കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

രാജ്യത്തെ മിക്ക കാര്‍ ഡീലര്‍മാരും കൃത്യമായ സമയപരിധിക്കുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കാറുകള്‍ ഡെലിവര്‍ ചെയ്യാറുണ്ട്. എന്നാല്‍, ചിലപ്പോഴൊക്കെ ഇതില്‍ വീഴ്ച വരുത്തുന്ന ഡീലര്‍മാരുമുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധയില്‍ കാര്‍ ഡെലിവര്‍ ചെയ്യാന്‍ ഡീലര്‍ക്ക് സാധിച്ചില്ലെങ്കില്‍ പ്രസ്തുത ബുക്കിംഗ് റദ്ദ് ചെയ്യുകയോ അല്ലെങ്കില്‍ പുതിയ തീയതിയ്ക്കായി കാത്തിരിക്കുയോയാണ് ഉപഭോക്താക്കള്‍ക്ക് ചെയ്യാനാവുക.

കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

ഇവ രണ്ടും നമ്മെ പൂര്‍ണ്ണ തൃപ്തരാക്കില്ലെന്നത് സത്യമാണ്. ഗോവ നിവാസിയായ സംഗീതജ്ഞന്‍ ടെര്‍ടുല്യാനോ ഡാറില്‍ ഗോമസ് പുതിയൊരു കാര്‍ വാങ്ങാനുദ്ദേശിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്.

കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

വിപണിയിലെ മികച്ച കാറുകളുടെ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം ഒടുവില്‍ ജീപ്പ് കോമ്പസ് വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. ശേഷം ജീപ്പ് ഇന്ത്യയുടെ അംഗീകൃത ഡീലറായ ക്വാഡ്രോസ് മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ അദ്ദേഹം സമീപിച്ചു.

കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

ജീപ്പിനെ കൂടാതെ തന്നെ യമഹ, സുസുക്കി, വെസ്പ, അപ്രീലിയ, ഫിയറ്റ്, അബാര്‍ത്ത് എന്നീ വാഹന നിര്‍മ്മാതാക്കളുടെ കൂടി അംഗീകൃത ഡീലറാണ് ക്വാഡ്രോസ് മോട്ടോര്‍സ് പ്രൈവറ്റ് ലിമിറ്റഡ്. 2018 സെപ്റ്റംബര്‍ എട്ടാം തീയതി ജീപ്പ് കോമ്പസിന് 50,000 രൂപ ബുക്കിംഗ് തുകയായി ഗോമസ് നല്‍കുകയും ചെയ്തു.

കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

രണ്ടാഴ്ചയ്ക്കകം ഡെലിവര്‍ ചെയ്യുമെന്ന് ഡീലര്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍, ചില പറഞ്ഞ തീയതിയ്ക്ക് കാര്‍ ഡെലിവറി നടന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളാലാണ് ഇത് വൈകിയതെന്നാണ് ഗോമസിനെ ഡീലര്‍ഷിപ്പ് അറിയച്ചത്.

കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

അടുത്ത രണ്ടാഴ്ചകള്‍ക്കുള്ളില്‍ തന്നെ തങ്ങള്‍ കാര്‍ ഡെലിവര്‍ ചെയ്യുമെന്ന് വീണ്ടും ഡീലര്‍ഷിപ്പ് അറിയിച്ചു. 2018 ഒക്ടോബര്‍ എട്ടിന് ഗോമസിന്റെ പക്കല്‍ കാറെത്തുമെന്ന് സെയില്‍സ് റെപ്രസന്റേറ്റിവ് അറിയിച്ചു.

ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിന് ഇറങ്ങുമ്പോള്‍ - വീഡിയോ

കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

ഇക്കാരണത്താല്‍ ബാക്കി തുകയായ 17 ലക്ഷം രൂപ ഒക്ടോബര്‍ മൂന്നിന് തന്നെ ഗോമസ് നല്‍കുകയും ചെയ്തു. ഒക്ടോബര്‍ എട്ടാം തീയതി കാര്‍ സ്വീകരിക്കാന്‍ കാത്തിരുന്ന ഗോമസിന് നിരാശയാണ് ബാക്കിയായത്. തുടര്‍ന്നുള്ള ദിവസങ്ങളിലും ഡീലറിന്റെ ഭാഗത്ത് നിന്നുള്ള അലംഭാവം തുടര്‍ന്നപ്പോഴാണ് ഒടുവില്‍ ഗോവയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ ഗോമസ് സമീപിച്ചത്.

ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി - വിവരങ്ങള്‍ പുറത്ത്

കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

ഡീലര്‍ഷിപ്പ് കാര്‍ ഡെലിവര്‍ ചെയ്യാമെന്ന് പറഞ്ഞ തീയതി കഴിഞ്ഞ് നാല് മാസങ്ങള്‍ക്കിപ്പുറം 2019 ഫെബ്രുവരി ആറിനാണ് ഗോമസിന് ജീപ്പ് കോമ്പസ് ലഭിച്ചത്. ഈ കാലഘട്ടത്തിലത്രയും കാറിന്റെ മാസ തവണയും പലിശയും ഗോമസ് അടയ്ക്കുകയായിരുന്നു.

പുതുതലമുറ സ്കോര്‍പിയോ ഒരുങ്ങുന്നു, ആദ്യ ചിത്രങ്ങള്‍ പുറത്ത്

കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

കൂടുതല്‍ ബൂട്ട് സ്‌പേസുള്ള കാറായതിനാലാണ് ഗോമസ് ജീപ്പ് കോമ്പസ് തിരഞ്ഞെടുത്തത്. പല സംഗീത പരിപാടികള്‍ക്കും പോവുമ്പോള്‍ കൂടുതല്‍ ലഗേജുകളും മറ്റും കാറില്‍ ഉള്‍പ്പെടുത്താമെന്നത് കൂടി മുന്നില്‍ക്കണ്ടാണ് ജീപ്പ് കോമ്പസ് ഇദ്ദേഹം തിരഞ്ഞെടുത്തത്.

കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

കൃത്യ സമയത്ത് കാര്‍ ഡെലിവര്‍ ചെയ്യാത്തതിനാല്‍ മറ്റ് കാറുകള്‍ വാടകയ്‌ക്കെടുത്താണ് പല സംഗീത പരിപാടികള്‍ക്കും ഇദ്ദേഹം പോയത്. ഇത് സാമ്പത്തിക നഷ്ടമായിരുന്നെന്നും ഗോമസ് കൂട്ടിച്ചേര്‍ത്തു.

കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

കേസിന്റെ വാദം കേട്ടതിന് ശേഷം ക്വാഡ്രോസ് മോട്ടോര്‍സ്, ഗോമസിന് 50,000 രൂപ നഷ്ട പരിഹാരമായി നല്‍കണമെന്ന് കോടതി വിധിച്ചു. കൂടാതെ കാര്‍ ഡെലിവര്‍ ചെയ്യാതിരുന്ന കാലയളവിലെ പലിശ ഇരു കമ്പനികളും അടയ്ക്കണമെന്നും കോടതി വിധിച്ചു.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Compass delivary delayed by four months, Court fines Rs.50000 to Dealership: read in malayalam
Story first published: Monday, May 13, 2019, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X