അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വാഹനവിപണിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍. C5 എയര്‍ക്രോസ് എസ്‌യുവി തന്നെയാണ് ഇന്ത്യയിലെത്തുന്ന ആദ്യ സിട്രണ്‍ കാര്‍.

അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എസ്‌യുവി നിരയിലേക്ക് എത്തുന്ന C5 എയര്‍ക്രോസ് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിട്രണ്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം 2020 സെപ്റ്റംബറില്‍ അവതരിപ്പിക്കുമെന്ന് സിട്രോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് റോളണ്ട് ബൗചറ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെയാണ് പുതുച്ചേരിയിലെ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. നാല് വാഹനങ്ങളാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ സ്‌പോര്‍ട്ടി ഭാവമുള്ള വാഹനമാണ് C5 എയര്‍ക്രോസ്.

അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഉയര്‍ന്ന ബോണറ്റ്, ഫ്‌ലോട്ടിങ് റൂഫ് എന്നിവയാണ് സവിശേഷതകള്‍. ആഢംബര വാഹനങ്ങള്‍ക്ക് സമാനമായ അകത്തളമാണ് വാഹനത്തിന്റേത് എന്നാണ് റിപ്പോര്‍ട്ട്.

അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്. അതേസമയം വാഹനത്തിന്റെ എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും വാഹനത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്.

അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി 360 ഡിഗ്രി ക്യാമറ, റിവേഴ്‌സ് ക്യാമറ, ഇലക്ട്രിക്ക് പാര്‍ക്കിങ് ബ്രേക്ക്, കീലെസ് എന്‍ട്രി ആന്‍ഡ് സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റന്‍സ് എന്നിവയും ഇടം പിടിച്ചേക്കും.

Most Read: 3 മാസത്തെ പ്രയ്തനം, ചെലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകള്‍ക്കൊപ്പമാണ് C5 എയര്‍ക്രോസ് അവതരിക്കുക. C5 മാത്രമല്ല, ഇനി വരാനിരിക്കുന്ന സിട്രണ്‍ കാറുകള്‍ മുഴുവന്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റും. 24X7 സമയം സിട്രണ്‍ ഡീലര്‍ഷിപ്പുകളുമായി ഡിജിറ്റല്‍ കണക്ടിവിറ്റി ഉറപ്പുവരുത്താന്‍ വിവിധ സംവിധാനങ്ങള്‍ വാഹനങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read: ബിഎസ് VI -ലേക്ക് പരിഷകരിച്ച് മറാസോ; ആദ്യ ചിത്രങ്ങള്‍ പുറത്ത്

അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

C5 എയര്‍ക്രോസിന് ശേഷം ഓരോ വര്‍ഷം ഓരോ പുതിയ കാര്‍ എന്ന കണക്കെ പിടിമുറുക്കാനാണ് സിട്രണിന്റെ തീരുമാനം. പ്രാദേശിക സഹാരണം പരമാവധി കൂട്ടി മോഡലുകളുടെ വില കമ്പനി നിയന്ത്രിച്ചു നിര്‍ത്തും. ഇതിനായി തമിഴ്നാട്ടില്‍ രണ്ടു ശാലകള്‍ സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read: കൊമ്പന് കൂച്ചുവിലങ്ങുമായി മോട്ടോർ വാഹന വകുപ്പ്

അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

PSA EMP2 പ്ലാറ്റ്ഫോമാണ് എസ്‌യുവിയുടെ അടിത്തറ. PSA ഗ്രൂപ്പിന്റെ ഒട്ടുമിക്ക എസ്‌യുവികളും ഇതേ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. 2017 -ല്‍ ഇന്ത്യയുടെ ഐതിഹാസിക വാഹനമായ അംബാസഡറിനെ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സില്‍ നിന്ന് ഏറ്റെടുത്ത കമ്പനി കൂടിയാണ് ഗ്രൂപ്പ് PSA.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen C5 Aircross SUVs spied in India. Read more in Malayalam.
Story first published: Monday, December 9, 2019, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X