ദലൈലാമയുടെ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക്: വില ഒരു കോടി രൂപ

ലോകമെമ്പാടും അറിയപ്പെടുന്ന ടിബറ്റിന്റെ ആത്മീയ ആചാര്യനാണ് 14 -ാം ദലൈലാമയായ ടെന്‍സിന്‍ ഗ്യാസ്റ്റോ. അദ്ദൈഹത്തിന്റെ പ്രവര്‍ത്തനങ്ങളും ശിക്ഷണങ്ങളുമാണ് ദലൈലാമയെ ലോകത്തെ ഏറ്റവും പ്രിയങ്കരനായ ആത്മീയ നേതാവായി തീര്‍ത്തത്. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് തിരഞ്ഞെടുത്തതിനാല്‍ അന്നു മുതല്‍ ഇന്നുവരെയും ലോകമെമ്പാടും അറിയപ്പെടുന്ന മുഖമായി മാറി 14 -ാം ദലൈലാമ.

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക്: വില ഒരു കോടി രൂപ

ഇപ്പോള്‍ 10 വര്‍ഷം ദലൈലാമ ഉപയോഗിച്ച അദ്ദേഹത്തിന്റെ സ്വന്ത വാഹനം വില്‍പ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ദലൈലാമയുടെ ലാന്‍ഡ് റോവര്‍ സീരീസ് IIA -ക്ക് ഒരു കോടി രൂപയോളമാണ് വില.

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക്: വില ഒരു കോടി രൂപ

1966-1976 ഇന്ത്യയില്‍ ധര്‍മ്മശാലയില്‍ 10 വര്‍ഷം അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്. ടിബറ്റിനെ ചൈന ആക്രമിച്ചപ്പോള്‍ അവിടെ നിന്ന് പലായനം ചെയ്ത ദലൈലാമയുടെ ആസ്ഥാനമായി മാറിയ സ്ഥലമാണിത്.

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക്: വില ഒരു കോടി രൂപ

ദലൈലാമ വാഹനം ഓടിച്ചിരുന്നില്ലെങ്കിലും വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് ബഹുദൂരം സഞ്ചരിക്കുമായിരുന്നു. പതിവായി അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനമാണിത്.

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക്: വില ഒരു കോടി രൂപ

ഇന്ത്യയില്‍ മാത്രമല്ല അതിര്‍ത്തികള്‍ കടന്ന് നേപ്പാളിലും, ഹിമാലയന്‍ മലനിരകളിലൂടെയും പല തവണ അദ്ദേഹം ഇതില്‍ യാത്ര ചെയ്തിട്ടുണ്ട്. പരുക്കമായ ഹിമാലയന്‍ പാതകള്‍ അനായാസം കീഴ്‌പ്പെടുത്താന്‍ ലാന്‍ഡ് റോവര്‍ സീരീസ് IIA -യുടെ 4x4 സംവിധാനങ്ങള്‍ക്ക് കഴിഞ്ഞു.

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക്: വില ഒരു കോടി രൂപ

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

ഇന്ന് ലാന്‍ഡ് റോവര്‍ സീരീസ് IIA ഒരു ഐതിഹാസിക വാഹനമാണ്. സീരീസ് IIA പുറത്തിറക്കിയിട്ട് 31 വര്‍ഷങ്ങള്‍ക്ക് ശേഷം 1992 -ല്‍ തങ്ങള്‍ വിറ്റഴിച്ച വാഹനങ്ങളില്‍ 70 ശതമാനം നിരത്തുകളില്‍ ഓടുന്നുണ്ട് എന്ന് ലാന്‍ഡ് റോവര്‍ അവകാശപ്പെട്ടിരുന്നു. വാഹനത്തിന്റെ വിശ്വാസ്യതയെ ഇത് വ്യക്തമാക്കുന്നു.

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക്: വില ഒരു കോടി രൂപ

1966 -ലാണ് ദലൈലാമ ലാന്‍ഡ് റോവര്‍ സീരീസ് IIA കൈക്കലാക്കുന്നത്. അദ്ദേഹം യുകെയിലെ ലാന്‍ഡ് റോവര്‍ ഫാക്ടറി സന്ദര്‍ശിച്ചാണ് വാഹനം കൈപ്പറ്റിയത്. ഫാക്ടറിയിലെ അസംബ്ലി ലൈനില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്നും കേട് കൂടാതെയുണ്ട്. 2.25 ലിറ്റര്‍ നാല് സിലന്‍ഡര്‍ എഞ്ചിനാണ് വാഹനത്തില്‍ വന്നിരുന്നത്.

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക്: വില ഒരു കോടി രൂപ

ദീര്‍ഘദൂരങ്ങള്‍ കേടുപാടുകളും പ്രശ്‌നങ്ങളും കൂടാതെ സുഖമായി ഓടാനുള്ള ഈ എഞ്ചിന്റെ മികവ് പ്രശംസനീയമാണ്. 1961 -ല്‍ സീരീസി II -ന്റെ ഉത്പാദനം നിര്‍മ്മാതാക്കള്‍ നിര്‍ത്തിയതോടെയാണ് സീരീസ് IIA പുറത്തിറങ്ങുന്നത്. 1971 വരെ ഉത്പാദനമുണ്ടായിരുന്ന സീരീസ് IIA സീരീസ് III പകരം വയ്ച്ചു.

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക്: വില ഒരു കോടി രൂപ

10 വര്‍ഷത്തെ ഉപയോഗത്തിന് ശേഷം ദലൈലാമ വാഹനം വിറ്റിരുന്നു. അതിനു ശേഷം വാഹനത്തെപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. സാന്‍ഫ്രാന്‍സിസ്‌ക്കൊയിലെ വെസ്റ്റ് കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തില്‍ പുതുക്കിപണിയാനായിട്ട് 2005 -ലാണ് ഈ വാഹനം പിന്നീട് എത്തുന്നത്. വാഹനത്തിന്റെ പൗരാണിക വില മനസ്സിലാക്കി ഒരു വര്‍ഷം കൊണ്ട് വളരെ സാവധാനമാണ് വാഹനം പുതുക്കി പണിതത്.

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക്: വില ഒരു കോടി രൂപ

1.10 ലക്ഷം കിലോമീറ്ററായിരുന്നു ഈ സമയത്തെ ഓഡോമീറ്റര്‍ റീഡിങ്. ആഗസ്റ്റ് 29 -ന് ലേലത്തില്‍ വയ്ക്കുന്ന ഈ ലാന്‍ഡ് റോവര്‍ സീരീസ് IIA മോഡലിന് 70 ലക്ഷം മുതല്‍ 1.2 കോടി രൂപവരെയാണ് വില കണക്കാക്കിയിട്ടുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Dalia-lama's Land Rover for auction: costs 1 crore. Read More Malyalam.
Story first published: Saturday, July 13, 2019, 14:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X