ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

By Rajeev Nambiar

ഡിസി ഡിസൈന്‍, വാഹന മോഡിഫിക്കേഷന്‍ രംഗത്ത് പ്രമാദമായ പേരുകളില്‍ ഒന്ന്. പ്രശസ്ത ഡിസൈനര്‍ ദിലീപ് ഛാബ്രിയയുടെ നേതൃത്വത്തില്‍ ഡിസി പുറത്തിറക്കിയ വാഹനങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ഒരിടവേളയ്ക്ക് ശേഷം ഡിസി വീണ്ടും കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം ഗുവാഹത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിസി നോര്‍ത്ത് ഈസ്റ്റ് പുറത്തിറക്കിയ 'എലറോണ്‍', വാഹന പ്രേമികള്‍ക്കിടയില്‍ പുതിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

ടെയോട്ട ഫോര്‍ച്യൂണറിനെ ആധാരമാക്കി ഡിസി ആവിഷ്‌കരിച്ചിരിക്കുന്ന രണ്ടു ഡോര്‍ അവതാരമാണ് എലറോണ്‍. 2014 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് എലറോണിനെ കമ്പനി ആദ്യം കാഴ്ച്ചവെച്ചത്. അന്നു 35 ലക്ഷം രൂപയായിരുന്നു മോഡിഫിക്കേഷന് നിരക്ക്. പക്ഷെ പിന്നീട് എലറോണിനെ കുറിച്ച് കേട്ടുകേള്‍വിയുണ്ടായില്ല.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം എലറോണിനെ ഡിസി വീണ്ടും പുനരവതരിപ്പിക്കുകയാണ്. ഇപ്പോഴും 35 ലക്ഷം രൂപ തന്നെയാണോ മോഡിഫിക്കേഷന് നിരക്കെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. എന്തായാലും 2014 -ല്‍ പിറന്ന എലറോണില്‍ നിന്നും കാര്യമായി വ്യതിചലിക്കാതെയാണ് പുതിയ പതിപ്പ് ഒരുങ്ങുന്നത്.

Most Read: ട്രക്കിന് പിന്നില്‍ ഇടിച്ചു കയറി മഹീന്ദ്ര മറാസോ, യാത്രക്കാര്‍ സുരക്ഷിതര്‍

ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

വിവിധ പാളികളായാണ് പുറംമോടിയുടെ രൂപകല്‍പ്പന. മുന്‍തലമുറ ഫോര്‍ച്യൂണര്‍ എസ്‌യുവി എലനോറിനുള്ള ക്യാന്‍വാസായി മാറുന്നു. എലനോറിന്റെ മട്ടിലും ഭാവത്തിലും ടൊയോട്ടാ തനിമ എങ്ങുമില്ല. ബോഡി ഡിസൈനിന് ഇരട്ടനിറമാണ്. ബമ്പറുകളും വീല്‍ ആര്‍ച്ചുകളും ഉള്‍പ്പെടുന്ന താഴ്ഭാഗം കറുപ്പഴക് കുറിക്കുന്നു. തിളക്കമേറിയ ഓറഞ്ച് നിറമാണ് ബോണറ്റിനും മേല്‍ക്കൂരയ്ക്കും ചന്തം പകരുന്നത്.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

മുന്നില്‍ ബൈ-സീനോണ്‍ ഹെഡ്‌ലാമ്പുകളില്‍ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഇടംകണ്ടെത്തുന്നു. ഡിസി ലോഗോ പതിപ്പിച്ച വലിയ ഗ്രില്ലും ശ്രദ്ധയാകര്‍ഷിക്കും. സങ്കീര്‍ണമായ അലോയ് വീല്‍ ഡിസൈനും കാറില്‍ എടുത്തുപറയണം. പതിവുപോലെ അകത്തളത്തില്‍ ആഢംബരത്തിന് യാതൊരു കുറവും ഡിസി വരുത്തിയിട്ടില്ല.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

ആദ്യതലമുറ ഫോര്‍ച്യൂണറിന്റെ സ്റ്റീയറിങ് വീലാണ് എലനോര്‍ ഉപയോഗിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായുള്ള കണ്‍ട്രോള്‍ ബട്ടണുകള്‍ സ്റ്റീയറിങ്ങിലുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ അനലോഗ് ഡയലുകള്‍ക്കാണ് പ്രാതിനിധ്യം കൂടുതല്‍. തടിനിര്‍മ്മിതമെന്ന് തോന്നിക്കുന്ന ഡാഷ്‌ബോര്‍ഡ് കാറിന്റെ പ്രീമിയം പകിട്ട് ഉയര്‍ത്തിപ്പിടിക്കുന്നു.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

ഡാഷ്‌ബോര്‍ഡില്‍ നാലു വലിയ എസി വെന്റുകള്‍ കാണാം. ഒപ്പം പ്രത്യേക സ്റ്റോറേജ് ഇടവും. ഡോര്‍ പാനലുകളിലും തടി ഘടനകള്‍ ധാരാളമുണ്ട്. 2014 ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് മോഡലായാണ് എലറോണിനെ ഡിസി ഡിസൈന്‍ കൊണ്ടുവന്നത്. 260 bhp കരുത്തും 360 Nm torque -മുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനായിരുന്നു അന്ന് കാറില്‍. ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡ് ഓട്ടോമാറ്റിക്കും.

ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

പുതിയ പതിപ്പില്‍ എഞ്ചിന്‍ യൂണിറ്റ് മാറിയോയെന്ന കാര്യം വ്യക്തമല്ല. ഒരുപക്ഷെ മുന്‍തലമുറ ഫോര്‍ച്യൂണറിലെ 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും പുതിയ ഡിസി എലറോണില്‍ തുടിക്കുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സിനാണ് മോഡലില്‍ സാധ്യത കൂടുതല്‍.

Most Read: റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

രണ്ടു ഡോര്‍ കാറെന്ന് വിശേഷിപ്പിക്കുമ്പോഴും നാലു സീറ്റുകള്‍ കാറിനകത്ത് ഒരുങ്ങുന്നുണ്ട്. ബെഞ്ച് സീറ്റാണ് പിറകില്‍. കോൺസെപ്റ്റ് മോഡലിൽ ക്യാപ്റ്റൻ സീറ്റുകളാണ് ഡിസി ഒരുക്കിയത്. എന്നാൽ പ്രൊഡക്ഷൻ മോഡലിൽ ബെഞ്ച് സീറ്റ് മതിയെന്ന് കമ്പനി തീരുമാനിച്ചിരിക്കുകയാണ്. ഡയമണ്ട് ആകൃതിയുള്ള തുകല്‍ സ്റ്റിച്ചിങും എലറോണിലെ മുഖ്യവിശേഷമാണ്.

Most Read Articles

Malayalam
English summary
The New DC Design Eleron. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X