കൂടാതെ ഒരു സി‌എൻ‌ജി പതിപ്പ് ഈ കാർ വാഗ്ദാനം ചെയ്യുന്നതും തീർച്ചയായും ഇക്കോയ്ക്ക് ഒരു പ്ലസ് പോയിന്റാണ്.

Most Read Articles

Malayalam
English summary
cars that are BEATING the slowdown. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X