25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വൈദ്യുത വാഹന വിപ്ലവത്തിന് തിരികൊളുത്താന്‍ ഇന്ത്യ

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നിനും ഇവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെയും ഭാഗമായി അടുത്തിടെയാണ് ഗവണ്‍മെന്റ് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്. അതില്‍ പ്രധാനമായ ഒന്നാണ് രാജ്യത്തെ ഹൈവേകളിലും മറ്റ് പ്രധാന റോഡുകളിലും 25 കിലോമീറ്റര്‍ ഇടവിട്ട് ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്നത്.

25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വൈദ്യുത വാഹന വിപ്ലവത്തിന് തിരികൊളുത്താന്‍ ഇന്ത്യ

രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും 2030 -ഓടെ ഇന്ത്യന്‍ നിരത്തുകളിലോടുന്ന വാഹനങ്ങളില്‍ 25 ശതമാനവും വൈദ്യുതമാക്കി മാറ്റാനുമാണ് ഗവണ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്.

25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വൈദ്യുത വാഹന വിപ്ലവത്തിന് തിരികൊളുത്താന്‍ ഇന്ത്യ

ഇതിനായി 2016 -ലെ മോഡല്‍ ബില്‍ഡിംഗ് ബൈലോസ് (MBBL), 2014 -ലെ അര്‍ബ്ബന്‍ റീജിയണല്‍ ഡെവലപ്പ്‌മെന്റ് പ്ലാന്‍ ഫോര്‍മുലേഷന്‍ & ഇംപ്ലിമെന്റേഷന്‍ (URDPFI) എന്നിവയില്‍ നിരവധി ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര നഗരകാര്യ വികസന മന്ത്രാലയം അറിയിക്കുന്നത്.

Most Read:വില്‍പ്പന 1,000 യൂണിറ്റ് പിന്നിട്ടു, വിപണിയില്‍ തരംഗമായി ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും

25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വൈദ്യുത വാഹന വിപ്ലവത്തിന് തിരികൊളുത്താന്‍ ഇന്ത്യ

നിര്‍ദ്ദേശങ്ങള്‍ പറയുന്നത്, ഹെവി ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി ഹൈവേകളില്‍ 100 കിലോമീറ്റര്‍ പരിധിയില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി ചുരുങ്ങിയത് ഒരു ചാര്‍ജിംഗ് സ്‌റ്റേഷനെങ്കിലും വേണമെന്നാണ്.

25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വൈദ്യുത വാഹന വിപ്ലവത്തിന് തിരികൊളുത്താന്‍ ഇന്ത്യ

റസിഡന്‍ഷ്യല്‍ മേഖലകളിലും ചാര്‍ജിംഗ് പോയിന്റുകള്‍ കൊണ്ട് വരാനും ഗവണ്‍മെന്റിന് പദ്ധതിയുണ്ട്. മാത്രമല്ല റോഡുകളുടെ ഇരുവശങ്ങളിലായി 25 കിലോമീറ്റര്‍ ഇടവിട്ട് പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനും നിര്‍ദ്ദേശമുണ്ട്.

25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വൈദ്യുത വാഹന വിപ്ലവത്തിന് തിരികൊളുത്താന്‍ ഇന്ത്യ

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ വൈദ്യുത വാഹന വിപണിയില്‍ ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്. മഹീന്ദ്രയുടെ ഏറ്റവും പുതിയ എസ്‌യുവിയായ XUV300, വൈകാതെ തന്നെ ഇലക്ട്രിക്കായി വരുമെന്ന് കമ്പനി അറിയിച്ച് കഴിഞ്ഞു.

25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വൈദ്യുത വാഹന വിപ്ലവത്തിന് തിരികൊളുത്താന്‍ ഇന്ത്യ

വാഗണ്‍ആറിന്റെ ഇലക്ട്രിക്ക് പതിപ്പ് വിപണിയിലെത്തിക്കുമെന്ന് മാരുതിയും. ഇതിന് പുറമെ ഗവണ്‍മെന്റും വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 50,000 രൂപയുടെ കിഴിവും കുറഞ്ഞ പലിശയുള്ള ലോണ്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.

25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വൈദ്യുത വാഹന വിപ്ലവത്തിന് തിരികൊളുത്താന്‍ ഇന്ത്യ

ഇന്ത്യയില്‍ വൈദ്യുത വാഹനലോകത്തിന്റെ വളര്‍ച്ച പ്രാരംഭ ഘട്ടത്തിലാണ്. ഇവ പ്രോത്സാഹിപ്പിക്കാനായി ഗവണ്‍മെന്റും വാഹന നിര്‍മ്മാതാക്കളും വിവിധ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച് കൊണ്ടിരിക്കുന്നത്.

Most Read:കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി - വീഡിയോ

25 കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, വൈദ്യുത വാഹന വിപ്ലവത്തിന് തിരികൊളുത്താന്‍ ഇന്ത്യ

വൈദ്യുത കാറുകളുടെ കടന്ന് വരവോടെ വാഹനങ്ങള്‍ കാരണമുണ്ടാവുന്ന മലിനീകരണത്തിന്റെ തോത് ഒരു പരിധി വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
electric charging stations after every 25 kilometers in india: read in malayalam
Story first published: Friday, February 22, 2019, 15:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X