C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ സിട്രണ്‍ ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പായി. ഇന്നലെ ചെന്നൈയില്‍ കമ്പനിയുടെ C5 എയര്‍ക്രോസ്സ് എസ്‌യുവി അവതരിപ്പിക്കുന്ന ചടങ്ങിലാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ തുടക്കം കുറിക്കുന്ന കാര്യം കമ്പനി വ്യക്തമാക്കിയത്. C5 എയര്‍ക്രോസ്സ് എസ്‌യുവി തന്നെയായിരിക്കും ഇന്ത്യയിലെത്തുന്ന ആദ്യ സിട്രണ്‍ കാര്‍. ഫ്രഞ്ച് ഓട്ടോമോട്ടിവ് കമ്പനിയായ ഗ്രൂപ്പ് PSA -യുടെ കീഴിലുള്ള വാഹന നിര്‍മ്മാതാക്കളാണ് സിട്രണ്‍.

C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

2017 -ല്‍ ഇന്ത്യയുടെ ഐതിഹാസിക വാഹനമായ അംബാസഡറിനെ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സില്‍ നിന്ന് ഏറ്റെടുത്ത കമ്പനി കൂടിയാണ് ഗ്രൂപ്പ് PSA. 2020 -ല്‍ ആയിരിക്കും C5 എയര്‍ക്രോസ്സ് എസ്‌യുവിയെ സിട്രണ്‍ ഇന്ത്യയിലെത്തിക്കുക.

C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

2021 മുതല്‍ എല്ലാ വര്‍ഷവും പുതിയൊരു കാര്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനും പദ്ധതിയുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 2021 മുതല്‍ സിട്രണ്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ ചെന്നൈയില്‍ C K ബിര്‍ല ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ വച്ചായിരിക്കും നിര്‍മ്മിക്കുക.

Most Read:വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

ഇതിനായി C K ബിര്‍ല ഗ്രൂപ്പുമായി ധാരണയിലെത്തിയതായി ഗ്രൂപ്പ് PSA അറിയിച്ചു. ഈ ഫാക്ടറിയില്‍ വച്ച് നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിച്ചതിന് ശേഷം മാത്രമായിരിക്കും മറ്റ് വിപണികളില്‍ അണിനിരത്തുക.

C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

ഫ്രഞ്ച് കാര്‍ നിര്‍മ്മാതക്കളില്‍ നിന്നുള്ള ആദ്യ സിട്രണ്‍ C5 എയര്‍ക്രോസ്സ് എസ്‌യുവി വലുപ്പത്തിലും മുന്‍പന്തിയിലായിരിക്കും. 4,500 mm നീളവും 1,840 mm വീതിയും 1,670 mm ഉയരവും എസ്‌യുവി കുറിക്കും.

C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

2,730 mm ആയിരിക്കും സിട്രണ്‍ C5 എയര്‍ക്രോസ്സ് എസ്‌യുവിയുടെ വീല്‍ബേസ്. കൂടാതെ 230 mm ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള ഈ ഭീമന്‍ എസ്‌യുവി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഒന്നായിരിക്കും.

C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

രണ്ട് ഡീസല്‍ പതിപ്പുകളിലും ഒരു പെട്രോള്‍ പതപ്പിലുമാണ് സിട്രണ്‍ C5 എയര്‍ക്രോസ്സ് എസ്‌യുവി രാജ്യാന്ത വിപണികളില്‍ ലഭ്യമാവുന്നത്. 1.5 ലിറ്റര്‍ ശേഷിയുള്ളതായിരിക്കും പെട്രോള്‍ എഞ്ചിനും താഴ്ന്ന ഡീസല്‍ എഞ്ചിനും.

Most Read:ഉയരങ്ങള്‍ കീഴടക്കി ഹ്യുണ്ടായി വെന്യു, പുതിയ ടീസര്‍ വീഡിയോ പുറത്ത്

C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

ടര്‍ബോചാര്‍ജിംഗ് എഞ്ചിനുകളായ ഇവ 128 bhp സൃഷ്ടിക്കാന്‍ കഴിവുള്ളതായിരിക്കും. ഉയര്‍ന്ന ഡീസല്‍ പതിപ്പിലെ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ കുറിക്കുക 177.5 bhp കരുത്തായിരിക്കും. ആറ് സ്പീഡ് മാനുവല്‍ & എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിങ്ങനെയായിരിക്കും എസ്‌യുവിയിലെ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen C5 Aircross Showcased — First SUV From French Marque To Arrive In 2020: read in malayalam
Story first published: Thursday, April 4, 2019, 11:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X