ഏപ്രിലില്‍ ഡാറ്റ്‌സന്‍ ഗോയ്ക്കും ഗോ പ്ലസിനും വില കൂടും

ഇന്ത്യന്‍ വിപണിയില്‍ പ്രചാരമേറിയ ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് വിലവര്‍ധനവ് പ്രഖ്യാപിച്ച് ഡാറ്റ്‌സന്‍. ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ വില മോഡലുകളില്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡാറ്റ്‌സന്‍ അറിയിച്ചു. നാലു ശതമാനം വിലവര്‍ധനവാണ് ഗോ ഹാച്ച്ബാക്കിലും ഗോ പ്ലസ് എംപിവിയിലും കമ്പനി നടപ്പിലാക്കാനിരിക്കുന്നത്. കാറുകളുടെ ഉത്പാദന ചിലവേറിയതും സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ച മാറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ വില കൂട്ടാതെ നിര്‍വാഹമില്ലെന്ന് കമ്പനി പറയുന്നു.

ഏപ്രിലില്‍ ഡാറ്റ്‌സന്‍ ഗോയ്ക്കും ഗോ പ്ലസിനും വില കൂടും

ഇന്ത്യയില്‍ അടുത്തിടെയാണ് പുത്തന്‍ ഗോ, ഗോ പ്ലസ് പതിപ്പുകളെ ഡാറ്റ്‌സന്‍ പുറത്തിറക്കിയത്. 3.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഗോയും 3.83 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഗോ പ്ലസും വിപണിയില്‍ എത്തുന്നു. ഇരു മോഡലുകളുടെയും പുതിയ പതിപ്പില്‍ 28 അധിക ഫീച്ചറുകളും നൂറിലേറെ പരിഷ്‌കാരങ്ങളും സംഭവിച്ചെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഏപ്രിലില്‍ ഡാറ്റ്‌സന്‍ ഗോയ്ക്കും ഗോ പ്ലസിനും വില കൂടും

വില കുറവാണെങ്കിലും പ്രീമിയം പകിട്ട് പരമാവധി ഒരുക്കാന്‍ ഗോയിലും ഗോ പ്ലസിലും കമ്പനി ശ്രമിച്ചിട്ടുണ്ട്. ഇരു കാറുകളുടെയും ഉയര്‍ന്ന മോഡലുകളില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്‍പ്പെടെയുള്ള നവീന ഫീച്ചറുകള്‍ കാണാം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്.

ഏപ്രിലില്‍ ഡാറ്റ്‌സന്‍ ഗോയ്ക്കും ഗോ പ്ലസിനും വില കൂടും

ബജറ്റ് ശ്രേണിയില്‍ വെഹിക്കിള്‍ ഡയനാമിക് കണ്‍ട്രോള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ അവതരിപ്പിച്ച ആദ്യ മോഡലുകളെന്ന ഖ്യാതിയും ഡാറ്റ്‌സന്‍ കാറുകളുടെ മാറ്റു കൂട്ടുന്നു. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ ഗോയിലും ഗോ പ്ലസിലും.

Most Read: ചൈനീസ് കമ്പനികളെ അട്ടിമറിച്ച് ടാറ്റ, വില്‍പ്പനയില്‍ അസുലഭ നേട്ടം

ഏപ്രിലില്‍ ഡാറ്റ്‌സന്‍ ഗോയ്ക്കും ഗോ പ്ലസിനും വില കൂടും

എഞ്ചിന് 68 bhp കരുത്തും 104 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. സമീപഭാവിയില്‍ ഗോ, ഗോ പ്ലസ് മോഡലുകളുടെ എഎംടി പതിപ്പുകളെയും കമ്പനി വിപണിയില്‍ കൊണ്ടുവരും. നിലവില്‍ 19.83 കിലോമീറ്ററാണ് ഗോയിലും ഗോ പ്ലസിലും ഡാറ്റ്സന്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ഏപ്രിലില്‍ ഡാറ്റ്‌സന്‍ ഗോയ്ക്കും ഗോ പ്ലസിനും വില കൂടും

നേരത്തെ ടാറ്റ, മഹീന്ദ്ര, ടൊയോട്ട, കവാസാക്കി, റെനോ, ഇസുസു തുടങ്ങിയ നിര്‍മ്മാതാക്കളും ഏപ്രിലില്‍ കാര്‍ വില കൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 25,000 രൂപ വരെയാണ് ടാറ്റ കാറുകള്‍ക്ക് വില വര്‍ധിക്കാനിരിക്കുന്നത്. 5,000 രൂപ മുതല്‍ 73,000 രൂപ വരെ മഹീന്ദ്ര മോഡലുകള്‍ക്കും വില കൂടും.

Most Read: ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

ഏപ്രിലില്‍ ഡാറ്റ്‌സന്‍ ഗോയ്ക്കും ഗോ പ്ലസിനും വില കൂടും

വിലവര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാറുകള്‍ക്ക് എന്തുമാത്രം വില ഉയരുമെന്ന് ടൊയോട്ട വെളിപ്പെടുത്തിയിട്ടില്ല. ഡി മാക്‌സ്, ഡി മാക്‌സ് എസ് ക്യാബ് ഉള്‍പ്പെടുന്ന വാണിജ്യ പിക്കപ്പുകളിലാണ് ഇസുസു രണ്ടുശതമാനം വിലവര്‍ധന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവാസാക്കി ഏഴു ശതമാനം വിലവര്‍ധനവ് മോഡലുകളില്‍ നടപ്പിലാക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Announces Price Hike For GO And GO+ From April. Read in Malayalam.
Story first published: Saturday, March 30, 2019, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X