ഇന്ത്യ പിടിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്, എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

സിട്രണ്‍ ബ്രാന്‍ഡുമായാണ് പ്യൂഷോയുടെ അടുത്തവരവ്. ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ ഇതുവരെ നടത്തിയ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. പക്ഷെ പിന്തിരിയാന്‍ കമ്പനി തയ്യാറല്ല. ഇന്ത്യന്‍ മണ്ണില്‍ മൂന്നാം അങ്കത്തിന് തയ്യാറെടുക്കുന്ന പിഎസ്എ ഗ്രൂപ്പ് ഇക്കുറി സിട്രണിനെയാണ് കൂടെക്കൂട്ടിയിരിക്കുന്നത്.

ഇന്ത്യ പിടിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്, എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി അടുത്തവര്‍ഷം ആദ്യപാദം വിപണിയിലെത്തും. ഔദ്യോഗിക വരവ് മുന്‍നിര്‍ത്തി പുതിയ എസ്‌യുവിയെ അടുത്തിടെ ചെന്നൈയില്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇതേ C5 എയര്‍ക്രോസ് മോഡലിന്റെ യൂറോ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റ് ഫലം പുറത്തു വന്നിരിക്കുകയാണ്.

ഇന്ത്യ പിടിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്, എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഇടി പരീക്ഷയില്‍ മികവാര്‍ന്ന നാലു സ്റ്റാര്‍ വിജയം സിട്രണ്‍ എസ്‌യുവി കുറിച്ചു. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 33.4 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 42.6 പോയിന്റും സിട്രണ്‍ C5 എയര്‍ക്രോസ് കരസ്ഥമാക്കി. ഫ്രഞ്ച് വാഹന നിര്‍മ്മാതക്കളായ സിട്രണിന്റെ ഏറ്റവും പുതിയ മോഡലാണ് C5 എയര്‍ക്രോസ്.

Most Read: ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

ഇന്ത്യ പിടിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്, എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, പോള്‍ ടെസ്റ്റ് എന്നിങ്ങനെ വിവിധ ടെസ്റ്റുകള്‍ യൂറോ NCAP ക്രാഷ് ടെസ്റ്റ് പരീക്ഷണത്തിലുണ്ട്. ഇവയെല്ലാം വിജയകരമായി സിട്രണ്‍ എസ്‌യുവി മറികടന്നു. വഴിയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന പ്രത്യേക സംവിധാനങ്ങളും C5 എയര്‍ക്രോസില്‍ സജ്ജമാണ്.

ഇന്ത്യ പിടിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്, എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

സുരക്ഷയുടെ കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ C5 എയര്‍ക്രോസില്‍ കാണാം. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, സൈഡ് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, മുന്‍ ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഡ്രൈവര്‍ അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ എസ്‌യുവിയിലുണ്ട്.

ഇന്ത്യ പിടിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്, എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ഇതിന് പുറമെ ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ സേഫ്റ്റി പ്ലസ് പാക്കും C5 എയര്‍ക്രോസില്‍ ലഭ്യമാണ്. ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ്, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് ഇന്റര്‍ - അര്‍ബന്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിങ് പെഡസ്ട്രിയന്‍, സൈക്കിളിസ്റ്റ് ഡിറ്റക്ഷന്‍ സംവിധാനങ്ങളില്‍ സേഫ്റ്റി പ്ലസ് പാക്കില്‍പ്പെടും.

Most Read: ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

ഇന്ത്യ പിടിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്, എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

രാജ്യാന്തര വിപണിയില്‍ മൂന്നു എഞ്ചിന്‍ പതിപ്പുകളാണ് സിട്രണ്‍ C5 എയര്‍ക്രോസില്‍. 2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എസ്‌യുവിയില്‍ തുടിക്കുന്നു. ഇതില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ ടര്‍ബ്ബോ യൂണിറ്റുകള്‍ 128 bhp കരുത്തു കുറിക്കും. ഇതേസമയം വലിയ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 178 bhp കരുത്താണ് അവകാശപ്പെടുന്നത്.

മൂന്നു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍, എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ ലഭ്യമാണ്. ഇന്ത്യയില്‍ മോഡലിനെ പ്രാദേശികമായി നിര്‍മ്മിക്കാനാണ് സിട്രണിന്റെ തീരുമാനം. കമ്പനിയുടെ ചെന്നൈ ശാലയില്‍ നിന്നും C5 എയര്‍ക്രോസ് യൂണിറ്റുകള്‍ പുറത്തിറങ്ങും. ഘകടങ്ങളുടെ പ്രാദേശിക സമാഹരണം പരമാവധി കൂട്ടി എസ്‌യുവിയുടെ വില നിയന്ത്രിച്ചു നിര്‍ത്താനാണ് സിട്രണ്‍ മുന്‍കൈയ്യെടുക്കുക.

Most Read Articles

Malayalam
കൂടുതല്‍... #പൂഷോ #peugeot
English summary
Citroen C5 Aircross Euro NCAP Crash Test Results Revealed. Read in Malayalam.
Story first published: Friday, April 12, 2019, 14:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X