സിട്രണ്‍ C5 എയര്‍ക്രോസിന്റെ ആദ്യ വരവ് 10 നഗരങ്ങളില്‍ മാത്രം

എംജി മോട്ടോര്‍സ്, കിയ വാഹന നിര്‍മ്മാതാക്കള്‍ക്ക് പിന്നിലെ ഇന്ത്യന്‍ വാഹനവിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണ്‍. C5 എയര്‍ക്രോസ് എസ്‌യുവിയാണ് സിട്രണ്‍ നിരയിയില്‍ നിന്നും ആദ്യം ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന വാഹനം.

സിട്രണ്‍ C5 എയര്‍ക്രോസിന്റെ ആദ്യ വരവ് 10 നഗരങ്ങളില്‍ മാത്രം

2020 സെപ്തംബറേടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്.

സിട്രണ്‍ C5 എയര്‍ക്രോസിന്റെ ആദ്യ വരവ് 10 നഗരങ്ങളില്‍ മാത്രം

തുടക്കത്തില്‍ 10 നഗരങ്ങളില്‍ മാത്രമേ വാഹനം വിപണിയില്‍ എത്തുതയുള്ളു. എന്നാല്‍ ഏതൊക്കെ നഗരങ്ങളിലാണ് അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. C5 എയര്‍ക്രോസ് എസ്‌യുവി നിരയില്‍ എത്തുന്നതുകൊണ്ട് വല കുറഞ്ഞ ഒരു മോഡലും അധികം താമസിക്കാതെ വിപണിയില്‍ എത്തും.

സിട്രണ്‍ C5 എയര്‍ക്രോസിന്റെ ആദ്യ വരവ് 10 നഗരങ്ങളില്‍ മാത്രം

ഹാച്ച്ബാക്ക് നിരയിലേക്കാകും മോഡല്‍ വില്‍പ്പനയ്ക്ക് എത്തുക. പിന്നാലെ 2023 -ഓടെ സിട്രണ്‍ നിരയില്‍ നിന്നും നാലു മോഡലുകള്‍ കൂടി വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു. ഹ്യുണ്ടായി ട്യൂസണ്‍, സ്‌കോഡ കരോക്ക്, ജീപ്പ് കോമ്പസ് എന്നിവരാണ് C5 എയര്‍ക്രോസിന്റെ വിപണിയിലെ എതിരാളികള്‍.

സിട്രണ്‍ C5 എയര്‍ക്രോസിന്റെ ആദ്യ വരവ് 10 നഗരങ്ങളില്‍ മാത്രം

ആദ്യ കാഴ്ചയില്‍ തന്നെ സ്പോര്‍ട്ടി ഭാവമുള്ള വാഹനമാണ് C5 എയര്‍ക്രോസ്. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഉയര്‍ന്ന ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് സവിശേഷതകള്‍. ആഢംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് വാഹനത്തിന്റേത് എന്നാണ് റിപ്പോര്‍ട്ട്.

സിട്രണ്‍ C5 എയര്‍ക്രോസിന്റെ ആദ്യ വരവ് 10 നഗരങ്ങളില്‍ മാത്രം

ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്. അതേസമയം വാഹനത്തിന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സിട്രണ്‍ C5 എയര്‍ക്രോസിന്റെ ആദ്യ വരവ് 10 നഗരങ്ങളില്‍ മാത്രം

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്.

Most Read: ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങുമായി ഹ്യുണ്ടായി വെന്യു

സിട്രണ്‍ C5 എയര്‍ക്രോസിന്റെ ആദ്യ വരവ് 10 നഗരങ്ങളില്‍ മാത്രം

വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി 360 ഡിഗ്രി ക്യാമറ, റിവേഴ്സ് ക്യാമറ, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നിവയും ഇടം പിടിച്ചേക്കും.

Most Read: അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

സിട്രണ്‍ C5 എയര്‍ക്രോസിന്റെ ആദ്യ വരവ് 10 നഗരങ്ങളില്‍ മാത്രം

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് C5 എയര്‍ക്രോസ് അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റും.

Most Read: 24 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി മാരുതി സുസുക്കി വാഗൺആർ

സിട്രണ്‍ C5 എയര്‍ക്രോസിന്റെ ആദ്യ വരവ് 10 നഗരങ്ങളില്‍ മാത്രം

24X7 സമയം സിട്രണ്‍ ഡീലര്‍ഷിപ്പുകളുമായി ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ വിവിധ സംവിധാനങ്ങള്‍ വാഹനങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക സഹാരണം പരമാവധി കൂട്ടി മോഡലുകളുടെ വില കമ്പനി നിയന്ത്രിച്ചു നിര്‍ത്തും. ഇതിനായി തമിഴ്‌നാട്ടില്‍ രണ്ടു ശാലകള്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen C5 Aircross to be available in only 10 cities at launch. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X